മോദി കൊച്ചിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു

Estimated read time 0 min read

കൊ​ച്ചി: ദ്വിദിന സന്ദർശനത്തിന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോ​ദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രത്യേക ഹെലികോപ്റ്ററിൽ നാവികസേന ആസ്ഥാനത്തെത്തി.  കൊച്ചി കെ.പി.സി.സി ജങ്ഷനിൽ നിന്ന് റോഡ്ഷോ തുടങ്ങി.

വി​വി​ധ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കും പൊ​തു, സ്വ​കാ​ര്യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യാണ് മോദി കേരളത്തിലെത്തിയത്. ഇന്നും നാളെയും കൊ​ച്ചി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

ഇന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആ​റി​ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഒരുമണിക്കൂറിലേറെ ​വൈകിയാണ് പ്രധാനമന്ത്രി എത്തിയത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഹെ​ലി​കോ​പ്​​ട​റി​ൽ ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന ന​രേ​ന്ദ്ര മോ​ദി 7.20 ന് ​ശ്രീ​കൃ​ഷ്ണ കോ​ള​ജി​ലെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങും. 7.30 ന് ​ശ്രീ​വ​ത്സം ഗെ​സ്റ്റ് ഹൗ​സി​ൽ എ​ത്തും. 7.45 ന് ​ക്ഷേ​ത്ര ദ​ർ​ശ​നം. ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ശ്രീ​വ​ത്സ​ത്തി​ലേ​ക്ക് മ​ട​ങ്ങും.

8.45 ന് ​സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷേ​ത്ര​ന​ട​യി​ലെ ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലെ​ത്തും. തു​ട​ർ​ന്ന് ശ്രീ​കൃ​ഷ്ണ കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഹെ​ലി​പാ​ഡി​ലെ​ത്തി തൃ​പ്ര​യാ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ​റ​ക്കും. 10.30ന്​ ​തൃ​പ്ര​യാ​ർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും പൂ​ജ​യും ദ​ർ​ശ​ന​വും ന​ട​ത്തും.

തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ലെ (സി.​എ​സ്.​എ​ൽ) പു​തി​യ ഡ്രൈ ​ഡോ​ക്ക് (എ​ൻ.​ഡി.​ഡി), ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്രം (ഐ.​എ​സ്.​ആ​ർ.​എ​ഫ്), പു​തു​വൈ​പ്പി​നി​ലെ ഐ.​ഒ.​സി​യു​ടെ എ​ൽ.​പി.​ജി ഇ​റ​ക്കു​മ​തി ടെ​ർ​മി​ന​ൽ എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാളെ ഉ​ച്ച​ക്ക് 12ന് ​വി​ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ഉ​ച്ച​ക്കു​ശേ​ഷം എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ൽ ബി.​ജെ.പിയുടെ ബൂ​ത്ത്ത​ല സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ സ​മി​തി​യാ​യ ശ​ക്തി​കേ​ന്ദ്ര​യു​ടെ ചു​മ​ത​ല​ക്കാ​രെ ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ശേ​ഷം ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

പ്ര​ധാ​ന​മ​ന്ത്രി ദ​ർ​ശ​ന​ത്തി​നെ​ത്തു​മ്പോ​ൾ ഗുരുവായൂർ ക്ഷേ​ത്ര​ത്തി​ന​ക​ത്തും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തും. ഡ്യൂ​ട്ടി​യി​ലു​ള്ള അ​വ​ശ്യം വേ​ണ്ട ജീ​വ​ന​ക്കാ​ർ, ചു​മ​ത​ല​ക​ളു​ള്ള പാ​ര​മ്പ​ര്യ പ്ര​വൃ​ത്തി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശ​നം. ഇ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ് ഗു​രു​വാ​യൂ​രി​ലെ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടു​ക​ളി​ൽ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞു.

ഇ​ന്ന​ർ റി​ങ് റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഡോ​ഗ് സ്ക്വാ​ഡി​ലെ കൂ​ടു​ത​ൽ നാ​യ്ക്ക​ളെ ഗു​രു​വാ​യൂ​രി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. 4000 പൊ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ ചു​മ​ത​ല​ക​ൾ​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്.

You May Also Like

More From Author