Ernakulam News
ആഭ്യന്തര വ്യോമയാന തിരക്ക്; കൂടുതൽ നഗരങ്ങളിലേക്ക് സർവിസുമായി സിയാൽ
നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തെ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവിസുകൾക്ക് പുറമേ കൂടുതൽ പട്ടണങ്ങളിലേക്ക് കൊച്ചിയിൽനിന്ന് ഇനി പറക്കാം. 2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് 31ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവിസാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവിസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം മേയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം ആറ് സർവിസ്…
ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി
കളമശ്ശേരി: ദേശീയപാതയിൽ ഒന്നിനുപിറകെ മറ്റൊന്നായി വാഹനങ്ങളുടെ കൂട്ടയിടി. നാല് വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. എറണാകുളം ഭാഗത്തേക്കുള്ള പാതയിലൂടെ വാഹനങ്ങൾ നിരനിയയായി പോകുന്നതിടെ ഒരു വാഹനം ബ്രേക്കിട്ടു. അതോടെ ഒരു ലോറി, അതിന് പിന്നിൽ സിവേജ് ടാങ്കർ, പിന്നാലെ ടിപ്പർലോറി. ഇതിനിടെ ഒരു കാറും പിന്നിൽ പിന്നിലായി ഇടിച്ചു. അപകടത്തിൽ കാർ നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് പാഞ്ഞ് കയറി ഇടിച്ചു. ആർക്കും പരിക്കില്ല. കാർ…
പ്രതിഷേധങ്ങൾക്ക് പുല്ലുവില; ദേശീയപാതയിൽ പാലം നിർമാണം അശാസ്ത്രീയമായി തുടരുന്നു
പറവൂർ: ആശങ്കകളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിൽ പുതിയ ദേശീയപാത 66 ന്റെ ഭാഗമായി പറവൂർ പുഴക്ക് കുറുകെ അശാസ്ത്രീയമായി നിർമിക്കുന്ന പാലം പണി വെള്ളിയാഴ്ചയും തുടർന്നു. പാലം പണി അശാസ്ത്രീയമാണന്ന് കാണിച്ച് വിവിധ സംഘടനകൾ നൽകിയ പരാതികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കലക്ടർക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കും വിവരശേഖരണത്തിനുമായി ഡെപ്യൂട്ടി കലക്ടർ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കലക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചെങ്കിലും നടന്നില്ല. യോഗം ശനിയാഴ്ച രാവിലത്തേക്ക് മാറ്റി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ…
മൂവാറ്റുപുഴ മേഖലയിൽ മണ്ണെടുപ്പും പാടം നികത്തലും വ്യാപകം
മൂവാറ്റുപുഴ: മേഖലയിൽ പാടം നികത്തലും മലയിടിക്കലും മണ്ണെടുപ്പും വ്യാപകമായി. ടൗണിൽ പ്രധാന തോടും പാടവും നീർച്ചാലുകളും നികത്തുന്നതാണ് ഒടുവിലത്തെ സംഭവം. അതിനിടെ നിർമല കോളജിനു സമീപം മണ്ണിടാൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. നിർമല കോളജിനുസമീപം മൂവാറ്റുപുഴ നഗരസഭയുടേയും ആവോലി പഞ്ചായത്തിന്റെയും അതിർത്തി മുതൽ ആശ്രമം ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്റർ പ്രദേശത്തെ തോടും പാടവുമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയത്. മണ്ണിടൽ തുടങ്ങിയ സമയത്ത് നാട്ടുകാർ പരാതി നൽകിയിരുന്നു. അധികൃതർ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ…
മൂക്കന്നൂരിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; നിരവധി വീടുകൾക്ക് നാശനഷ്ടം
അങ്കമാലി: പൊലീസ് പിടിച്ചെടുത്ത പടക്കങ്ങളും ഗുണ്ടുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും മറ്റ് വസ്തു വകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നാല് കിലോമീറ്റർ ചുറ്റളവിലാണ് നാശനഷ്ടമുണ്ടായത്. ആളപായമില്ല. മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ദേവഗിരിയിലെ പ്രവർത്തന രഹിതമായ ‘വി.പി.ജി’ എന്ന പാറമടയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷുവിന് അങ്കമാലിയിലെ വിവിധ ഭാഗങ്ങളിലെ പടക്ക മൊത്ത വിൽപ്പന കേന്ദ്രങ്ങളിലും നിർമാണ കേന്ദ്രങ്ങളിലും അനധികൃതമായി സൂക്ഷിച്ച ടൺ കണക്കിന് പടക്കങ്ങളും ഗുണ്ടുകളുമാണ് നിർവീര്യമാക്കാനുണ്ടായിരുന്നത്. പാറയുടമയുടെ ലോറിയിൽ അഗ്നിരക്ഷ സേനയുടെ…
കളമശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം
കളമശ്ശേരി: കളമശ്ശേരിയിൽ പൂട്ടിയിട്ട വീടുകൾ കുത്തി തുറന്ന് മോഷണം. കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം അബൂബക്കറിന്റെ വീട്ടിലും തൃക്കാക്കര മാവേലി നഗറിൽ സിക്സ്ത് ക്രോസ് റോഡിൽ ആനന്ദവല്ലി അമ്മയുടെ വീട്ടിലുമാണ് മോഷണം നടന്നന്നത്. രണ്ട് വീടുകളിലും താമസക്കാർ സ്ഥലത്തില്ലാത്തതിനാൽ നഷ്ടപ്പെട്ടത് എന്തെക്കെയെന്ന് വ്യക്തമായിട്ടില്ല. സ്വർണവും പണവും നഷ്ടപ്പെട്ടതായാണ് സൂചന. വീടുകളിലെ മുൻവാതിലുകൾ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ കിടപ്പ് മുറികളിലെ അലമാരകളും മേശയും കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അബൂബക്കറും കുടുംബവും കാശ്മീരിൽ പോയിരിക്കുകയാണ്. ആനന്ദവല്ലിയമ്മ കുടുംബസമേതം മുംബൈയിലുമാണ്.…
മൂവാറ്റുപുഴയിൽ 85കാരിയെ ഭർത്താവ് കഴുത്തറുത്തു കൊന്നു
മൂവാറ്റുപുഴ: കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫ് (88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായി തീരെ കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കുപോയി. മുറിയിൽ നിന്നും ഞരക്കം കേട്ട് മക്കൾ എത്തിനോക്കിയപ്പോഴാണ് ഇവരെ…
നവജാത ശിശുവിന്റെ കൊലപാതകം: പിതാവ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയെന്ന് സംശയം
കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ആരാണെന്നതു സംബന്ധിച്ച് പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ്. ഇതുവരെ പരാതി കിട്ടിയിട്ടില്ല. കുട്ടിയുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കില്ലെന്നാണ് വിവരമെന്നും ഇവർ തമ്മിൽ നിലവിൽ ബന്ധമൊന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയാണ് കുഞ്ഞിന്റെ പിതാവെന്നാണ് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രമാണ് ഇപ്പോൾ അന്വേഷണമെന്നും ഇതിൽ യുവതിയുടെ മാതാപിതാക്കൾക്ക് പങ്കില്ലെന്നും സൗത്ത് സി.ഐ പറഞ്ഞു. കുട്ടി കരഞ്ഞപ്പോൾ വായയും മൂക്കും…
ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അങ്കമാലി: ബംഗളൂരുവിൽനിന്നുള്ള ടൂറിസ്റ്റ് ബസിൽ യാത്രക്കാരന്റെ മറവിൽ കടത്തിയ 200ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പിടികൂടിയ രാസലഹരിക്ക് 15 ലക്ഷത്തിലധികം വിലവരും. എറണാകുളം തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) ആണ് അങ്കമാലിയിൽ അറസ്റ്റിലായത്. റൂറൽ ജില്ല ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ച രണ്ടിന് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പിടിയിലായത്. ബംഗളൂരുവിൽ വെച്ച് നൈജീരിയക്കാരായ സംഘത്തിൽനിന്നാണ് രാസലഹരി…
കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു
അങ്കമാലി: കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) ദേവസിക്കുട്ടിയുടെ മകൻ അജിത്താണ് (ജോസ് കുട്ടൻ-36) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു. ഭാര്യ: അങ്കമാലി തെറ്റയിൽ കുടുംബാംഗം അഖി. മകൻ ഡിനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

