പെരുമ്പാവൂര്‍: കഞ്ചാവ് ചെടികളുമായി അന്തര്‍ സംസ്ഥാനക്കാരന് പിടിയിലായി. അസം സ്വദേശി ഹാറോണ്‍ റഷീദാണ് (55) കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ടീം കുറ്റിപ്പാടം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതി വാടകക്ക് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കഞ്ചാവ് ചെടികള്‍ നിയമവിരുദ്ധമായി നട്ടുപരിപാലിച്ചത്. പച്ചക്കറി തോട്ടത്തിന്റെ മറവിലാണ് രഹസ്യമായി കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജിന്‍സ് ബ്യൂറോ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ.എന്‍. അജയകുമാര്‍, അസി. ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് എം.എ. അസൈനാര്‍, സിവില്‍ ഓഫിസര്‍മാരായ എം.ആര്. രാജേഷ്, പി.വി. വികാന്ത്, എ.ബി. സുരേഷ്, വനിത സിവില്‍ ഓഫിസര്‍ പി.ബി. ടിന്റു എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.