Ernakulam News
കലക്ടർ വടിയെടുത്തു; മാലിന്യം നീക്കം വേഗത്തിലാക്കി തൃക്കാക്കര നഗരസഭ
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സമീപത്തെ മാലിന്യ യാർഡിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം വേഗത്തിലാക്കി നഗരസഭ. കലക്ടർക്ക് നൽകിയ ഉറപ്പ് പാഴ്വാക്കായി പ്ലാസ്റ്റിക് മാലിന്യനീക്കം ഇഴയുന്നു എന്ന തലക്കെട്ടോടെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് നഗരസഭ സെക്രട്ടറിയെ വിളിച്ചുവരുത്തി കലക്ടർ താക്കീത് നൽകിയതോടെയാണ് നഗരസഭ മാലിന്യനീക്കം വേഗത്തിലാക്കിയത്. കഴിഞ്ഞ ശനിയാഴ്ച തൃക്കാക്കര നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടർ വഴി കലക്ടർ എൻ.എസ്.കെ. ഉമേഷിനോട് മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും ഞായറാഴ്ച വൈകീട്ടോടെ മാറ്റും എന്നറിയിച്ചിരുന്നു. എന്നാൽ, ഇത്…
അനർഹർ കൈവശംവെച്ചത് 17,932 മുൻഗണന റേഷൻകാർഡ്
കൊച്ചി: മൂന്നര വർഷത്തിനിടെ ജില്ലയിൽ അനർഹരുടെ കൈവശമുണ്ടെന്ന് കണ്ടെത്തി മാറ്റിയത് 17,932 എണ്ണം മഞ്ഞ, പിങ്ക് വിഭാഗത്തിൽപെടുന്ന മുൻഗണന റേഷൻ കാർഡുകൾ. ഇതിൽ 2514 എ.എ.വൈ (മഞ്ഞ) കാർഡും 15,418 പി.എച്ച്.എച്ച് (പിങ്ക്) കാർഡുമാണ്. സർക്കാർ ഉത്തരവ് പ്രകാരം മുൻഗണന വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഇതനുസരിച്ച് പരാമർശിച്ച ഒഴിവാക്കൽ ഘടകങ്ങൾ ഉൾപ്പെട്ടുവരുന്ന കുടുംബങ്ങളെയാണ് മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ കാർഡ് ഉടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. മുൻഗണന വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്നതിന്റെ…
വാട്ടർ മെട്രോ കാക്കനാട്-ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ കണക്ട് ബസ് ഇന്ന് മുതൽ
കൊച്ചി: വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവിസ് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസാണ് ഈ റൂട്ടിൽ സർവിസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്ര-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വിസ് ഉണ്ടാകും. രാവിലെ 7.00, 7.20, 7.50 സമയങ്ങളിൽ കളമശ്ശേരിയിൽനിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവിസ് ഉണ്ടാകും. അതുപോലെ വൈകീട്ട്…
പെരുമ്പാവൂര്‍ ഇ.എസ്.ഐ ഡിസ്പെന്സറിയില് ഡോക്ടറില്ല, മരുന്നുമില്ല
പെരുമ്പാവൂര്‍: ഇ.എസ്.ഐ ഡിസ്പെന്സറിയില് ആവശ്യത്തിന് മരുന്നുകളില്ല. ചികിത്സിക്കാൻ ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല. ഇതുമൂലം ചികിത്സക്കെത്തുന്ന രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അത്യാവശ്യ മരുന്നുകള്‍ മിക്കതും മാസങ്ങളായി ലഭ്യമല്ല. പ്രമേഹബാധിതർക്കുള്ള ഇന്‍സുലിന്‍, ഗുളികകള്‍, ഹൃദ്രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ പ്രധാന മരുന്നുകള്‍ ഇല്ലാത്തത് രോഗികൾക്ക് വലിയ പ്രഹരമാണ്. ഫോർട്ട്കൊച്ചിയിലെ ഗോഡൗണില്‍നിന്ന് മരുന്ന് എത്തിക്കാനുള്ള വാഹനമില്ലെന്നാണ് അധികൃതര്‍ നല്കുന്ന മറുപടി. ദിവസവും നിരവധി രോഗികള്‍ മരുന്നിന് എത്തുന്നുണ്ട്. സ്ഥിരമായി കഴിക്കേണ്ടതായ മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ എഴുതിക്കൊടുക്കുകയാണ്. എന്നാല്‍,…
ഒടുവിൽ പായിപ്ര കവലയിൽ ഗതാഗതപരിഷ്കാരം
പായിപ്ര കവല (ഫയൽ ചിത്രം) മൂവാറ്റുപുഴ: അപകടങ്ങളും ഗതാഗതക്കു രുക്കും രൂക്ഷമായ പായിപ്ര കവലയിലും പരിസര പ്രദേശങ്ങളിലും ഗതാഗത പരിഷ്കാരം നടപ്പാക്കാനൊരുങ്ങി ഗതാഗത ഉപദേശക സമിതി. ഏഴുവർഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന പായിപ്ര കവലയിലെ ഗതാഗത പരിഷ്കാരം കടലാസിൽ ഒതുങ്ങിയിരുന്നു. മേഖലയിൽ അപകടങ്ങളും കുരുക്കും രൂക്ഷമായതോടെ മർച്ചന്റ്സ് അസോസിയേഷൻ പരാതിയുമായി രംഗത്തുവന്നതാണ് അടിയന്തരമായി ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ വഴിയൊരുക്കിയത്. ഫയർഫോഴ്സും ആംബുലൻസും അടക്കം കുരുക്കിൽപെട്ടത് വിവാദമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ എടുത്ത തീരുമാനങ്ങൾ തന്നെയാണ്…
എവിടെ ‘പാർക്കും’ ഈ വണ്ടികൾ
കൊച്ചി: ഒന്നുകിൽ നോ പാർക്കിങ്, അല്ലെങ്കിൽ പേ ആൻഡ് പാർക്ക്. ഇങ്ങനെ രണ്ട് ബോർഡുകളില്ലാത്ത ഇടമേതുമില്ല കൊച്ചി നഗരത്തിൽ. കൊച്ചിയിൽ മാത്രമല്ല, ആലുവ, കാക്കനാട്, മൂവാറ്റുപുഴ, മട്ടാഞ്ചേരി, കോതമംഗലം തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതുതന്നെ സ്ഥിതി. ആവശ്യത്തിന് പാർക്കിങ് ഇടമില്ലാതെ നട്ടം തിരിയുകയാണ് വാഹന യാത്രികർ. കൊച്ചി നഗരത്തിലെ തിരക്കേറിയ എം.ജി റോഡ്, മേനക, കലൂർ, കടവന്ത്ര, സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ ഇവിടങ്ങളിലെല്ലാം പേ പാർക്കിങ് സൗകര്യങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, നോ പാർക്കിങ്…
ഗതാഗതം മുടക്കി കോൺഗ്രസ് ധർണ; കോടതിയിൽ മാപ്പപേക്ഷിച്ച് സിറ്റി പൊലീസ് കമീഷണർ
കൊച്ചി: കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിൽ നടത്തിയ ധർണക്കിടെ ഗതാഗത തടസ്സമുണ്ടായതിൽ ഹൈകോടതിയിൽ മാപ്പപേക്ഷിച്ച് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. കോർപറേഷൻ ഓഫിസിന് മുന്നിൽ ഫുട്പാത്ത് അടക്കം കൈയേറിയായിരുന്നു ധർണ. കോടതിയലക്ഷ്യത്തിന് നേരിട്ട് ഹാജരാകണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ച സാഹചര്യത്തിലാണ് നിരുപാധിക മാപ്പപേക്ഷ നൽകിയത്. ധർണക്ക് നേതൃത്വം നൽകിയ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 150 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സെൻട്രൽ പൊലീസ് എസ്.എച്ച്.ഒ അനീഷ് ജോയ് ആണ് അന്വേഷണം നടത്തുന്നത്. മേയറുടെ രാജി…
മൂവാറ്റുപുഴയാറിലേക്ക് മലിനജലം; നടപടിക്കൊരുങ്ങി നഗരസഭ
മണ്ണാൻകടവ് തോട് മൂവാറ്റുപുഴ: ജനവാസ കേന്ദ്രമായ പേട്ടയിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടിയുമായി നഗരസഭ. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഓടകൾ തുറന്ന് പരിശോധിച്ച് നടപടി എടുക്കാനാണ് നീക്കം. വർഷങ്ങളായി തുടരുന്ന ദുരിതത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നഗരസഭ നടപടിക്കൊരുങ്ങുന്നത്. നഗരത്തിലെ ജനറൽ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് മുന്നിലൂടെ കടന്ന് 130 ജങ്ഷനിലെത്തി ആരക്കുഴ ബൈപാസിലൂടെ മണ്ണാൻ കടവ് തോട്ടിലേക്ക് എത്തുന്ന ഓടയിലേക്കാണ് ശുചിമുറി മാലിന്യം ഉൾപ്പെടെ…
ഈ ബസ് ഹിറ്റ് ബസ്
കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള ഇലക്ട്രിക് ബസ് ട്രയൽ റൺ കൊച്ചി: സർവിസ് ആരംഭിച്ച് ദിവസങ്ങൾക്കകം ഹിറ്റിലേക്ക് കുതിച്ച് കൊച്ചി മെട്രോ കണക്ട് ഇലക്ടിക് ബസുകൾ. വിവിധ മെട്രോ സ്റ്റേഷനുകളെയും കൊച്ചിയിലെയും സമീപത്തെയും പ്രധാനപ്പെട്ട ഇടങ്ങളെയും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസുകളെ നിരവധി പേരാണ് നിത്യേന ആശ്രയിക്കുന്നത്. അടുത്തുതന്നെ കാക്കനാട് ഇൻഫോ പാർക്കിലേക്കും സർവിസ് ആരംഭിക്കും. 15ന് ഫ്ലാഗ് ഓഫ് ചെയ്ത്, 16 ന് സർവിസ് ആരംഭിച്ച വിവിധ റൂട്ടുകളിലെ ബസുകളിൽ പത്തു ദിവസത്തിനകം യാത്ര ചെയ്തത്…
സി.പി.എം സംഘടന റിപ്പോർട്ട്; നേട്ടങ്ങൾ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിപ്പിക്കാനാകുന്നില്ല
കൊച്ചി: സംഘടനാപരമായ നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ കഴിയാത്തത് തരിച്ചടിയെന്ന വിമർശനവുമായി സി.പി.എം സംഘടന റിപ്പോർട്ട്. ജില്ല സമ്മേളനത്തിന്റെ ഭാഗമായി സെക്രട്ടറി സി.എൻ. മോഹനൻ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലാണ് ഇതടക്കം ജില്ലയിലെ സംഘടന രംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടി സംവിധാനം ഭേദപ്പെട്ട നിലയിൽ പ്രവർത്തിക്കുമ്പോഴും ഇത് ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്ത് നേട്ടമാക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന വിമർശനം. തദ്ദേശ-നിയമസഭാ-ലോക്സഭ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണ് വിമർശനത്തിനാധാരം. വർഗ ബഹുജന സഘടനകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതും റിപ്പോർട്ടിലുണ്ട്. എന്നാൽ തെരഞ്ഞെടുപ്പുകൾ അടിക്കടി വന്നപ്പോൾ പാർട്ടിക്ക്…
