എയർ ഇന്ത്യ എക്സ്പ്രസ് നാളത്തെ രണ്ട് വിമാനങ്ങൾ കൂടി റദ്ദാക്കി

Estimated read time 0 min read

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിസന്ധി തുടരുന്നു. നാളെ സർവീസ് നടത്തേണ്ട രണ്ട് വിമാനങ്ങൾ കൂടി അധികൃതർ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

പുലർച്ചെ 2.05ന് ഷാർജയിലേക്കും രാവിലെ എട്ടിന് ബഹ്റൈനിലേക്കുമുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.

ജീവനക്കാർ തിരിച്ചെത്തുന്നതിലെ സാങ്കേതിക തടസം കാരണം ഇന്ന് 15 സർവീസുകൾ റദ്ദാക്കിയിരുന്നു. കരിപ്പൂരിൽ നിന്നുള്ള അഞ്ചും കണ്ണൂരിൽ നിന്നുള്ള എട്ടും നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് സർവീസുകളുമാണ് റദ്ദാക്കിയത്.

മെഡിക്കൽ അവധിയെടുത്ത കാബിൻക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കി ഡ്യൂട്ടിയിൽ പുനഃപ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസമാണ് സർവീസുകൾ റദ്ദാക്കാൻ ഇടയാക്കിയത്.

You May Also Like

More From Author