Ernakulam News
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി. ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച് പണിയേണ്ടത്. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്നു കാണിച്ച് താമസക്കാരുതന്നെ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ചവർക്കുമായിട്ടാണ് 2018 ൽ ഫ്ലാറ്റ് നിർമിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി…
വനിതകൾക്കായി മാധ്യമം-മലബാർ ഗോൾഡ് ‘ലീഡർഷിപ്’ കാമ്പയിൻ; ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്’ , കോൺക്ലേവ് നാളെ സെന്റ് തെരേസാസിൽ
ഷെർലി റെജിമോൻ, അനുമോൾ,അശ്വതി ജിജി കൊച്ചി: സമൂഹത്തിൽ സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്; കോൺക്ലേവ് ചൊവ്വാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കാൻ മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ്’ കാമ്പയിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സാമ്പത്തികരംഗത്തെ സ്ത്രീമുന്നേറ്റങ്ങളും അവർക്കായുള്ള സാധ്യതകളും അതിന്റെ പ്രാധാന്യവുമെല്ലാം സെൻറ് തെരേസാസ് കോളജുമായി സഹകരിച്ച് നടത്തുന്ന ചർച്ചയുടെ ഭാഗമാവും. സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നൂതന സംരംഭകത്വവുമായി…
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി
മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടിയ നിലയിൽ മൂവാറ്റുപുഴ: പണം അടയ്ക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റി കണക്ഷൻ വിഛേദിച്ചതോടെ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു.യാത്രക്കാരും , ബസ് ജീവനക്കാരും അടക്കം നിരവധി പേർ ഉപയോഗിക്കുന്ന ശുചിമുറികളാണ് അടച്ചത്. ഇതോടെ ശുചിമുറി പരിസരത്താണ് ആളുകൾ കാര്യം സാധിക്കുന്നത്. ഇതോടെ സ്റ്റാൻഡ് പരിസരത്തേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരസഭക്ക് കീഴിലെ തിരക്കേറിയ മാർക്കറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം . നിരവധി പേർ എത്തുന്നതാണ് മാർക്കറ്റ് ബസ് സ്റ്റാൻഡ്.…
പാഴായി പദ്ധതികൾ;വേനലിനൊപ്പം കുടിവെള്ള ക്ഷാമവും കടുക്കുന്നു
കുടിവെള്ളത്തിനായി വഞ്ചിയിൽ പോകുന്ന ഞാറക്കൽ വലിയവട്ടം പ്രദേശവാസി. ഫോട്ടോ : രതീഷ് ഭാസ്കർ കൊച്ചി: വേനൽ കടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെളള ക്ഷാമം രൂക്ഷമായി. ഗ്രാമ- നഗര ഭേദമന്യേ ഇത് സംബന്ധിച്ച പരാതികളുയർന്ന് തുടങ്ങി. പതിറ്റാണ്ടുകളായി പ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് തന്നെയാണ് വീണ്ടും പരാതികളുയരുന്നത്. കുടിവെളളക്ഷാമം പരിഹരിക്കുന്നതിനാരംഭിച്ച പദ്ധതികളൊന്നും പ്രയോജനം ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. തൊണ്ട നനക്കാൻ വഴിയില്ലാതെ പശ്ചിമ കൊച്ചി ജനങ്ങൾ തിങ്ങി വസിക്കുന്ന പടിഞ്ഞാറൻ കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിരവധി…
അമൃത് 2.0; 17 പദ്ധതികൾ 305.36 കോടിയുടെ ഭരണാനുമതി
കൊച്ചി: അമൃത് 2.0 പദ്ധതിയിൽ പെട്ട 17 പദ്ധതികള്‍ക്ക് 305.36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മേയര്‍ എം. അനിൽ കുമാർ വ്യക്തമാക്കി. പദ്ധതി പുരോഗതി വിലയിരുത്താൻ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 24 പ്രവൃത്തികള്‍ക്കായി 341.89 കോടി രൂപയാണ് ആകെ അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭിച്ച 15 പദ്ധതികളിൽ അഞ്ചണ്ണം ആരംഭിക്കുകയും ചെയ്തു. ഒന്നാം ഘട്ട അമൃത് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 40 ലക്ഷം ലിറ്ററിന്റെ കലൂര്‍ ഓവര്‍ഹെഡ് ടാങ്കില്‍ നിന്നും 17 ലക്ഷം ലിറ്ററിന്റെ…
മിഹിറിന്റെ ദാരുണാന്ത്യം: ഇന്ന് തെളിവെടുപ്പ്; ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ
തൃപ്പൂണിത്തുറ (കൊച്ചി): സ്കൂളിൽ സഹപാഠികളുടെ റാഗിങ്ങിനിരയായ വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തെളിവെടുക്കും. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ രാവിലെ 10.30നാണ് എത്തും. കുട്ടിയുടെ മാതാപിതാക്കളോടും സ്കൂളുകാരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദ് ജനുവരി 15നാണ് ജീവനൊടുക്കിയത്. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം-റജ്ന ദമ്പതികളുടെ മകനാണ്.…
ജനറൽ ആശുപത്രി ഹൃദയം മാറ്റിവെക്കലിന് പൂർണസജ്ജം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കം പൂർണം. ഫെബ്രുവരി അവസാനത്തോടെ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാകും. ഇതിന്റെ ഭാഗമായി ഹൃദ്രോഗികളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഹാർട്ട് ഫെയിലിയർ ക്ലിനിക്കിന് തുടക്കമായി. താൽപര്യമുള്ള രോഗികൾക്ക് 8891924136, 8075812459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു. നിലവിൽ സൗജന്യമായി ശസ്ത്രക്രിയ നടത്താനാണ് ആശുപത്രി വികസന സൊസൈറ്റി തീരുമാനം. ഡിസംബർ ഒന്നിന് കേരള സ്റ്റേറ്റ് ടിഷ്യൂ ആൻഡ് ട്രാൻസ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) ലൈസൻസ്…
ഇതാ, ബ്രഹ്മപുരം സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ
കൊച്ചി: കോർപറേഷന്റെ സ്വപ്ന പദ്ധതികളിലൊന്നായ ബ്രഹ്മപുരം സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചു. ബ്രഹ്മപുരത്ത് ശാസ്ത്രീയമായ കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങൾ, ഗതാഗത സൗകര്യങ്ങൾ, വിജ്ഞാന കേന്ദ്രം തുടങ്ങിയ പദ്ധതികളടങ്ങുന്ന മാസ്റ്റർ പ്ലാനാണ് കൊച്ചി കോർപറേഷനുവേണ്ടി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും (കെ.എസ്.ഡബ്ല്യു.എം.പി) ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയത്. 706 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ലോകബാങ്കിന്റെയും സംസ്ഥാന സർക്കാരിന്റെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്റ് പി.പി.പി മാതൃകയിലാണ് ഉദ്ദേശിക്കുന്നത്.…
പുറംകടലിൽ അഭ്യാസ പ്രകടനങ്ങളുമായി തീരരക്ഷാസേന
ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആർ. വിശ്വനാഥ് ആർലേക്കർ കമ്മാൻഡർ ഡി.ഐ.ജി എൻ. രവി എന്നിവർ രക്ഷാസേനയുടെ സമർഥ് കപ്പലിൽ കൊച്ചി: പുറംകടലിൽ തീരരക്ഷാസേന അമ്പരപ്പിക്കുന്ന പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. വിസ്മയിപ്പിക്കുന്ന ജീവൻരക്ഷ, അഭ്യാസ പ്രകടനങ്ങളാണ് അരങ്ങേറിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപക ദിനത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഗവർണർ. കൊച്ചി- ലക്ഷദ്വീപ്-മാഹി മേഖലയിലെ രാജ്യരക്ഷാദൗത്യമാണ് തീരരക്ഷാസേന കൊച്ചി റീജ്യണിൻറേത്. �രക്ഷാസേനയുടെ സമർഥ് കപ്പലിൽ കമാണ്ടർ ഡി.ഐ.ജി…
ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന പേരിൽ തട്ടിപ്പ് പരാതിയുമായി കൂടുതൽ പേർ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
മൂവാറ്റുപുഴ: ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ പിടിയിലായതോടെ നൂറുകണക്കിനാളുകൾ മൂവാറ്റുപുഴ സ്റ്റേഷനിൽ അടക്കം പരാതിയുമായി എത്തി. വെള്ളിയാഴ്ച അറസ്റ്റിലായ തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്തുകാവ് ക്ഷേത്രത്തിനുസമീപം ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണനെ (29) മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.അനന്തു കൃഷ്ണൻ അറസ്റ്റിലായെന്ന വാർത്ത പുറത്തു വന്നതോടെ…
