Ernakulam News
ചൂടാണേ ശ്രദ്ധിക്കണേ….
കൊച്ചി: നാൾക്കുനാൾ അന്തരീക്ഷ താപനില വർധിക്കുന്നു, വെയിലത്ത് പുറത്തിറങ്ങാൻ മടിക്കുകയാണ് ജനം. രാവിലെ ഒമ്പതുകഴിയുമ്പോഴേ അന്തരീക്ഷത്തിനു ചൂടുതുടങ്ങും. മണിക്കൂറുകൾ പിന്നിടുമ്പോൾ കൊടുംവെയിലിൽ പൊള്ളാനും തുടങ്ങും. മഴക്കാലമെത്താൻ ഇനിയും ആഴ്ചകൾ പിന്നിടണമല്ലോ എന്നോർക്കുമ്പോഴേ ആളുകൾ വിയർത്തുകുളിക്കുകയാണ്. പുറത്തിറങ്ങുക, ജോലി ചെയ്യുക തുടങ്ങിയവ അനിവാര്യമായ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളിൽ പരമാവധി കരുതലും ശ്രദ്ധയും വേണ്ടതുണ്ട്. ഭക്ഷണരീതിയിൽ മാറ്റം വരുത്താം അന്തരീക്ഷത്തിലെ ചൂടു കൂടുന്നതിനനുസരിച്ച് ശരീരത്തിലെ താപനിലയും കൂടും. അതിനാൽതന്നെ ശരീരത്തിനകവും പുറവും തണുപ്പിക്കുകയെന്നത് പ്രധാനം. ധാരാളം വെള്ളം കുടിക്കാൻ എപ്പോഴും…
പൊലീസിൽ വിവരം കൈമാറിയതിന്റെ വൈരാഗ്യം; വധഭീഷണിയുമായി കഞ്ചാവ് മാഫിയ
അങ്കമാലി: തിരുനായത്തോട് ക്ഷേത്ര പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം പൊലീസ് സംഘം വൻതോതിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കഞ്ചാവ് മാഫിയ വധഭീഷണി ഉയർത്തിയതായി പരാതി. കവരപ്പറമ്പ്, ജോസ് പുരം പ്രദേശങ്ങളിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. കഞ്ചാവ് വിൽപന സംബന്ധിച്ച് ആരൊക്കെയാണ് പൊലീസിനെ വിവരം അറിയിച്ചെന്നാരോപിച്ച് യുവാക്കളുടെ നേരെ അകാരണമായി തർക്കത്തിലേർപ്പെടുകയും അത് ചോദ്യം ചെതോടെ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കത്തിവീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നുമാണ് പരാതി. പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഇടപെട്ടതിനാലാണ്…
മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം
മൂവാറ്റുപുഴ: വേനൽ കടുത്തതോടെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. 11 പഞ്ചായത്തുകളിലും നഗരസഭയിലും സ്ഥിതി ഭിന്നമല്ല. ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. നഗരസഭയിലെ കുന്നപിള്ളി മല, കിഴക്കേക്കര, ഓലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറ, എരപ്പ് പാറ, കൂരംകുന്ന് ഈറ്റക്കൊമ്പ് പള്ളി ഭാഗം, ഏഴാം വാർഡിലെ 49ാം നമ്പർ അംഗൻവാടി, ആവോലി പഞ്ചായത്തിൽ എലുവിച്ചിറ, കാവന, തണ്ടുംപുറം, മഞ്ഞള്ളുർ പഞ്ചായത്തിലെ പാണ പാറ, തെക്കുംമല, ചാറ്റു പാറ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പായിപ്ര…
4.5 കോടിയുടെ കഞ്ചാവുമായി മോഡലും മേക്കപ് ആർട്ടിസ്റ്റും പിടിയിൽ; 15 കിലോ കഞ്ചാവ് ഒളിപ്പിച്ചത് മേക്കപ് സാധനങ്ങൾക്കൊപ്പം
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി, പിടികൂടിയ കഞ്ചാവ് നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാലര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഉത്തരേന്ത്യക്കാരായ രണ്ട് യുവതികൾ അറസ്റ്റിൽ. ബാങ്കോക്കിൽനിന്ന് തായ് എയർലൈൻസിൽ വന്ന രാജസ്ഥാനിലെ ജയ്പുർ സ്വദേശിനി മാൻവി ചൗധരി, ഡൽഹി സ്വദേശിനി ചിബറ്റ് സ്വാന്തി എന്നിവരാണ് അറസ്റ്റിലായത്. മാൻവി മോഡൽ ഗേളും ചിബറ്റ് മേക്കപ് ആർട്ടിസ്റ്റുമാണ്. ഇരുവരും ഏഴര കിലോ വീതം കഞ്ചാവാണ് കൈവശം…
സംസ്ഥാനത്തെ സുരക്ഷിത കടൽത്തീരങ്ങളുടെ പട്ടിക; ഫോർട്ട്കൊച്ചി ബീച്ചിന്റെ ഗ്രാഫ് ഇടിയുന്നു
ഫോർട്ട്കൊച്ചി: കേരളത്തിലെ സുരക്ഷിത കടൽത്തീരങ്ങളുടെ പട്ടികയിൽ ഫോർട്ട്കൊച്ചി ബീച്ചിന്റെ സ്ഥാനം താഴേക്ക് ഇടിയുന്നു. വിവിധ ട്രാവൽ ബ്ലോഗുകളും ടുറിസം ഏജൻസികളും പ്രസിദ്ധീകരിക്കുന്ന സുരക്ഷിത കടൽത്തീര പട്ടികയിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഫോർട്ട് കൊച്ചി കടൽത്തീരം പത്താം സ്ഥാനത്തേക്ക് പതിച്ചത്. ആഗോള ടൂർ ഗൈഡ് ബ്ലോഗുകളിലും കൊച്ചി തീരം സുരക്ഷിത പട്ടികയിൽ പത്താം സ്ഥാനത്താണ്. ഒരു കാലത്ത് സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചിരുന്ന തീരമാണ് സംസ്ഥാന പട്ടികയിൽ പോലും താഴേക്ക് പോകുന്നത്. നീണ്ട 444 വർഷങ്ങളിലായി മൂന്ന് പാശ്ചാത്യ…
ഇത് ഒരൊന്നൊന്നര രക്ഷപ്പെടൽ!
റെയിൽവേ ട്രാക്കിൽ ട്രെയിൻ എൻജിനടിയിൽ കുടുങ്ങി കിടക്കുന്ന അരുൺ ഷിൻഡെയും അനന്തനും ആലുവ: മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർ ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ-തൃശൂർ റൂട്ടിൽ ആലുവ സ്റ്റേഷനും ചൊവ്വര സ്റ്റേഷനും ഇടയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളായ അരുൺ ഷിൻഡെ (25), അനന്തൻ (47) എന്നിവരാണ് കായംകുളം സ്വദേശിയായ ലോക്കോ പൈലറ്റ് അൻവർ ഹുസൈന്റെ കരുതലിൽ ട്രെയിൻ എൻജിന്റെ അടിയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തിരുവനന്തപുരം-കൊൽക്കത്ത ഷാലിമാർ എക്സ്പ്രസ് ആലുവയിൽനിന്ന് യാത്ര…
ക്രിമിനൽ സ്വഭാവം കൂടുതൽ മുസ്ലിംകൾക്ക്, എന്ത് തെറ്റ് ചെയ്താലും പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ മതി -വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്
മൂവാറ്റുപുഴ: സമൂഹമാധ്യമത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്ലിംകൾക്കാണെന്നാണ് സി.പി.എം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് എം.ജെ ഫേസ്ബുക്ക് കമന്റിൽ പറഞ്ഞത്. എന്ത് തെറ്റ് ചെയ്താലും പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി…. എന്നിങ്ങനെയാണ് ഫ്രാൻസിസ് എം.ജെ കമന്റ് ചെയ്തത്. ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവ ഉള്ളത് മുസ്ലീങ്ങൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി…
ദുരിതമൊഴിയാതെ എം.സി റോഡ്
എം.സി റോഡിൽ അങ്കമാലി നായത്തോട് കവലയിൽ രണ്ട് മാസം മുമ്പ് ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം (ഫയൽ ചിത്രം) കൊച്ചി: അശാസ്ത്രീയ നിർമാണം മൂലം എം.സി റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുകയാണ്. റോഡ് കടന്നുപോകുന്ന അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിലാണ് ദുരിതം ഏറെയും. ഒന്നര പതിറ്റാണ്ടിനപ്പുറത്ത് കെ.എസ്.ടി.പി റോഡ് നവീകരണം നടത്തുന്ന വേളയിൽ തന്നെ ഈ അശാസ്ത്രീയത വിവിധ കോണുകളിൽനിന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, അധികൃതർ അവഗണിക്കുകയായിരുന്നു. ദുരിതമൊഴിയാതെ മൂവാറ്റുപുഴ; അപകടങ്ങൾ നിരവധി 2007ൽ റോഡ് കെ.എസ്.ടി.പി നവീകരിച്ചത്…
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച വിദ്യാർഥി പിടിയിൽ
പിടിയിലായ അനുരാജ് കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ അനുരാജിനെയാണ് പൊലീസ് പിടികൂടിയത്. അനുരാജ് ആണ് കോളജ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് മറ്റ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. നാലു കിലോഗ്രാം കഞ്ചാവ് വാങ്ങിയ അനുരാജ്, രണ്ടുകിലോഗ്രാം ഹോസ്റ്റലിൽ എത്തിച്ചെന്നാണ് വിവരം. ഇയാളുടെ സാമ്പത്തിക ഇടപാടുകളടക്കം പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കോളജിൽ കഞ്ചാവ് എത്തിച്ചതിന്റെ…
പൊലീസിന് നേരെ ആക്രമണം; ജീപ്പിന്റെ ഗ്ലാസ് തകർത്തു
മദ്യലഹരിയിൽ യുവാവിന്റെ ആക്രമണത്തിൽ ഗ്ലാസ് തകർന്ന പൊലീസ് ജീപ്പ് പറവൂർ: പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണ ശ്രമം. ആക്രമണത്തിൽ പൊലീസ് ജീപ്പിന് കേടുപാട് പറ്റി. വെള്ളിയാഴ്ച രാത്രി 12നാണ് ഭർത്താവ് ദേഹോപദ്രവം ഏൽപിക്കുന്നെന്നും കൊല്ലാൻ ശ്രമിക്കുന്നെന്നും പറഞ്ഞ് വീട്ടമ്മയുടെ ഫോൺ സന്ദേശമെത്തിയത്. അന്വേഷിക്കാനായി 12.20ന് പൊലീസ് സംഘം വലിയ പല്ലംതുരുത്തിലെ വീട്ടിലെത്തി. പൊലീസിനെ കണ്ടയുടനെ വീട്ടമ്മയുടെ ഭർത്താവ് മനപ്പിള്ളി വീട്ടിൽ മനോജ്(42) ഇരുമ്പു പാരയുമായി വന്ന് പൊലീസ് ജീപ്പിന്റെ മുൻവശത്തെ…
