Ernakulam News
രണ്ടു മാസം, ജലാശയങ്ങളിൽ പൊലിഞ്ഞത് 25 ജീവൻ
കൊച്ചി: രണ്ട് മാസത്തിനിടെ ജില്ലയിലെ ജലാശയങ്ങൾ കവർന്നത് 25 ജീവനുകൾ. ജില്ലയിലെ പുഴകളിലും തോടുകളിലും കുളങ്ങളിലുമായാണ് ഇത്രയും പേരുടെ ജീവൻ നഷ്ടമായത്. മാർച്ച് 15 മുതലുളള കണക്കുകളനുസരിച്ചാണ് മുങ്ങി മരണങ്ങൾ വൻ തോതിലുയർന്നത്. ഫോർട്ട് കൊച്ചി ബീച്ച്, വൈപ്പിൻ ബീച്ച്, പെരിയാർ, മൂവാറ്റപുഴയാർ എന്നിവകൾക്കു പുറമേ പ്രാദേശിമായി കനാലുകളിലും തോടുകളിലും കുളങ്ങളിലുമെല്ലാം ഇക്കാലയളവിൽ മുങ്ങി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിണറിലും മുങ്ങിമരണം സംഭവിച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലവും കൊടുംചൂടും മുങ്ങി മരണതോത് ഉയരുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.…
വേനൽമഴയും മിന്നലും നാശം വിതച്ചു
മൂവാറ്റുപുഴ: മിന്നലിലും കാറ്റിലും മൂവാറ്റുപുഴ മേഖലയിൽ വ്യാപക നാശം. കാറ്റിൽ മരംവീണ് വീട് തകർന്നു. മിന്നലേറ്റ് കൂറ്റൻ തേക്ക് ചിതറിത്തെറിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ കിഴക്കേ കടവിന് സമീപം ആത്രാശ്ശേരി ഗോപിനാഥൻ നായരുടെ പുരയിടത്തിൽ നിന്ന 80 ഇഞ്ച് വണ്ണമുള്ള തേക്കാണ് മിന്നലിൽ ചിതറിത്തെറിച്ചത്. സമീപത്തെ വീടുകളിലടക്കം ചിതറിയ കഷണങ്ങൾ വീണെങ്കിലും സമീപങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മൂവാറ്റുപുഴ നഗരസഭയിലെ ഉറവക്കുഴിയിൽ മിന്നലിൽ തെങ്ങിന് തീപിടിച്ചു. ഉറവക്കുഴി കവലക്ക്…
നിരത്തുകളിൽ നായ്ക്കളുടെ വിളയാട്ടം
കൊച്ചി: നിരത്തുകളിൽ ഭീതിവിതച്ച് തെരുവുനായ്ക്കളുടെ വിളയാട്ടം. നിയന്ത്രണവും പ്രതിരോധ നടപടികളും കടലാസിലൊതുങ്ങുന്നു. കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കുമടക്കം ഇവ ഭീഷണി സൃഷ്ടിക്കുകയാണ്. ആക്രമണമുണ്ടാകുമ്പോൾ മാത്രം ഉണരുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുടെ പ്രതിഷേധങ്ങൾ തണുക്കുമ്പോൾ വീണ്ടും ഉറക്കത്തിലാകുകയാണെന്നാണ് പരാതിയുയരുന്നത്. അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധവും ശക്തമായി. പ്രധാന കേന്ദ്രങ്ങളിൽ തമ്പടിച്ച് നായ്ക്കൾ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകളും നായ്ക്കളുടെ താവളമായിട്ട് നാളുകളായി. പ്രധാനപ്പെട്ട എല്ലാ പാലങ്ങളുടെയും അടിഭാഗങ്ങളും വിഹാരകേന്ദ്രങ്ങളാണ്.…
കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും
തൃപ്പൂണിത്തുറ: കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള എരൂർ വടക്കേ വൈമീതിയിലുള്ള വീട്ടിലാണ് സംഭവം. ഇവിടെ കഴിഞ്ഞ പത്ത് മാസമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു അജിത്തും കുടുംബവും. ടാക്സി ഡ്രൈവറായ അജിത്താണ് കിടപ്പ് രോഗിയായ പിതാവ് കെ. കെ. ഷൺമുഖ (68)നെ വാടക വീട്ടിൽ തനിച്ചാക്കി വ്യാഴാഴ്ച വൈകീട്ട് ഇവിടെ നിന്നും കടന്നത്. വാടക വീട്ടിൽ നിന്നും മുഴുവൻ സാധനങ്ങളും മാറ്റിയെങ്കിലും പിതാവിനെ മാത്രം കൊണ്ടുപോയില്ല.…
പറവൂരിലെ കുടിവെള്ള ക്ഷാമം: ചൊവ്വാഴ്ച അടിയന്തിര യോഗം
പറവൂർ: ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ പറവൂരിലേയും പരിസര പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാനായി അടിയന്തിരമായി ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർക്കാൻ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. പുതിയ ദേശീയപാതയുടെ നിര്‍മാണത്തിന്റെ തുടക്കത്തിൽ തന്നെ ഇതുവഴിയുള്ള പൈപ്പ് ലൈനുകളും വൈദ്യുതി ലൈനുകളും ദേശീയ പാത അതോറിറ്റിയുടെ ചെലവിൽ മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദേശം നൽകിയിരുന്നതാണ്. ജല അതോറിറ്റിയുടേയും കെ.എസ്.ഇ.ബിയുടേയും പൈപ്പ് ലൈനുകളും ഇലക്ട്രിക് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, റോഡിന്റെ കിഴക്കു ഭാഗവും…
തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിച്ചു
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞു. ഏരൂരിൽ വാടകക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് 70 വയസുള്ള ഷൺമുഖനെ ഉപക്ഷേിച്ചത്. 10 മാസം മുമ്പാണ് ഇവർ വാടകവീട്ടിൽ താമസിക്കാനെത്തിയത്. വീട്ടുടമയുമായി വാടക കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. വീട്ടുസാധനങ്ങളടക്കം അജിത്തും കുടുംബവും കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ മരട് നഗരസഭ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു. ഇതുസംബന്ധിച്ച്…
വയോധികയുടെ കൊലപാതകം; മകനെ വീട്ടിലെത്തിച്ച് തെളിവെടുത്തു
മൂവാറ്റുപുഴ: മൂന്നു പവന്റെ മാലക്കും പണത്തിനും വേണ്ടി അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ താമസ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ആയവന കുഴുമ്പിത്താഴം വടക്കേക്കര വീട്ടിൽ കൗസല്യയെ (65) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഇളയ മകൻ ജിജോയെ (41) അടിവാട് വെളിയാംകുന്ന് കോളനിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഞായറാഴ്ച കുറുമ്പിത്താഴത്തെ തറവാട്ടു വീട്ടിലെത്തിയ ജിജൊ കൗസല്യയുടെ കഴുത്തിൽ ഷാൾമുറുക്കി കൊലപ്പെടുത്തിയ ശേഷം അവിടെ നിന്നും മടങ്ങി അടിവാടുള്ള വീട്ടിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങൾ…
എയർ ഇന്ത്യ എക്സ്പ്രസ് നാളത്തെ രണ്ട് വിമാനങ്ങൾ കൂടി റദ്ദാക്കി
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിസന്ധി തുടരുന്നു. നാളെ സർവീസ് നടത്തേണ്ട രണ്ട് വിമാനങ്ങൾ കൂടി അധികൃതർ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 2.05ന് ഷാർജയിലേക്കും രാവിലെ എട്ടിന് ബഹ്റൈനിലേക്കുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാർ തിരിച്ചെത്തുന്നതിലെ സാങ്കേതിക തടസം കാരണം ഇന്ന് 15 സർവീസുകൾ റദ്ദാക്കിയിരുന്നു. കരിപ്പൂരിൽ നിന്നുള്ള അഞ്ചും കണ്ണൂരിൽ നിന്നുള്ള എട്ടും നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് സർവീസുകളുമാണ് റദ്ദാക്കിയത്. മെഡിക്കൽ അവധിയെടുത്ത കാബിൻക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്…
കാറ്റിലും മഴയിലും കനത്ത നാശം
കൂത്താട്ടുകുളം: അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം. തിരുമാറാടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുമരകം-കമ്പംമേട്ട് ഹൈവേയിൽ ഒലിയപ്പുറം-ഉപ്പുകണ്ടം പ്രദേശങ്ങളിൽ ചേലപ്പുറം താഴം, നിരപ്പത്താഴം, കുഴിക്കാട്ടുകുന്ന് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. വെട്ടിക്കാട്ടുപാറ കാഞ്ഞിരംപാറയിൽ സോമന്റെ വീട്ടിന് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടങ്ങളുണ്ടായി. കൂത്താട്ടുകുളം നഗരസഭയിലെ കാഴ കൊമ്പ് അക്വഡേറ്റിനുസമീപം മരം കടപുഴകി. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് ഒലിയപ്പുറം ഉപ്പുകണ്ടം റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും മണിക്കൂറുകൾ നീണ്ട പരിശ്രമത്തോടെ മരങ്ങൾ…
ജനറൽ ആശുപത്രിയിൽ പേവിഷബാധ വാക്സിനുണ്ടായിരുന്നത് തുണയായി
മൂവാറ്റുപുഴ: പതിവിന് വിപരീതമായി ജനറൽ ആശുപത്രിയിൽ പേവിഷബാധക്കുള്ള വാക്സിൻ സ്റ്റോക്കുണ്ടായിരുന്നത് നായുടെ കടിയേറ്റ് എത്തിയവർക്ക് തുണയായി. മിക്ക സമയങ്ങളിലും ഇവിടെ പേവിഷ വാക്സിനുകൾ സ്റ്റോക്കുണ്ടാകാറില്ലായിരുന്നു. എന്നാൽ വ്യാഴാഴ്ച ഇവിടെ 63 പേർക്ക് നൽകാനുള്ള പേവിഷബാധ വാക്സിനുകളും പ്രതിരോധ കുത്തിവെപ്പുകളുമുണ്ടായിരുന്നത് ആശ്വാസമായി. നഗരസഭ ചെയർമാൻ പി.പി. എൽദോസും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. അബ്ദുൽസലാമും അക്രമണത്തിനിരയായവർക്ക് സഹായങ്ങളുമായി സ്ഥലത്തെത്തി. ഉടമക്കെതിരെ പരാതി മൂവാറ്റുപ്പഴ: ഭീതി വിതച്ച നായുടെ ഉടമ തൃക്ക സ്വദേശി ജനാര്‍ദനനെതിരെ നഗരസഭ പൊലീസിൽ പരാതി…

