Ernakulam News
രാസലഹരിയുമായി യുവാവ് പിടിയിൽ
മരട്: വിൽപനക്കെത്തിച്ചഎം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡ് കോഴി പറമ്പിൽ വീട്ടിൽ നിംസൻ (25) ആണ് പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ. എസ്. സുദർശന്റെ നിർദ്ദേശ പ്രകാരം സിറ്റി ഡാൻസാഫ് ടീമും മരട് പൊലീസും ചേർന്ന് തൈക്കൂടം ഓവർ ബ്രിഡ്ജിനു സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 23.40 ഗ്രാം എം.ഡി.എം.എയാണ്…
കോതമംഗലം താലൂക്കിലെ ഏക നാട്ടാന ചെരിഞ്ഞു
കോതമംഗലം: താലൂക്കിൽ അവശേഷിച്ച നാട്ടാന തൃക്കാരിയൂർ ശിവനാരായണൻ ചെരിഞ്ഞു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ. 50 വയസ്സുണ്ട്. പാദരോഗമാണ് മരണകാരണമായത്. ജീവൻ രക്ഷിക്കാനായി വിദഗ്ധ ചികിസകരെ കൊണ്ട് വന്ന് പരമാവധി ചികിത്സ നൽകിയെങ്കിലും ബുധനാഴ്ച് ഉച്ചയോടെ ആന ചെരിഞ്ഞു. ഒരു കാലത്ത് താലൂക്കിൽ ആറിലധികം നാട്ടാനകൾ ഉണ്ടായിരുന്നു. നാട്ടാന ചട്ടം കർശനമാക്കിയതും പരിപാലന ചെലവ് ഏറിയതും ആനകളെ ഉപേക്ഷിക്കാൻ ഉടമകൾ നിർബന്ധിതമാവുകയായിരുന്നു. തൃക്കാരിയൂരിൽ ആനയെ കെട്ടിയിരുന്ന പറമ്പിന് ആനപ്പറമ്പ് എന്ന പേരും വരികയും നിരവധി…
മംഗലപ്പുഴ പാലം അടക്കുന്നു; ദേശീയപാതയിൽ കുരുക്കേറും
നെടുമ്പാശ്ശേരി: ആലുവ ദേശീയ പാതയിലെ മംഗലപ്പുഴ പാലം അറ്റകുറ്റ പണിക്കായി 20 ദിവസം അടച്ചിടുന്നു. പാലത്തിൽ അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്നത് ഇതിലൂടെയാണ്. പാലം പൂർണമായി അടക്കണോ അതോ തൽക്കാലം ഒരു വശത്തിലൂടെ മാത്രമായി യാത്ര സാധ്യമാക്കാൻ കഴിയുമോയെന്നതുൾപ്പെടെ വിദഗ്ധരുമായി കൂടിയാലോചിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് റഗുലേറ്ററി യോഗം തീരുമാനിച്ചു. അടച്ചിട്ടാൽ വാഹനങ്ങൾ ഏതു വഴിയൊക്കെ തിരിച്ചുവിടാൻ കഴിയുമെന്നതും പരിശോധിക്കും. നിലവിൽ വൈകീട്ട് അഞ്ച്…
പെരിയാർ മലിനീകരണം തടയാൻ സർവൈലൻസ് ബോട്ടുകളിറക്കി പരിസ്ഥിതി സംഘടനകൾ
കളമശ്ശേരി: പെരിയാറിലെ മലിനീകരണം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പരിസ്ഥിതി സംഘടനകൾ ചേർന്നൊരുക്കിയ സർവൈലൻസ് ബോട്ടുകൾ ജലത്തിലിറക്കി. മലിനീകരണം നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് ഇരു ഭാഗത്തും പ്രവർത്തിക്കുന്ന നിലയിൽ രണ്ട് ബോട്ടുകളാണിറക്കിയത്. ഏലൂരിലെ ജനജാഗ്രത സമിതിയും പെരിയാർ മലിനീകരണ വിരുദ്ധ സമിതിയും സംയുക്തമായി മത്സ്യെത്തൊഴിലാളികളുടെ സഹകരണത്തോടെ സജ്ജമാക്കിയ ബോട്ടുകൾ ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിലും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പെരിയാറിലെ മലിനീകരണം കണ്ടെത്തുന്നതിനും അടുത്തറിയുന്നതിനുമായി ഒരു സംവിധാനം…
കാലടി പ്ലാന്റേഷനിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
കാലടി: പ്ലാന്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ (ബി) ആറാം ബ്ലോക്കിലെ ലേബർ ലൈനുകൾക്ക് നേരേ കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഭിത്തിയും വാതിലും തകർത്ത ആന അകത്തു കടന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. ലേബർലൈൻസിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ലേബർലൈനുകളിൽ രാത്രി തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഈ ഭാഗങ്ങളിൽ പവർഫെൻസ് ലൈൻ സ്ഥാപിച്ച് തൊഴിലാളികൾക്ക് സംരക്ഷണം നൽകണമെന്ന് കാലടി പ്ലാന്റേഷൻ തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു.
കൊച്ചിയിൽനിന്നുള്ള മസ്കത്ത് വിമാനം റദ്ദാക്കി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മസ്കത്ത് വിമാന റദ്ദാക്കി. രാവിലെ 8.50ന് മസ്കത്തിലേക്കുള്ള യാത്രക്കാരുടെ ചെക്കിങ് നടപടികൾ പൂർത്തിയായതായിരുന്നു. എന്നാൽ, അവസാന നിമിഷം വിമാന ജീവനക്കാർ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറി നിന്നതോടെ വിമാനം റദ്ദാക്കേണ്ടി വരികയായിരുന്നു. വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ ബഹളമുണ്ടാക്കി. ചിലർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിക്കൊടുത്തു. മറ്റു ചിലർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരികെ നൽകുകയും ചെയ്തു. ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട കൊൽക്കത്ത വിമാനവും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്…
പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ സാമൂഹികവിരുദ്ധരുടെ താവളം
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി പെരുമ്പാവൂര്‍ ഡിപ്പോ കെട്ടിടം സാമൂഹികവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെയും ലൈംഗിക തൊഴിലാളികളുടെയും താവളമായി മാറുന്നുവെന്ന് ആക്ഷേപം. മാസങ്ങളായി ഇത്തരം സംഘങ്ങള്‍ സ്റ്റാന്‍ഡില്‍ തമ്പടിച്ചിരിക്കുകയാണ്. യാത്രക്കാരുടെ വിശ്രമ മുറിയും പൊളിക്കാനിട്ടിരിക്കുന്ന ബസുകളും അടഞ്ഞുകിടക്കുന്ന കാന്റീന് കെട്ടിടവും ഒഴിഞ്ഞ മൂലകളും ഇവരുടെ കേന്ദ്രങ്ങളാണ്. പകല്‍സമയത്ത് സെക്യൂരിറ്റി ജീവനക്കാരന് ഇല്ലാത്തതാണ് ഇവരുടെ അഴിഞ്ഞാട്ടത്തിന് കാരണം. വിശ്രമമുറിയിലെ കസേരകള്‍ ഒരു സ്ത്രീയുൾപ്പെടെ നാല് അന്തര്‍ സംസ്ഥാനക്കാര്‍ കൈയടക്കിയ സ്ഥിതിയിലാണ്. സ്ത്രീ ലൈംഗിക തൊഴിലാളിയും പുരുഷന്മാര് ഏജന്റുമാരുമാണെന്ന് ഇവിടത്തെ കച്ചവടക്കാര്‍ പറയുന്നു.…
അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: മകൻ റിമാൻഡിൽ
മൂവാറ്റുപുഴ: മൂന്നുപവൻ മാലക്കും പണത്തിനും വേണ്ടി അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആയവന കുഴുമ്പിത്താഴം വടക്കേക്കര വീട്ടിൽ കൗസല്യയെ (65) കൊലപ്പെടുത്തിയ കേസിൽ ഇളയ മകൻ ജിജോയെയാണ് (41) റിമാൻഡ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് ഡിവൈ.എസ്.പി എ.ജെ. തോമസ് പറഞ്ഞു. അമ്മയുടെ പേരിൽ സഹകരണ ബാങ്കിലുള്ള 50,000 രൂപയുടെ നിക്ഷേപം തട്ടിയെടുക്കാൻ കൂടിയായിരുന്നു കൗസല്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹകരണ ബാങ്കിലെ നിക്ഷേപത്തിൽ…
എം.ഡി.എം.എ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ പിടികൂടി
ചെങ്ങമനാട്: പൊലീസിനെയും യാത്രക്കാരെയും അപായപ്പെടുത്തും വിധം ആഡംബരക്കാറിൽനിന്ന് എം.ഡി.എം.എ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട ലഹരി മാഫിയ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. മട്ടാഞ്ചേരി കൊടികുത്തുപറമ്പ് സനൂപ് (26), ചക്കരയിടത്ത് അൻസിൽ (23), മട്ടാഞ്ചേരി ഷിനാസ് (25) ഇവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും മറ്റും സഹായിച്ച ഫോർട്ട് കൊച്ചി ചെമ്പിട്ട വീട്ടിൽ ഷഹീൽ ഖാൻ (27), കാഞ്ഞൂർ പാറപ്പുറം കണേലി മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽനിന്നാണ് ഇവർ ആഡംബരക്കാറിൽ രാസലഹരി കടത്തിയിരുന്നത്.…
സ്വർണ്ണവും പണവും കവർന്ന ആറ് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു
മരട്: ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന ആറ് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ സ്വദേശികളായ ഡിബിൻ, റോജർ സുധീഷ്, അരൂർ സ്വദേശി മൻസൂർ, തമ്മനം സ്വദേശി അൻസാർ, ചളിക്കവട്ടം സ്വദേശി ജിതിൻ, എ.കെ.ജി.നഗർ ബിജോയ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം വെണ്ടുവഴി ഗവ.എൽ.പി.സ്കൂളിന് സമീപം കിടപ്ലവൻ വീട്ടിൽ ജോബി ബേബി (37) യെയും കൂടെയുണ്ടായിരുന്ന 4 പേരെയും ആക്രമിച്ച് രണ്ട് ലക്ഷം രൂപയും…

