Ernakulam News
എറണാകുളം സജ്ജം; നാളെ ബൂത്തിലേക്ക്
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ല സജ്ജം. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കവും പൂർത്തിയാക്കിയെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. ജില്ലയിൽ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങൾ ചാലക്കുടി ലോക്സഭ മണ്ഡലത്തിലും കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയോജകമണ്ഡലങ്ങൾ എറണാകുളത്തും പിറവം നിയസഭ മണ്ഡലം കോട്ടയം ലോക്സഭ മണ്ഡലത്തിലും മൂവാറ്റുപുഴ, കോതമംഗലം നിയമസഭ മണ്ഡലങ്ങൾ ഇടുക്കി ലോക്സഭ മണ്ഡലത്തിലും ഉൾപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ ഏഴ്…
ആലുവ മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു; രണ്ടു പേർ പിടിയിൽ
ആലുവ: ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം. കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇയാളുടെ കാറും തകർത്തു. നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. അക്രമം തടയാൻ ശ്രമിച്ച നാട്ടുകാരെയും ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി. സമീപത്തെ…
യുവാക്കൾക്കുനേരെ വധശ്രമം: നാലുപേർ അറസ്റ്റിൽ
വൈപ്പിൻ: യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരി വീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽ വീട്ടിൽ അശ്വിൻ (20), കസാലിപ്പറമ്പിൽ നിസാർ (23), അയ്യമ്പിള്ളി കുഴുപ്പിള്ളി വടക്കേടത്ത് അനന്തു (19) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് വൈകീട്ട് ഏഴരയോടെ വളപ്പ് ഭാഗത്താണ് സംഭവം. കടയിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കമ്പി വടി, കത്തി തുടങ്ങിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒളിവിൽപോയ…
വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടില്‍ റഷീദിന്റെ മകള്‍ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്: ആദില്‍.
തെരുവുനായുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു; ഒപ്പം കടിയേറ്റവർ ഭീതിയിൽ
ആലുവ: പേയിളകിയ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്. എറണാകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ഈ മാസം രണ്ടിനാണ് ആലുവ കെ.എസ്.ആർ.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്. പേ ഇളകിയപോലെ അക്രമാസക്തയായിരുന്ന നായ് വിവിധ സമയങ്ങളിലായി 13 ഓളം പേരെയാണ് കടിച്ചത്. തൊഴിലുറപ്പ് ജോലിക്കാരനായ പത്രോസ് പൈലി ആലുവ ജില്ല ആശുപത്രിയിൽ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ ഭാഗമായി തുടർ പരിശോധനക്ക്…
മയക്കുമരുന്നുമായി നർകോട്ടിക് സെല്‍ പിടികൂടിയയാള്‍ വീണ്ടും സജീവം
പെരുമ്പാവൂര്‍: മയക്കുമരുന്നുമായി നര്‍ക്കോട്ടിക് സെല്‍ പിടികൂടിയ ആള് കച്ചവടത്തില്‍ വീണ്ടും സജീവമെന്ന് വ്യാപാരികള്‍. കഴിഞ്ഞ ശനിയാഴ്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് 10 ടപ്പി ബ്രൗണ്‍ഷുഗറും രണ്ട് പൊതി കഞ്ചാവുമായി അന്തര്‍ സംസ്ഥാനക്കാരനെ സമീപത്തെ വ്യാപാരികള്‍ പിടികൂടി നര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയത്. എന്നാല്‍, ഞായറാഴ്ച ഇയാള്‍ ഇവിടെ കച്ചവടത്തിന് എത്തിയതായി പറയുന്നു. സ്ഥിരം തങ്ങാറുള്ള ഭാഗത്ത് നില്ക്കുന്ന വീഡിയൊ പുറത്തുവിട്ട് സമീപവാസികള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം അറിയിച്ചു. പലവട്ടം ഇയാളെ പിടികൂടി പൊലീസിനും എക്സൈസിനും കൈമാറിയിട്ടും കച്ചവടവുമായി സജീവമാണെന്നാണ്…
ലോക്സഭ തെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സർക്കുലറിൽ വ്യക്തമാക്കി. യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന് പുത്തൻകുരിശിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം സൂചിപ്പിച്ചാണ് എൽ.ഡി.എഫിന് പരോക്ഷ പിന്തുണ സഭ പ്രഖ്യാപിക്കുന്നത്. സഭാ തർക്കം പരിഹരിക്കുന്നതിൽ ലഭിച്ച ഉറപ്പും പ്രതീക്ഷയും സർക്കുലറിൽ വിവരിക്കുന്നുണ്ട്. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ സമദൂര നിലപാടെന്ന് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ വ്യക്തമാക്കി.…
ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം: അന്തര്‍സംസ്ഥാന കവര്‍ച്ചസംഘം പിടിയില്‍
കളമശ്ശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി നെക്ലേസ് മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണസംഘം കളമശ്ശേരി പൊലീസ് പിടിയിലായി. മഹാരാഷ്ട്ര പുണെ സിറ്റിയിൽനിന്നുള്ള അശ്വിന് വിജയ് സോളാങ്കി (44), പുണെ സിറ്റി മാർക്കറ്റ് യാർഡ് ജ്യോത്സ്ന സൂരജ് കച്ച് വെയ് (30), സോളാപുർ സ്വദേശിനി സുജിത്ര കിഷോര്‍ സാലുങ്കെ (52), താണെ സ്വദേശിനി ജയ സചിന് ബാദ്ഗുജാര്‍ (42) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളി-പുക്കാട്ടുപടി റോഡിൽ സ്ഥിതി ചെയ്യുന്ന രാജധാനി ഗോൾഡ് ഡയമണ്ട് ജ്വല്ലറിയിൽനിന്ന് വെള്ളിയാഴ്ച സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി…
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് സഹായം തേടുന്നു
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ അശോകന്റെയും മണിയുടെയും മകൻ ഹരികൃഷ്ണ (25) നാണ് എറണാകുളം ലേക്ഷോർ ആശുപുത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ മാസം 23 ന് പനങ്ങാടുണ്ടായ വാഹനാപകടത്തിൽ ഹരികൃഷ്ണന്റെ തലക്ക് ഗുരുതര പരിക്കേറ്റു. ഇതുവരെ നാല് ശസ്ത്രക്രിയകൾക്കും അനുബന്ധ ചികിത്സക്കുമായി ഭീമമായ തുക ചെലവഴിച്ചുകഴിഞ്ഞു. തുടർ ചികിത്സകൾക്ക് 15 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഹരികൃഷ്ണൻ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനും…
ബസ് സ്റ്റാൻഡിലെ ചര്‍ച്ചയില്‍ സാധാരണക്കാരന്റെ ജീവിതഭാരം
പെരുമ്പാവൂര്‍: ഓട്ടത്തിനിടയിലെ ഇടവേളകളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് സ്വകാര്യ സ്റ്റാൻഡിലെ ബസ് ജീവനക്കാര്‍. ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും പ്രയോജനമില്ലെന്ന നിസ്സംഗമായ വിലയിരുത്തലിലാണ് പലരും. ജീവിത ചെലവ് പതിന്മടങ്ങ് വര്‍ധിച്ചതിലുള്ള അമര്‍ഷം ഇവരുടെ വാക്കുകളില്‍ പ്രകടമാണ്. ആരായിരിക്കും ജയിക്കുക എന്ന ചോദ്യത്തിന് ‘ആര് അധികാരത്തില്‍ വന്നാലും നമ്മള് പണിയെടുത്താല്‍ ജീവിക്കാമെന്ന’ നിരാശ നിറഞ്ഞ പതിവ് മറുപടിയാണ് ചിലർ നൽകിയത്. ബസ് ഉടമകള്‍ നേരിടുന്ന പ്രതിസന്ധി തൊഴിലാളികളെയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ധന വിലയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകളും കണക്കാക്കുമ്പോള്‍…

