Ernakulam News
ആവേശം ചോരാതെ തീരദേശം
വൈപ്പിൻ: രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തമായ തീരദേശ മണ്ഡലമായ വൈപ്പിനില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശത്തിന് ഒട്ടും കുറവില്ല. പരിചയ സമ്പന്നതയും വികസന പ്രവര്‍ത്തനങ്ങളും മുന്‍ നിർത്തി യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന് മണ്ഡലം ഇളക്കി മറിച്ച് മുന്നേറുമ്പോള്‍ കോട്ടപ്പുറം അതിരൂപതക്ക് ഏറെ സ്വാധീനമുള്ള വൈപ്പിനില്‍ പള്ളിപ്പുറം സെന്റ് മേരീസ് യു.പി സ്കൂള്‍ അധ്യാപികയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈനും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. കടമക്കുടി, മുളവുകാട്, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വൈപ്പിൻ…
സൗഹൃദക്കൂട്ടം പറയുന്നു; വേണ്ടത് വർഗീയതയും ഭിന്നിപ്പുമല്ല
മൂവാറ്റുപുഴ: ആകാശത്തിന് കീഴെയുള്ള എല്ലാ വിഷയങ്ങളും ചർച്ചയാകുന്ന ഇവിടെ തെരഞ്ഞെടുപ്പ് കാലമായാൽ ചർച്ചയുടെ ഗതിതന്നെ മാറും. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ റമദാൻ എത്തിയതിനാൽ ഒരു മാസം ചർച്ചക്ക് ബ്രേക്കായിരുന്നു. നോമ്പ് കഴിഞ്ഞ് പിറ്റേന്ന് മുതൽ പൂർവാധികം ശക്തിയോടെ ചർച്ച തുടരുകയാണ്. ഇത് മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിന് മുന്നിലെ പത്തംഗ സൗഹൃദ കൂട്ടായ്മ. സ്റ്റാൻഡിന് സമീപത്തെ മെഡിക്കൽ ഷോപ്പിന് മുന്നിൽ രാവിലെ ആറു മുതൽ എട്ട്ു വരെയുള്ള സംഗമം. വ്യാപാരികൾ മുതൽ ഇലക്ട്രീഷ്യൻ വരെ കൂട്ടായ്മയിലെ…
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍: കഞ്ചാവ് ചെടികളുമായി അന്തര്‍ സംസ്ഥാനക്കാരന് പിടിയിലായി. അസം സ്വദേശി ഹാറോണ്‍ റഷീദാണ് (55) കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ടീം കുറ്റിപ്പാടം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതി വാടകക്ക് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കഞ്ചാവ് ചെടികള്‍ നിയമവിരുദ്ധമായി നട്ടുപരിപാലിച്ചത്. പച്ചക്കറി തോട്ടത്തിന്റെ മറവിലാണ് രഹസ്യമായി കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജിന്‍സ് ബ്യൂറോ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ.എന്‍. അജയകുമാര്‍, അസി. ഇന്‍സ്പെക്ടര്‍ സലിം…
റോഡ് നന്നാക്കിയില്ല; വോട്ട് ബഹിഷ്കരിക്കാൻ നാട്ടുകാർ
മൂവാറ്റുപുഴ: പാർലമെൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി മഞ്ഞള്ളൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നിവാസികൾ. തെക്കുംമല കവലക്ക് സമീപത്തെ പാണപാറ കോളനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരണം. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള കോളനി റോഡ് ടാറിങ് നടത്തിയിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണികൾ പോലുമില്ലാതെ തകർന്ന റോഡ് ഒന്നര വർഷം മുമ്പ് ജൽ ജീവൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നു. തുടർന്നും ടാറിങ് നടത്താതെ വന്നതോടെ പ്രദേശമാകെ പൊടി മൂടുകയും മഴക്കാലത്ത് റോഡ് ചെളിക്കുളമാകുകയുമായിരുന്നു. നാൽപ്പതോളം കുടുംബങ്ങളാണ് റോഡിന്…
കാണാതായ അസി. പോസ്റ്റ്മാസ്റ്റർ പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ മരിച്ചനിലയിൽ
ആലുവ: കാണാതായ അസി. പോസ്റ്റ്മാസ്റ്ററെ മരിച്ചനിലയിൽ കണ്ടെത്തി. മുഖ്യ തപാൽ ഓഫിസിലെ അസി. പോസ്റ്റ് മാസ്റ്റർ ആലുവ മുപ്പത്തടം സ്വദേശി കണ്ണിക്കൽ വീട്ടിൽ കെ.ജി. ഉണ്ണികൃഷ്ണന്റെ (53) മൃതദേഹമാണ് വെള്ളിയാഴ്ച പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിലായിരുന്നു മൃതദേഹം. ഈ മാസം 16ന് രാവിലെ ജോലിക്കെത്തിയ ഇദ്ദേഹത്തെ രാവിലെ 11 മണിയോടെ കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. വ്യക്തിപരമായ ചില പ്രശ്നങ്ങൾമൂലം…
ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ തകരാറിൽ
പറവൂർ: അപകടങ്ങൾ തുടർക്കഥയാകുന്ന ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ സംവിധാനം നിർജീവമായി തുടരുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞയാഴ്ച രണ്ട്പകടങ്ങളാണ് ചേന്ദമംഗലം കവലയിലുണ്ടായത്. വ്യാഴാഴ്ച പുലർച്ച 3.30നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും കെട്ടിടം തകരുകയും ചെയ്തു. അപകടത്തിൽ പത്ര ഏജന്റ് നന്തികുളങ്ങര കുറുപ്പംതറ സോമനാണ് (72) മരിച്ചത്. കാറിലിടിച്ച് നിയന്ത്രണം വിട്ട മൊബൈൽ പൈലിങ് ട്രക്ക് സൈക്കിൾ യാത്രികനായ സോമനെ ഇടിച്ച ശേഷം സമീപത്തെ 100 വർഷത്തോളം പഴക്കമുള്ള ‘കല്ലുങ്കൽ ബിൽഡിങ്’ എന്ന വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചു…
വീടിന്റെ വാതിലിന് തീയിട്ട് മോഷണശ്രമം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടുന്നില്ലെന്ന് പരാതി
കോതമംഗലം: പൂട്ടിക്കിടന്ന വീടിന്റെ വാതിലിന് തീയിട്ടുള്ള മോഷണശ്രമത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടുന്നില്ലെന്ന് പരാതി. പൈങ്ങോട്ടൂർ തെക്കേപുന്നമറ്റത്ത് ഒലിയപ്പുറം ജോസിന്റെ വീട്ടിലാണ് കഴിഞ്ഞ 10ന് രാത്രി മോഷണശ്രമമുണ്ടായത്. ജോസും കുടുംബവും വിദേശത്താണെന്നറിയാവുന്ന മോഷ്ടാവ് പിൻവാതിലിന് സമീപം വിറക് കൂട്ടി പെട്രോൾ ഒഴിച്ച് കത്തിച്ചാണ് അകത്ത് കടക്കാൻ ശ്രമിച്ചത്. അടുക്കളയിലേക്കുള്ള വാതിൽ തകർക്കാൻ കഴിയാത്തതിനാൽ മോഷണ ശ്രമം പരാജയപ്പെട്ടു. വാതിലും കട്ടിളയും കത്തിനശിക്കുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന ജോസിന്റെ സഹോദരൻ പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് വാതിൽ തകർക്കാൻ നടത്തിയ…
പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന് തീയിട്ട അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂര്‍: പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിര്‍മിക്കുന്ന കമ്പനിയുടെ ഗോഡൗണിന് തീയിട്ട അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ മിനർവ ബസാര്‍ വെസ്റ്റ് സ്വദേശി വിശാല്‍ കുമാറിനെയാണ് (22) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാള്‍ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തീവെച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. സ്വാഭാവിക തീപ്പിടിത്തമല്ലെന്ന്…
ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച വിദേശവനിതക്ക് ജാമ്യം
ഫോർട്ട്കൊച്ചി: ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വിദേശ വനിതക്ക് ജാമ്യം. ജൂത വംശജയായ ഓസ്ട്രിയൻ സ്വദേശിനി സാറ ഷിലൻസ്കി മൈക്കിളിനാണ് (38) മട്ടാഞ്ചേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഫോർട്ട്കൊച്ചി കമാലക്കടവിൽ മൂന്ന് ബോർഡുകളും ബാനറും നശിപ്പിച്ചത്. ബോർഡ് സ്ഥാപിച്ച എസ്.ഐ.ഒ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാതെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരാതിക്കാർ പിന്മാറിയില്ല. പിന്നീട് പരാതി സ്വീകരിച്ചെങ്കിലും കേസെടുക്കാൻ തയാറായില്ല. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ…
മത്സ്യബന്ധന മേഖലയിൽ ഉയരുന്നത് പ്രതിഷേധക്കാറ്റ്
മട്ടാഞ്ചേരി: തെരഞ്ഞെടുപ്പ് ദിനം അടുത്തതോടെ മത്സ്യബന്ധന, വിപണന മേഖലയിലും തെരഞ്ഞെടുപ്പ് സംബന്ധമായ ചർച്ച സജീവമാണ്. ഇന്ധന വിലവർധനയാണ് ഹാർബറുകളിലെ പ്രധാന ചർച്ച. ഡീസൽ വില ഉയർത്തിയത് മൂലം യാനങ്ങളുടെ ചെലവ് വർധിച്ചിരിക്കുകയാണെന്നും മത്സ്യക്കുറവും കൊടുംചൂടും മൂലം കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ ബോട്ടുകൾക്ക് ഇന്ധന ചെലവുപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് തോപ്പുംപടി ഫിഷറീസ് ഹാർബർ തൊഴിലാളി കെ.കെ. ഹമീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രണ്ടുരൂപ കുറച്ചത് രാഷ്ടീയ ലക്ഷ്യമാണെന്നും ഹമീദ് പറഞ്ഞു. സംസ്ഥാന സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ഐസ്…

