Ernakulam News

  • വയോധികയെ ഇടിച്ചിട്ട്​ കടന്നുകളഞ്ഞു; സ്കൂട്ടർ ഓടിച്ചയാളെ തിരിച്ചറിഞ്ഞു

    ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട് ക​ട​ന്ന് ക​ള​ഞ്ഞ സ്കൂ​ട്ട​ർ. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ​ത് ഫോ​ർ​ട്ടു​കൊ​ച്ചി: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന സ്കൂ​ട്ട​റി​ടി​ച്ച് ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യാ​യ വ​യോ​ധി​ക​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സ്കൂ​ട്ട​ർ ഓ​ടി​ച്ച​യാ​ളെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സ്കൂ​ട്ട​റി​ന്റെ ഉ​ട​മ​യെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​ർ​ക്കു​മാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. നോ​ർ​ത്ത് പ​റ​വൂ​ർ പെ​രു​വാ​രം മേ​നേ​പ്പാ​ടം വീ​ട്ടി​ൽ വ​സ​ന്ത ബാ​ബു​രാ​ജ്​ (63) ആ​ണ്​ സ്കൂ​ട്ട​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു​ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ…

    read more

  • പാതിവില തട്ടിപ്പ്; പണം തിരികെ ലഭിക്കാൻ നെട്ടോട്ടം

    പാ​തിവി​ല​ക്ക് സ്കൂ​ട്ട​ർ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ കേ​സി​ലെ അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ ക​ള​മ​ശ്ശേ​രി​യി​ലെ ഓ​ഫി​സ് പൊ​ലീ​സ് പൂ​ട്ടി സീ​ൽ ചെ​യ്യു​ന്നു  കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പി​ൽ ന​ഷ്ട​മാ​യ പ​ണം തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കെ​ത്തു​ക​യാ​ണ് പ​രാ​തി​ക്കാ​ർ. മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പ​റ​വൂ​ർ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ണം ന​ഷ്ട​മാ​യ​വ​രു​ടെ നെ​ട്ടോ​ട്ടം. ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ന​ന്തു​കൃ​ഷ്ണ​നും സം​ഘ​ത്തി​നു​മെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ളി​ലു​പ​രി ഏ​ത് വി​ധേ​ന​യും ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ പ​ണം തി​രി​കെ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഇ​വ​രെ​ത്തു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​റാ​യി​ര​ത്തോ​ളം പേ​രി​ൽ…

    read more

  • പിണർമുണ്ട പാടശേഖത്തിൽ മാലിന്യം തള്ളുന്നതായി പരാതി

    പി​ണ​ർമു​ണ്ട മു​രി​യ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ പ​ള്ളി​ക്ക​ര: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് പി​ണ​ർ​മു​ണ്ട സൂ​ര്യ​നെ​ല്ലി മു​രി​യ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പം ആ​ശു​പ​ത്രി മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ളവ വ​ൻ തോ​തി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ശു​ചി​മു​റി മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ത​ള്ളു​ന്ന​തി​നാ​ൽ ദു​ർ​ഗ​ന്ധ​വും രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ട്ടേ​റെ പ്രാ​വ​ശ്യം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാൻ പൊ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ക​ട​മ്പ്ര​യാ​റി​നോ​ട് ചേ​ർ​ന്ന പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ൽ മാ​ലി​ന്യം വെ​ള്ള​ത്തി​ലേ​ക്ക് ക​ല​രാനും സാ​ധ്യ​ത ഏ​റെ​യാ​ണ്. ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് രോ​ഗ​ബാ​ധ ഉ​ൾ​പ്പെ​ടെ പേ​ടി​ച്ചാ​ണ്…

    read more

  • വെള്ളം ആവശ്യമില്ല, ഉയരങ്ങളിൽ പറന്നെത്തി തീയണക്കും; ക​ണ്ടു​പി​ടു​ത്ത​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

    തീ​യ​ണ​ക്കു​ന്ന​തി​ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​വു​മാ​യി തൃ​ക്കാ​ക്ക​ര ഗ​വ. മോ​ഡ​ൽ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ൽ​മാ​ൻ ഫാ​രി​സ്, അ​ദീ​പ് സാ​ഹി​ൽ, മു​ഹ​മ്മ​ദ് റാ​ഷി​ദ്, ജ​ഗ​ന്നാ​ഥ് എ​ന്നി​വ​ർ കൊ​ച്ചി: ഉ​യ​ര​മോ ജ​ല​ല​ഭ്യ​ത​യോ പ്ര​ശ്ന​മ​ല്ല, ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ അ​ണ​ക്കാ​ൻ ആ​ധു​നി​ക ഡ്രോ​ൺ സം​വി​ധാ​നം ത​യാ​റെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ. ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ഡ്രോ​ൺ പ​റ​ത്തി അ​ഗ്നി​ബാ​ധ കാ​മ​റ സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​റി​ഞ്ഞ് തീ​യ​ണ​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് തൃ​ക്കാ​ക്ക​ര ഗ​വ. മോ​ഡ​ൽ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ച​ത്. വെ​ള്ള​ത്തി​ന് പ​ക​രം ഫ​യ​ർ എ​ക്സ്റ്റി​ങ്യൂ​ഷ​ർ ബോ​ളു​ക​ളാ​ണ് തീ​യ​ണ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.…

    read more

  • കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം; സൗകര്യങ്ങൾ മെച്ചപ്പെട്ടു, സേവനം ചുരുങ്ങി

    തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കാ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ക്ക​നാ​ട്: രോ​ഗി​ക​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​യാ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ കാ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടു​വെ​ങ്കി​ലും സേ​വ​ന​ങ്ങ​ൾ വ​ള​രെ ചു​രു​ങ്ങി​യെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​ണ്. ഡ​യാ​ലിസി​സ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് തു​ട​ങ്ങി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ദ്യ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ അ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും. ഇ.​സി.​ജി സം​വി​ധാ​നം ഒ​രു​ക്കി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം നേ​ര​ത്തെ പാ​ലി​യേ​റ്റി​വ് വി​ഭാ​ഗം ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​വി​ടെ…

    read more

  • ബജറ്റിൽ കളമശ്ശേരിക്ക് 124.6 കോടി രൂപ

    ക​ള​മ​ശ്ശേ​രി: സം​സ്ഥാ​ന ത​ല​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം മ​ണ്ഡ​ല​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ല​ഭി​ച്ച​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ബ​ജ​റ്റി​ൽ ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 124.6 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​ക്കാ​യി 31.25 കോ​ടി രൂ​പ​യും ന്യൂ​റോ ഡീ ​ജെ​ന​റേ​ഷ​ൻ ആ​ൻ​ഡ്​ ബ്രെ​യി​ൻ ഹെ​ൽ​ത്ത്, മി​ക​വി​ന്‍റെ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് 69 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും അ​നു​വ​ദി​ച്ചു. നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക്ക് 12.25 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ…

    read more

  • മട്ടാഞ്ചേരി ജെട്ടിക്ക്​ സമീപം യാത്രാബോട്ട് ​െചളിയിൽ കുടുങ്ങി

    െച​ളി​യി​ൽ കു​ടു​ങ്ങി​യ യാ​ത്രാ​ബോ​ട്ട് മ​റ്റൊ​രു ബോ​ട്ട്​ എ​ത്തി നീ​ക്കു​ന്നു മ​ട്ടാ​ഞ്ചേ​രി: ന​വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ട്ടാ​ഞ്ചേ​രി ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യാ​ത്രാ​ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം കാ​യ​ലി​ലെ ചെളിയി​ൽ കു​ടു​ങ്ങി. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ മ​ട്ടാ​ഞ്ചേ​രി ജെ​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബോ​ട്ടാ​ണ് ചെ​ളി​യി​ൽ കു​ടു​ങ്ങി​യ​ത്. വേ​ലി​യി​റ​ക്ക സ​മ​യ​മാ​യ​തി​നാ​ൽ കാ​യ​ലി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ചെളിയി​ൽ ബോ​ട്ട് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​ക്കി​ട​ന്ന ബോ​ട്ട് മ​റ്റൊ​രു ബോ​ട്ട് എ​ത്തി​യാ​ണ് ചെ​ളി​യി​ൽ നി​ന്നും വ​ലി​ച്ച് മാ​റ്റി​യ​ത്. ശ​രി​യാ​യ തോ​തി​ൽ ഡ്ര​ഡ്ജി​ങ്​ ന​ട​ക്കാ​ത്ത​താ​ണ് ബോ​ട്ട്​ ചെ​ളി​യി​ൽ കു​ടു​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ…

    read more

  • രൂക്ഷ വേലിയേറ്റം; കായലിലെ എക്കൽ നീക്കാൻ നടപടിക്ക്​ സാധ്യത

    ഹൈ​ബി ഈ​ഡ​ൻ എം.​പി കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​പാ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു കൊ​ച്ചി: രൂ​ക്ഷ​മാ​യ വേ​ലി​യേ​റ്റം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​യ​ലി​ലെ എ​ക്ക​ൽ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടി ഹൈ​ബി ഈ​ഡ​ൻ എം.​പി കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​പാ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​നെ സ​ന്ദ​ർ​ശി​ച്ച് വി​ഷ​യം ധ​രി​പ്പി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. വേ​മ്പ​നാ​ട് കാ​യ​ൽ, കാ​യ​ലി​ന്റെ കൈ​വ​ഴി​ക​ളി​ലു​ള്ള ചെ​റു​കാ​യ​ലു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​ത്ത​ട്ടി​ൽ എ​ക്ക​ൽ അ​ടി​ഞ്ഞ് സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് എം.​പി മ​ന്ത്രി​യോ​ട്…

    read more

  • പാതിവില തട്ടിപ്പിൽ വീണുടഞ്ഞ് ഇരുചക്രവാഹന സ്വപ്നങ്ങൾ

    കൊ​ച്ചി: സീ​ഡ് സൊ​സൈ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള​ള​വ പാ​തി​വി​ല​ക്ക് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ന​ന്തു​കൃ​ഷ്ണ​നും സം​ഘ​വും ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ വീ​ണു​ട​ഞ്ഞ​ത് ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ട്ട​മ്മ​മാ​രു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ്. സം​സ്ഥാ​ന​ത്ത് ത​ന്നെ സം​ഘം ഏ​റ്റ​വും കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​ണ്. നി​ല​വി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം ആ​റാ​യി​ര​ത്തോ​ളം പേ​രാ​ണ് ജി​ല്ല​യി​ൽ മാ​ത്രം ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പ​റ​വൂ​ർ, കോ​ല​ഞ്ചേ​രി മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ല്ലാം പ​രാ​തി​ക്കാ​ർ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഇ​ത് വ​ഴി സം​ഘം ത​ട്ടി​യ കോ​ടി​ക​ളു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക്…

    read more

  • കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ

    അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീലാ ഗോപിയാണ് (42) അങ്കമാലിക്ക് അടുത്തുവച്ച് ബസിൽ കുഴഞ്ഞു വീണത്. യാത്രക്കാരിയെ ഉടൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഷീലയെ വിട്ടയച്ചു.

    read more