Ernakulam News
നോർത്ത് കളമശ്ശേരി ദേശീയപാതയിൽ അപകടം പതിവാകുന്നു
കളമശ്ശേരി: തിരക്കേറിയ ദേശീയപാത നോർത്ത് കളമശ്ശേരി ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. കളമശ്ശേരി മെട്രോ സ്റ്റേഷൻ മുതൽ പഴയ പെട്രോൾ പമ്പ് സ്ഥിതിചെയ്തിരുന്ന ഭാഗം വരെയുള്ള പാതയിലാണ് അപകടങ്ങൾ പതിവായത്. 2021ൽ ഇവിടെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ചരക്ക് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരണപ്പെട്ടിരുന്നു. 2022 ഡിസംബറിൽ മാതാവിനെ ജോലിസ്ഥലത്തെത്തിച്ച് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് ചരക്ക് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. 2023 മാർച്ചിൽ ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്ധന ടാങ്കർ…
കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; ഒമ്പതോളം പേർക്ക് പരിക്കേറ്റു
കളമശ്ശേരി: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായുടെ ആക്രമണം രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലാസ് കോളനി, ചക്യാടം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സുന്ദരഗിരി, കുടിലിൽ റോഡ് എന്നീ ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായ ആക്രമണം ഉണ്ടായത്. ഗ്ലാസ് കോളനിഭാഗത്തെ റോഡിൽ വെച്ചാണ് അന്തർ സംസ്ഥാനക്കാരുടെ മകനായ രണ്ടര വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് കടിയേറ്റത്. വീടിനു മുന്നിലെ റോഡിൽ നിൽക്കുമ്പോഴായിരുന്നു ഏഴ് വയസ്സുകാരിക്ക് കടിയേറ്റത്. ഗ്ലാസ് കോളനിക്ക് സമീപം…
ആറു കോടിയുടെ മയക്കുമരുന്നുമായി വിദേശി പിടിയിൽ; വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തു
നെടുമ്പാശ്ശേരി: ആറു കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് വിഴുങ്ങിയെത്തിയ വിദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. കെനിയൻ സ്വദേശി കരൺഞ്ച മൈക്കിളാണ് പിടിയിലായത്. ഒരാഴ്ചമുമ്പ് ഇത്യോപ്യയിൽ നിന്ന് മസ്കത്ത് വഴി എത്തിയ ഇയാളെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മയക്കുമരുന്ന് കൈവശമില്ലെന്നറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ ചെയ്തപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് ദിവസങ്ങളോളം വയറിളക്കത്തിനുള്ള മരുന്ന് നൽകിയാണ് അമ്പത് ഗുളികകളുടെ രൂപത്തിലാക്കി വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ആർക്കുവേണ്ടിയാണ് മയക്കുമരുന്ന്…
സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ ലോട്ടറി വിൽപനക്കാരൻ ലോറിയിടിച്ച് മരിച്ചു
ചെങ്ങമനാട്: സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ ടോറസിടിച്ച് മരിച്ചു. ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്റെ മകൻ വേലായുധനാണ് (54) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.20ഓടെ ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം യു.ടേണിന് സമീപമായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ടോറസാണ് ഇടിച്ച് തെറിപ്പിച്ച ശേഷം ടയറുകൾ ദേഹത്ത് കയറിയിറങ്ങിയത്. വേലായുധൻ തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ഭാര്യ: മിനി. മക്കൾ: വൈശാഖി, വൈഷ്ണവി. നെടുമ്പാശ്ശേരി…
രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ വ്യാപക മണ്ണെടുപ്പ്
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ മണ്ണെടുപ്പ് വ്യാപമാകുന്നതായി പരാതി. 16ാം വാര്‍ഡിലെ ഏക്കര്‍ കണക്കിനുള്ള മലയുടെ നല്ലൊരു ഭാഗം കുറേനാള്‍ മുമ്പ് മണ്ണെടുത്തിരുന്നു. നിലവിലുള്ള കുന്നാണ് ഇപ്പോള്‍ നികത്തുന്നത്. മലയിലേക്ക് പോകുന്ന ചെങ്ങന്ചിറ റോഡ് തകര്‍ന്നു. രായമംഗലം പഞ്ചായത്ത് പരിധിയില്‍ മണ്ണുമാഫിയ അഴിഞ്ഞാടുകയാണെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാർച്ചിൽ പഞ്ചായത്ത് കാര്യലയത്തിന് മുന്നില്‍ നിൽപ് സമരം സംഘടിപ്പിച്ചിരുന്നു. മലമുറി മലയില്‍ ഉൾപ്പെടെ അന്ന് മണ്ണെടുപ്പുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഖനനം…
ആലുവയിലും അങ്കമാലിയിലും 331 ബൂത്തുകൾ; പ്രശ്നബാധിതമില്ല
ആലുവ: ആലുവ, അങ്കമാലി നിയോജക മണ്ഡലങ്ങളിലായി 331 ബൂത്തുകൾ. ആലുവയിൽ 176 ബൂത്തുകളും അങ്കമാലിയിൽ 155 ബൂത്തുമാണുള്ളത്. ഇതിൽ പ്രശ്ന ബാധിത ബൂത്തുകൾ ഇല്ലെന്ന് തഹസിൽദാർ വ്യക്തമാക്കി. പൊലീസ് അടക്കം 2500ഓളം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പ്രശ്നസാധ്യത ബൂത്തുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലുവ മേഖലയിൽ 24 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടായിരുന്നു. സ്പെഷൽ പൊലീസടക്കം 4500 ഉദ്യോഗസ്ഥർ ആലുവ: സുഗമവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പിന് റൂറൽ ജില്ല പൊലീസ് സജ്ജം. ജില്ല…
തൃപ്പൂണിത്തുറ പടക്ക സംഭരണ കേന്ദ്രത്തിലെ സ്ഫോടനം: പത്ത് പ്രതികൾക്ക് ജാമ്യം
കൊച്ചി: രണ്ടുപേരുടെ മരണത്തിനിടയാക്കിയ തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട് അനധികൃത പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലെ പത്ത് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ദേവസ്വം, കരയോഗം ഭാരവാഹികളായ ഉദയംപേരൂർ പുത്തൻപുരയിൽ അനിൽകുമാർ, തെക്കുംഭാഗം ചാലിയത്ത് സന്തോഷ്, പുതിയകാവ് രേവതിയിൽ കൃഷ്ണൻകുട്ടി നായർ, കാരോത്ത് സതീശൻ, തെക്കുംഭാഗം വെട്ടുവേലിൽ ശശികുമാർ, തെക്കുംഭാഗം പി.കെ നിവാസിൽ രഞ്ജിത്, നാലുകെട്ടിൽ സജീവ് കുമാർ, പേരപറമ്പിൽ രാജീവ്, നാലുകെട്ടിൽ കെ.കെ. സത്യൻ, കളരിക്കൽത്തറ രാജീവ് എന്നിവർക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.…
മമ്മൂട്ടിക്ക് വോട്ട് പൊന്നുരുന്നി സ്കൂളിൽ; വി.ഡി. സതീശന് പറവൂരിൽ
കൊച്ചി: എറണാകുളം മണ്ഡലത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ രാവിലെ ഒമ്പതിന് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തും. നടൻ മമ്മൂട്ടിക്ക് പൊന്നുരുന്നി സി.കെ.പി എൽ.പി സ്കൂളിലെ 64ാം നമ്പർ ബൂത്തിലാണ് വോട്ട്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ രാവിലെ ഏഴിന് നോർത്ത് പറവൂർ വെടിമറ കുമാരവിലാസം എൽ.പി സ്കൂളിലെ 105ാം നമ്പർ ബൂത്തിലും യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ രാവിലെ ഏഴിന് മാമംഗലം എസ്.എൻ.ഡി.പി ഹാളിലും എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ രാവിലെ ഏഴിന് ചേരാനല്ലൂരിലെ…
ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു
പെരുമ്പാവൂർ: ആലുവയിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി മരിച്ച കൂവപ്പടി പള്ളിക്കരക്കാരൻ വീട്ടിൽ പത്രോസിന്റെ (പോളച്ചന് -57) ബന്ധുക്കളും സുഹൃത്തുക്കളും ജനസേവ തെരുവുനായ് വിമുകത കേരളസംഘം ചെയര്മാൻ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ സംസ്കാരം നടന്ന ആയത്തുപടി നിത്യസഹായമാത പള്ളി സെമിത്തേരിയിൽ പ്രതിഷേധിച്ചു. കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പോളച്ചനെ ഈമാസം ആദ്യമാണ് ആലുവ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപം നായ് കടിച്ചത്. അന്ന് പതിമൂന്നോളം പേര്‍ക്ക് കടിയേറ്റിരുന്നു. ആലുവ ഗവ. ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ആശുപത്രിയിലേക്ക്…
പ്രചാരണം കൊട്ടിയിറക്കി മുന്നണികൾ
മൂവാറ്റുപുഴ: നാൽപ്പത് ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ കൊട്ടിക്കലാശം ഉൽസവമാക്കി മുന്നണികൾ. പ്രചാരണംകൊട്ടിയിറക്കി പ്രവർത്തകർ. പ്രവർത്തകരുടെ ആവേശത്തുള്ളലിൽ അണിചേർന്ന് കാഴ്ചക്കാരും. ദിവസങ്ങൾ നീണ്ട പ്രചാരണ പരിപാടികൾക്കൊടുവിൽ ഒട്ടും ആവേശം കുറയാതെയാണ് ബുധനാഴ്ച പ്രചാരണത്തിന് തിരശീല വീണത്. ബുധനാഴ്ച്ച രാവിലെ മുതൽ തന്നെ നിരത്തുകളിൽ പ്രചാരണ വാഹനങ്ങൾ നിറഞ്ഞിരുന്നു. ബൈക്കുകളിലും സ്കൂട്ടറുകളിലും അണികൾ പാട്ടും മേളവുമായി നാടു ചുറ്റി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന പ്രചാരണം കാണാനും ആളുകളുണ്ടായിരുന്നു. മിക്കവാറും എല്ലായിടങ്ങളിലും കലാശക്കൊട്ടിന്റെ ഭാഗമായി ബൈക്ക് റാലികൾ സംഘടിപ്പിച്ചിരുന്നു. പ്രചാരണം…

