മൂവാറ്റുപുഴ: മൂന്നു പവന്റെ മാലക്കും പണത്തിനും വേണ്ടി അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ താമസ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ആയവന കുഴുമ്പിത്താഴം വടക്കേക്കര വീട്ടിൽ കൗസല്യയെ (65) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഇളയ മകൻ ജിജോയെ (41) അടിവാട് വെളിയാംകുന്ന് കോളനിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഞായറാഴ്ച കുറുമ്പിത്താഴത്തെ തറവാട്ടു വീട്ടിലെത്തിയ ജിജൊ കൗസല്യയുടെ കഴുത്തിൽ ഷാൾമുറുക്കി കൊലപ്പെടുത്തിയ ശേഷം അവിടെ നിന്നും മടങ്ങി അടിവാടുള്ള വീട്ടിലെത്തി ധരിച്ചിരുന്ന വസ്ത്രങ്ങൾ ബക്കറ്റിൽ അഴിച്ചിട്ടശേഷം മാതാവിന്റെ മറ്റ് ചടങ്ങുകളിൽ പങ്കെടുക്കാൻ വീണ്ടും തറവാട്ടിലേക്ക് എത്തുകയായിരുന്നു. കൗസല്യയുടെ മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിതീകരിക്കാൻ എത്തിയ ഡോക്ടർ കൊലപാതകമാണന്ന സംശയം പ്രകടിപ്പിച്ചതോടെ കല്ലൂർക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണന്ന് കണ്ടെത്തിയത്. തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷംപ്രതിയെ വെള്ളിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിൽ പ്രതി സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇയാളുടെ ബൈക്കും പൊലീസ് തൊണ്ടിമുതലായി ക