ടൂ​റി​സ്റ്റ് ബ​സി​ൽ ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Estimated read time 0 min read

അ​ങ്ക​മാ​ലി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ മ​റ​വി​ൽ ക​ട​ത്തി​യ 200ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പി​ടി​കൂ​ടി​യ രാ​സ​ല​ഹ​രി​ക്ക് 15 ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രും. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ക​രു​നാ​ഗ​പ്പി​ള്ളി എ​ബ​നേ​സ​ർ വി​ല്ല​യി​ൽ വി​പി​ൻ ജോ​ൺ (27) ആ​ണ്​ അ​ങ്ക​മാ​ലി​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി പൊ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​ന് അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ വെ​ച്ച് നൈ​ജീ​രി​യ​ക്കാ​രാ​യ സം​ഘ​ത്തി​ൽ​നി​ന്നാ​ണ് രാ​സ​ല​ഹ​രി വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. 

You May Also Like

More From Author