Ernakulam News
പോളിടെക്നിക്കിലെ കഞ്ചാവ്: നിരപരാധിയെന്ന് പറഞ്ഞ അഭിരാജിനെ പുറത്താക്കി എസ്.എഫ്.ഐ
കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജിനെ (21) എസ്.എഫ്.ഐ പുറത്താക്കി. എസ്.എഫ്.ഐ നേതാവായ അഭിരാജ് കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു അഭിരാജ്. കേസിൽ സ്റ്റേഷൻ ജാമ്യത്തിലാണ് അഭിരാജ്. അഭിരാജ് നിരപരാധിയാണെന്നായിരുന്നു നേരത്തെ എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞിരുന്നത്. റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാരജോലികളുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളിലായിരുന്നെന്നുമാണ് എസ്.എഫ്.ഐ കളമശ്ശേരി ഏരിയ പ്രസിഡന്റ് ദേവരാജ് കഴിഞ്ഞ…
കൊടും ചൂട്; വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നു
ഫോർട്ട്കൊച്ചി: കൊടുംചൂട് കാലാവസ്ഥ കൊച്ചിയിലേക്കുളള വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നു.�ചൂട് കനത്തതോടെ വിദേശികൾ തങ്ങുന്ന ഫോർട്ട്കൊച്ചി മേഖലയിലെ ഹോം സ്റ്റേകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളുടെയും സ്ഥിതിയും അതുതന്നെ. കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹത്തിന്റെ ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് വിദേശികളാണ് എല്ലാവർഷവും എത്തിയിരുന്നത്. ചില ടൂർ ഓപറേറ്റർമാർ നിറങ്ങളുടെ ഉത്സവമെന്ന പേരിൽ സഞ്ചാരികൾക്ക് ഇതൊരു ടുർ പ്രോഗ്രാമായി ഒരുക്കാറുമുണ്ട്. എന്നാൽ, വെള്ളിയാഴ്ച നടന്ന ഹോളി ആഘോഷത്തിൽ നാമമാത്രമായ വിദേശികളാണ് പങ്കെടുത്തത്.�മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ ക്ഷേത്രത്തിനു മുമ്പിൽ…
‘ഞാൻ നാടുവിട്ടു എന്നാണ് പറയുന്നത്, എന്തുവാ അവരുദ്ദേശിക്കുന്നത്? ഞങ്ങളിവിടെ തന്നെയുണ്ട്…’ -കഞ്ചാവ് കേസിൽ എസ്.എഫ്.ഐ ആരോപണം തള്ളി ആദിലും അനന്തുവും
കൊച്ചി: കളമശ്ശേരി പോളിടെക്നിക് മെൻസ് ഹോസറ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രാദേശിക നേതൃത്വം ഉന്നയിച്ച ആരോപണം തള്ളി കോളജ് വിദ്യാർഥികളായ കെ.എസ്.യു പ്രവർത്തകർ. തങ്ങൾ ഒളിവിൽ പോയിട്ടില്ലെന്നും നാടുവിട്ടിട്ടില്ലെന്നും കെ.എസ്.യു പ്രവർത്തകരായ അനന്തുവും ആദിലും മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് വെച്ചത് അനന്തുവും ആദിലുമാണെന്നും ഇവർ നാടുവിട്ടെന്നുമായിരുന്നു എസ്.എഫ്.ഐ കളമശേരി ഏരിയാ പ്രസിഡൻറ് ദേവരാജ് ആരോപിച്ചത്. ഇരുവരുടെയും മുറിയിൽനിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ദേവരാജ് ആരോപിച്ചിരുന്നു. കഞ്ചാവുമായി പിടിയിലായ എസ്.എഫ്.ഐ നേതാവും കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയുമായ…
ഭൂഗർഭടാങ്കിൽ പൊട്ടിത്തെറി; തീപിടിത്തം ഉണ്ടാകാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി
പമ്പിൽ പൊട്ടിത്തെറിയിൽ തകർന്ന ഭാഗം കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടിയിലെ ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കിൽ പൊട്ടിത്തെറി. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ തുറന്ന് പുറമേക്ക് തെറിച്ചു. തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകിത്തെറിച്ചു. തീപിടിത്തം ഉണ്ടാകാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കോതമംഗലത്തുനിന്നുള്ള അഗ്നിരക്ഷാ സംഘം എത്തി. വൈദ്യുതി ബന്ധം വിഛേദിക്കുകയും മറ്റ് സുരക്ഷ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്ത ശേഷം അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കി മടങ്ങി.…
വിവാഹ വാഗ്‌ദാനം നൽകി പണംതട്ടിയ ശേഷം കാൻസറാണെന്ന് പറഞ്ഞ് പിന്മാറാൻ ശ്രമിച്ചു; വ്യാജ ഐ.പി.എസുകാരൻ പിടിയിൽ
അറസ്റ്റിലായ കാർത്തിക് വേണുഗോപാൽ (വിപിൻ കാർത്തിക്) കളമശ്ശേരി: നിരവധി പേർക്ക് വിവാഹവാഗ്ദാനം നൽകി പണംതട്ടിയതടക്കം ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിവന്ന യുവാവ് പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി റോഡ് സ്കൈ വ്യൂവിൽ കാർത്തിക് വേണുഗോപാലിനെയാണ് (വിപിൻ കാർത്തിക് -31) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ മലയാളി യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയശേഷം തനിക്ക് കാൻസറാണെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു. വിവാഹത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ച കാരണത്തിന്…
മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു
പെരുമ്പാവൂർ: മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു. ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം നാല് സെന്റ് കോളനിയിൽ കിഴക്കുംതല വീട്ടിൽ ജോണിയാണ് (69) മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ (35) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷയരോഗ രോഗബാധിതനായി കിടപ്പിലായിരുന്നു ജോണി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ തൊട്ടടുത്തുള്ള സഹോദരി മെൽജിയുടെ വീട്ടിലെത്തുകയായിരുന്നു. മെൽജി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പൊലീസ്…
ഉണക്കാനിട്ട വസ്ത്രങ്ങൾ അഴയിൽ നിന്നെടുക്കുന്നതിനിടെ മിന്നലേറ്റ് മരിച്ചു
അങ്കമാലി: മഴ പെയ്യുന്നത് കണ്ട് ഉണക്കാനിട്ട വസ്ത്രങ്ങൾ അഴയിൽ നിന്നെടുക്കുന്നതിനിടെ അങ്കമാലി നഗരസഭ കൗൺസിലറുടെ മാതാവ് ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി നഗരസഭ 10-ാം വാർഡ് വേങ്ങൂർ ഐക്കപ്പാട്ട് വീട്ടിൽ വേലായുധന്‍റെ ഭാര്യ വിജയമ്മയാണ് (65) മരിച്ചത്. ബി.ജെ.പി കൗൺസിലർ എ.വി രഘുവിന്റെ മാതാവാണ്. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മുറ്റത്തെ അഴയിൽനിന്ന് വസ്ത്രങ്ങൾ എടുക്കുന്നതിനിടെ ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിലാണ് മരണം. അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് മക്കൾ: രമേശൻ (ആതിര ഹോട്ടൽ, വേങ്ങൂർ), രമ. മരുമക്കൾ:…
പാഴായത് കോടികൾ; പോളപ്പായലും ചെളിയും നിറഞ്ഞ് കടമ്പ്രയാർ
പോളപ്പായൽ നിറഞ്ഞ കടമ്പ്രയാർ പള്ളിക്കര: പായൽ വാരലും ചെളിനീക്കവും ആഴംകൂട്ടലുമെല്ലാം ആചാരമായി മാറിയതോടെ ചെളിനിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കടമ്പ്രയാർ. ശുദ്ധജലവാഹിനിയായിരുന്ന കടമ്പ്രയാറിപ്പോൾ അശുദ്ധവാഹിനിയായി മാറിക്കഴിഞ്ഞു. സ്മാർട് സിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ ഐ.ടി കമ്പനികളടക്കം കടമ്പ്രയാറിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളമാണ് കിൻഫ്ര വിതരണം ചെയ്യുന്നത്. ചെളിനീക്കി ആഴം വർധിപ്പിച്ചും പോളപ്പായൽ നീക്കം ചെയ്തും നീരൊഴുക്ക് വർധിപ്പിക്കാനുള്ള നടപടി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി അധികൃതർ ചെയ്തിട്ടില്ല. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ടൂറിസം…
വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം പെരുമ്പാവൂരിൽ; അസം സ്വദേശി അറസ്റ്റില്‍
പെരുമ്പാവൂര്‍: വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നൽകുന്ന കേന്ദ്രം പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നത്. പൊലീസിന്റെ ‘ഓപറേഷന്‍ ക്ലീനി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. പണം നല്‍കിയാല്‍ ഏതു പേരിലും ഇവിടെ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയിലായിരുന്നു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവവുമായി…
അപകടക്കെണിയായി പാലക്കാട്ടുതാഴം പാലത്തിലെ വിള്ളല്‍
പാലക്കാട്ടുതാഴം പാലത്തില്‍ രൂപപ്പെട്ട വിള്ളല്‍ പെരുമ്പാവൂര്‍: പാലക്കാട്ടുതാഴം പാലം റോഡിൽ വീണ്ടും വിളളല്‍ രൂപപ്പെട്ടത് യാത്രക്കാരുടെ ജീവന് ഭീഷണിയായി. എ.എം റോഡില്‍ പെരുമ്പാവൂരില്‍ നിന്ന് ആലുവയിലേക്ക് പോകുന്ന പുതിയ പാലത്തിലാണ് ടാര്‍ ഇളകി നീളത്തില്‍ വിള്ളലുകല്‍ രൂപപ്പെട്ടത്.�ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ ചാടുന്നത് പതിവാണ്. പലരും തലനാരിഴക്കാണ് ജീവഹാനിയില്‍ നിന്ന് രക്ഷപ്പെടുന്നത്. 2005ലാണ് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. നിര്‍മാണ ശേഷം റോഡിൽ ടാർ ഇളകി നിരന്തരം വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയാണ് അപാകത…
