Ernakulam News
ഒഴിവായത് വൻദുരന്തം; ലോറിയിൽനിന്ന് കണ്ടെയ്നർ തെറിച്ചുവീണു
അണ്ടിപ്പിള്ളിക്കാവിൽ ലോറിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണപ്പോൾ പറവൂർ: ലോറിയുടെ പിന്നിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണു. ഞായറാഴ്ച രാവിലെ 8.15ന് ദേശീയപാത -66ൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിന് സമീപത്തായി വലിയ വളവിലുള്ള മരത്തിന്റെ ശിഖരത്തിൽ കണ്ടെയ്നർ ഇടിച്ചപ്പോഴാണ് റോഡിലേക്ക് വീണത്. വാഹനത്തിൽ ലോഡ് ഉണ്ടായിരുന്നില്ല. ഈ സമയം ഇതുവഴി വന്ന ഇരുചക്രവാഹനം മറിഞ്ഞ് ദമ്പതികൾക്ക് നേരിയതോതിൽ പരിക്കേറ്റു. അപകട സമയം കൂടുതൽ വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന്…
മയക്കുമരുന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ: നടപടി ഊർജിതമാക്കി
നെടുമ്പാശ്ശേരി: മയക്കുമരുന്ന് ഇടപാടുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിന് നടപടി ജില്ലയിലും ഊർജിതമാക്കി. ഇതനുസരിച്ച് മയക്കുമരുന്ന് കേസിൽ ആവർത്തിച്ച് പ്രതിയാകുന്നവരുടെ ആറ് വർഷത്തിനിടെ നേടിയ സ്വത്തുവകകളെക്കുറിച്ചാണ് രജിസ്ട്രേഷൻ വകുപ്പ് അന്വേഷിക്കുന്നത്. അന്വേഷിക്കേണ്ടവരുടെ പട്ടിക എക്സൈസും പൊലീസും ചേർന്നാണ് തയാറാക്കിയിട്ടുള്ളത്. എൻ.ഡി.പി.എസ് 68 എഫ് വകുപ്പ് പ്രകാരമാണ് ഇത് തയാറാക്കിയത്. ജില്ലയിൽനിന്ന് സ്വത്ത് കണ്ടെത്താൻ ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റ് അതോറിറ്റിക്ക് (സഫേമ) ഏതാനും പേരുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. എന്നാൽ, പലരും സ്വത്തുവകകൾ ബിനാമി പേരുകളിലേക്കും മറ്റും…
നാല് വർഷത്തിനിടെ ജില്ലയിൽ 18000ത്തോളം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്
കൊച്ചി: നാലു വർഷത്തിനിടെ ജില്ലയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 18000ത്തോളം റേഷൻ കാർഡുകൾ. അനർഹമായി അന്ത്യോദയ അന്നയോജന, മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരാണിവർ. സ്വമേധയ സറണ്ടർ ചെയ്തും ഉദ്യോഗസ്ഥ പരിശോധനയിലൂടെ കണ്ടെത്തിയുമാണ് കാർഡുകൾ മാറ്റിയത്. നിയമ വിരുദ്ധമായി മുൻഗണന കാർഡുകൾ കൈവശംവെച്ചവർക്കെതിരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയതിനൊപ്പം പിഴയടക്കമുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡ് ഉടമകളായ കുടുംബത്തിന് ഓരോമാസവും 35 കിലോ ഭക്ഷ്യധാന്യങ്ങളും മുൻഗണന കുടുംബ(പി.എച്ച്.എച്ച്) റേഷൻ കാർഡ് ഉടമകളായ ഓരോ അംഗത്തിനും പ്രതിമാസം അഞ്ചുകിലോ…
ചൊരിമണലിൽ ഷെമാം കൃഷി; വിജയഗാഥയുമായി സാംബശിവൻ
ഷെമാമിന്റെ വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു മാരാരിക്കുളം: കത്തുന്ന ചൂടിൽ കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ മറുനാടൻ പഴവർഗമായ ഷെമാം കൃഷിയിൽ വിജയഗാഥയുമായി കർഷകൻ. പഞ്ചായത്ത് 17ാം വാർഡ് പുത്തൻവെളി സാംബശിവനാണ് പാട്ടത്തിനും സ്വന്തമായുമുള്ള പാടശേഖരത്തിൽ നൂറുമേനി വിളയിച്ചത്. 30 വർഷമായി കൃഷിയിൽ വ്യാപൃതനാണ് സാംബശിവൻ. �മൂന്നര ഏക്കറിൽ തണ്ണിമത്തനും പൊട്ടുവെള്ളരിയും ഷമാമും കണി മത്തൻ, കണി വെള്ളരി, നെയ് കുമ്പളവും ചെറുപയറും ചീരയും ഉൾപ്പെടെയുള്ള വിളകളുണ്ട്. കൂടുതൽ ശ്രദ്ധകേന്ദ്രീകരച്ചത് ഷമാം കൃഷിയിലായിരുന്നു. ഷമാമിന്റെ 500ഓളം തൈകൾ…
പെരുന്നാളടുത്തതോടെ തിരക്കേറി വിപണി; വസ്ത്രവിപണിയിലുൾപ്പെടെ വൻ തിരക്ക്
പുണ്യം തേടി… റമദാനിലെ അവസാന വെള്ളിയാഴ്ച എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിൽ പ്രാർഥനയോടെ വിശ്വാസികൾ രതീഷ് ഭാസ്കർ കൊച്ചി: നാടെങ്ങും പെരുന്നാൾ ആഘോഷത്തിലേക്കുണരാൻ ഇനി മണിക്കൂറുകൾ മാത്രം. നോമ്പ് 29 എണ്ണം പൂർത്തിയാക്കി തിങ്കളാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനി രണ്ടുനാൾ മാത്രം ബാക്കി നിൽക്കേ പെരുന്നാൾ വസ്ത്രവിപണിയിലുൾപ്പെടെ തിരക്കേറുകയാണ്. ഒരു മാസത്തോളം നീണ്ട പുണ്യം നിറഞ്ഞ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയുടെ ആഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ). പെരുന്നാളാഘോഷത്തിൽ പ്രധാനമായ പുതുവസ്ത്രമെടുക്കാനായി…
അപകടക്കെണിയിൽ കക്കടാശ്ശേരി പാലം
കക്കടാശ്ശേരി പാലം മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയായ കക്കടാശ്ശേരി – കാളിയാർ റോഡിന്റെ തുടക്കത്തിലുള്ള കക്കടാശ്ശേരി പാലത്തിൽ വെളിച്ചമില്ല. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ കക്കടാശ്ശേരി കവലയിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിൽ വെളിച്ചമില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. നവീകരണം പൂർത്തിയായതോടെ റോഡിന് വീതി കൂടി. എന്നാൽ പാലം പഴയ പടി നിലകൊള്ളുകയാണ്. കുപ്പിക്കഴുത്ത് പോലെയുള്ള പാലത്തിൽ ഇത് മൂലം അപകടങ്ങളും പതിവാണ്. റോഡ് നവീകരണം പൂർത്തിയായിട്ട് ആറുമാസം പിന്നിട്ടിട്ടും പാലത്തിൽ ലൈറ്റുകൾ…
കൂവക്കണ്ടത്ത് കാട്ടാന കൃഷി നശിപ്പിച്ചു
ആന നശിപ്പിച്ച വാഴത്തോട്ടം കോതമംഗലം: കോട്ടപ്പടി കൂവക്കണ്ടം ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. വ്യാഴാഴ്ച പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കൂവക്കണ്ടം ഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മനോജ് എന്ന കർഷകന്റെ 200 ഓളം വാഴ, ഒരേക്കറോളം പൈനാപ്പിൾ, 500ഓളം ചക്ക, ഫെൻസിങ്, കയ്യാലകൾ എന്നിവയും നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് സംഭവിച്ചത്. ആന ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കൃഷിയുടമ മനോജ് പറഞ്ഞു. നാശനഷ്ടം സംഭവിക്കുന്ന…
കാമുകിക്കൊപ്പം ഫോട്ടോ, ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു; പൊള്ളലേറ്റ ഭർത്താവിന്റെ നിലഗുരുതരം, എറണാകുളം സ്വദേശിനിക്കെതിരെ കേസ്
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ ഭർത്താവിന്റെ നില ഗുരുതരമാണ്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരിക്കേറ്റത്. ഭർത്താവിന്റെ ഫോണിൽ മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ ആക്രമണത്തിന് വഴിവെച്ചത്. മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ടതോടെ ഭർത്താവും ഭാര്യയും തമ്മിൽ വാക്കുതർക്കം നടക്കുകയും പിന്നാലെ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. രണ്ട് കൈയ്യിലും…
മാപ്പ് മാപ്പേയ്… പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്
കൊച്ചി: സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ് നിർദേശപ്രകാരം ഗോപാലകൃഷ്ണന് മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ടീച്ചർക്കെതിരെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ടീച്ചർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍…
മാധ്യമം എജുകഫേ; അറിവിന്റെ പുതുലോകം തുറക്കാൻ ഇവർ കൊച്ചിയിൽ
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയിൽ സംവദിക്കാൻ അക്കാദമിക- സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരെത്തുന്നു. ഐ.എ.എസ് ഓഫിസറും സാംസ്കാരിക വകുപ്പ് ഡയറക്ടറുമായ ദിവ്യ എസ്. അയ്യർ, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ടെലിവിഷൻ താരങ്ങളും അവതാരകൻമാരുമായ ആർ.ജെ മാത്തുക്കുട്ടി, രാജ്കലേഷ്, ഡെയ്ൻ ഡേവിസ്, രജനീഷ് സമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരായ സുജിത് ഭക്തൻ, ബാസിം പ്ലേറ്റ്, കെ.കെ. കൃഷ്ണകുമാർ, മോട്ടിവേഷനൽ സ്പീക്കർമാരായ സഹ്ല പർവീൺ, ഫിലിപ് മമ്പാട്, താഹിർ അലി, മുഹമ്മദ് അജ്മൽ സി., മുഹമ്മദ്…
