Ernakulam News
തെങ്ങുകയറുന്നതിനിടെ കയർപൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
അങ്കമാലി: പാറക്കടവ് മാമ്പ്രയിൽ തെങ്ങിൽ കയറുന്നതിനിടെ കയർപൊട്ടി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പാറക്കടവ് എളവൂർ നടുവത്ത് വീട്ടിൽ പരേതനായ രാജന്റെ മകൻ ബിത്രനാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടിന് മാമ്പ്ര അസീസി നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെയായിരുന്നു അപകടം. 60 അടിയോളം ഉയരമുള്ള തെങ്ങിൽ നിന്ന് കയർപൊട്ടി തലകുത്തി വീഴുകയായിരുന്നു. അവശനിലയിലായ ബിത്രനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ മേഖലയിലെ ചെത്ത് തൊഴിലാളിയായിരുന്നു. അമ്മ: വാസന്തി. ഭാര്യ: സീന.…
തൊഴിലും പരിശീലനവും നേടാം ഒപ്പമുണ്ട് ‘വിജ്ഞാന കേരളം’
വിജ്ഞാനകേരളം റിസോഴ്സ് പേഴ്സൺമാർക്കുളള പരിശീലനം തൃക്കാക്കരയിൽ ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: അഭ്യസ്തവിദ്യർക്ക് തൊഴിലും വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനവുമൊരുക്കി വിജ്ഞാന കേരളം പദ്ധതി ജില്ലയിൽ സജീവമാക്കുന്നു.തദ്ദേശ വകുപ്പിന് കീഴിലുളള കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുളള പദ്ധതിക്ക് ‘കില’യുടേയും ‘കുടുംബശ്രീ’യുടേയും പങ്കാളിത്തമുണ്ട്. വർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ, രണ്ട് ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം എന്നീ പ്രഖ്യാപനത്തോടെയായിരുന്നു സംസ്ഥാന തലത്തിൽ പദ്ധതിയുടെ തുടക്കം. ജില്ലയിൽ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി കാര്യക്ഷമമാക്കുന്നതിനുളള…
കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജിന്റെ ഒന്നാംഘട്ട നവീകരണത്തിന് 15 കോടി അനുവദിച്ചു
ഷട്ടറുകൾ ദ്രവിച്ച കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ് പറവൂർ: ചാലക്കുടിയാറിന് കുറുകെയുള്ള കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ് നവീകരിക്കാൻ ഒന്നാംഘട്ടമായി സംസ്ഥാന ബജറ്റിൽ 15 കോടി വകയിരുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ഷട്ടറുകൾ തുറക്കാൻ കഴിയാത്തവിധം ദ്രവിച്ച സാഹചര്യത്തിലാണ് മേജർ ഇറിഗേഷന്‍ വകുപ്പ് ഇതിനായി 32 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ കുടിവെള്ള വിതരണം ചാലക്കുടിയാറിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ചാലക്കുടിയാറിലെ വെള്ളം ഇളന്തിക്കരയിലെ പമ്പ് ഹൗസിൽ ശുദ്ധീകരിച്ചാണ് 17 വാർഡുകളിലും വിതരണം ചെയ്യുന്നത്. കണക്കന്‍കടവ് റെഗുലേറ്റര്‍-കം…
വേനൽച്ചൂട്; പൊള്ളി പൈനാപ്പിൾകൃഷിയും വിപണിയും
ചൂട് കൂടിയതിനാൽ പൈനാപ്പിൾ കൃഷിക്ക് മുകളിൽ പൊത ഇട്ടിരിക്കുന്നു മൂവാറ്റുപുഴ: കടുത്ത വേനൽചൂട് കിഴക്കൻ മേഖലയിലെ പ്രധാന കൃഷിയായ പൈനാപ്പിളിന്റെ അടക്കം ഉൽപാദനത്തെ ബാധിച്ചു. പൈനാപ്പിളിനുപുറമെ ജാതി കൃഷിയെയും ഉണക്ക് ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് വേനൽചൂട് നേരത്തേ എത്തിയതാണ് പൈനാപ്പിൾ ഉൽപാദനം പാതിയായി ചുരുങ്ങാൻ കാരണം. ഇത്തവണ പൈനാപ്പിൾചെടികൾ വേഗത്തിൽ ഉണങ്ങുകയാണ്. ഇത് ഉൽപാദനം കുറയാൻ കാരണമായി. ഡിസംബർ മുതൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ വേനൽമഴ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. വിപണിയിലെ അനുകൂല സാഹചര്യം കണക്കാക്കി…
വ്യാജപേരിൽ ജർമനിയിൽനിന്ന് എം.ഡി.എം.എ എത്തിച്ചു; കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചി: ഡാർക്ക് വെബ് ഉപയോഗിച്ച് ജർമനിയിൽ നിന്ന് കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് അറസ്റ്റിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. കുറഞ്ഞ വിലക്ക് ലഹരി എത്തിച്ച് വൻ വിലക്ക് മറിച്ചുവിൽക്കലായിരുന്നു ലക്ഷ്യമത്രെ. എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫിസിലേക്കാണ് ജർമനിയിൽ നിന്ന് പാഴ്സൽ എത്തിയത്. സ്കാനിങ്ങിൽ സംശയം തോന്നിയതോടെ വിവരം എറണാകുളം സർക്കിൾ എക്സൈസ് ഓഫിസിൽ അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി…
അനധികൃത മണ്ണെടുപ്പിനിടെ പാറ പൊട്ടിക്കലും തകൃതി; മലമുറി മലയിലെ ഖനനം തടഞ്ഞ് അധികൃതർ
മലമുറിയില്‍ മണ്ണെടുത്ത സ്ഥലം പെരുമ്പാവൂര്‍: മണ്ണെടുപ്പിന്റെ പേരില്‍ മലമുറി മലയില്‍ നിന്ന് പാറ പൊട്ടിക്കാനുളള നീക്കം തടഞ്ഞു. ശനിയാഴ്ച രാവിലെ രായമംഗലം പഞ്ചായത്ത്, പൊലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്. പെരുമ്പാവൂര്‍ ബൈപാസിന് വേണ്ടിയെന്ന പേരില്‍ ഒരുമാസം മുമ്പ് തുടങ്ങിയ മണ്ണെടുപ്പ് തുടക്കത്തിലേ വിവാദത്തിലായിരുന്നു. കൂവപ്പടി പഞ്ചായത്തിലെ റൈസ് മില്ലിന് അനുവദിച്ച പാസിന്റെ മറവിലാണ് രായമംഗലം പഞ്ചായത്തിലെ മലമുറിയില്‍ നിന്ന് മണ്ണെടുക്കുന്നത്. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവമുണ്ടായി. ബൈപാസിന്റെ പേരിലാണ് മണ്ണെടുക്കുന്നതെങ്കിലും…
വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നെടുമ്പാശ്ശേരി: പ്രമുഖ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജി.പി. ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനും മറ്റൊരാൾക്കുമൊപ്പം ഫാം ഹൗസിൽ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും 25,000ത്തോളം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക്�ഡോ. ജോർജ് പി. എബ്രഹാം നേതൃത്വം�നൽകിയിട്ടുണ്ട്.
ഓപറേഷൻ ‘ഡി ഹണ്ട്’ 147 കേസ്; 159 പേർ അറസ്റ്റിൽ
കൊച്ചി: ഒരാഴ്ച നീണ്ട ഓപറേഷൻ ‘ഡി ഹണ്ട്’ മായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ വിവിധ സ്റ്റേഷനിലായി 147 കേസ് രജിസ്റ്റർ ചെയ്തു. 159 പ്രതികൾ അറസ്റ്റിലായി. പിടികൂടിയ പ്രതികളിൽനിന്ന് 60.1341 ഗ്രാം എം.ഡി.എം.എയും 6.665 കിലോഗ്രാം കഞ്ചാവും 1.85 ഗ്രാം ഹഷീഷ് ഓയിലും 1.485 ഗ്രാം ബ്രൗൺ ഷുഗറും ഒരു കഞ്ചാവ് ചെടിയും പിടികൂടി. കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അസി.…
കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു
കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവ്വഹിച്ചു. ചലച്ചിത്ര താരം സുധീർ കരമന സംഗമത്തിൽ മുഖ്യാതിഥി ആയിരുന്നു. കരൾ ദാനത്തിന് തയ്യാറാകുന്നവർക്ക് ധൈര്യം പകരാൻ ഇത്തരം കൂടിച്ചേരലുകൾ സഹായിക്കുമെന്ന് സുധീർ കരമന പറഞ്ഞു. രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കൂട്ടായ പരിശ്രമത്തിന്റെ…
പെരിയാർ തീരത്ത് ഇനി വ്യാപാരോത്സവ നാളുകൾ
ആലുവ: രാവിനെ പകലാക്കുന്ന വ്യാപാരോത്സവ നാളുകളിലേക്ക് പെരിയാർ തീരം. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ആഹ്ലാദത്തിലാണ് മണപ്പുറവും നഗരവും. ശിവരാത്രി മുതൽ മൂന്നാഴ്ചയോളം പെരിയാർ തീരത്ത് നടക്കുന്ന വ്യാപാരോത്സവം സമീപ നാടുകളുടെ കൂടി ഉത്സവമാണ്. മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് മാത്രം നിരവധി വ്യാപാര സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ തറ വിസ്തീർണം അളന്ന് നൂറോളം പേർക്ക് കച്ചവടത്തിനായി നൽകി. ദേവസ്വം ബോർഡിന്റെ മണപ്പുറത്തും സ്റ്റാളുകളുണ്ട്. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ റോഡ് സൈഡുകളിലും താൽകാലിക സ്റ്റാളുകൾ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമായും…


