തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേ‍ക്ഷിച്ചു

Estimated read time 0 min read

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞു. ഏരൂരിൽ വാടകക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് 70 വയസുള്ള ഷൺമുഖനെ ഉപക്ഷേിച്ചത്. 10 മാസം മുമ്പാണ് ഇവർ വാടകവീട്ടിൽ താമസിക്കാനെത്തിയത്. വീട്ടുടമയുമായി വാടക കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.

വീട്ടുസാധനങ്ങളടക്കം അജിത്തും കുടുംബവും കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ മരട് നഗരസഭ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് ​അന്വേഷണം തുടങ്ങി. ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു. ഇതുസംബന്ധിച്ച് അജിത്തിനെതിരെ വീട്ടുടമ പൊലീസിൽ പരാതിയും നൽകിയിരുന്നു. രണ്ടുദിവസത്തിനുള്ളിൽ മാറണമെന്നാണ് പറഞ്ഞിരുന്നു. അതിനിടെ വീട്ടുസാധനങ്ങൾ അജിത്ത് മാറ്റിയത് വീട്ടുടമ അറിഞ്ഞിരുന്നില്ല.

You May Also Like

More From Author