മൂവാറ്റുപുഴ: പതിവിന് വിപരീതമായി ജനറൽ ആശുപത്രിയിൽ പേവിഷബാധക്കുള്ള വാക്സിൻ സ്റ്റോക്കുണ്ടായിരുന്നത് നായുടെ കടിയേറ്റ് എത്തിയവർക്ക് തുണയായി. മിക്ക സമയങ്ങളിലും ഇവിടെ പേവിഷ വാക്സിനുകൾ സ്റ്റോക്കുണ്ടാകാറില്ലായിരുന്നു. എന്നാൽ വ്യാഴാഴ്ച ഇവിടെ 63 പേർക്ക് നൽകാനുള്ള പേവിഷബാധ വാക്സിനുകളും പ്രതിരോധ കുത്തിവെപ്പുകളുമുണ്ടായിരുന്നത് ആശ്വാസമായി. നഗരസഭ ചെയർമാൻ പി.പി. എൽദോസും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. അബ്ദുൽസലാമും അക്രമണത്തിനിരയായവർക്ക് സഹായങ്ങളുമായി സ്ഥലത്തെത്തി.
ഉടമക്കെതിരെ പരാതി
മൂവാറ്റുപ്പഴ: ഭീതി വിതച്ച നായുടെ ഉടമ തൃക്ക സ്വദേശി ജനാര്‍ദനനെതിരെ നഗരസഭ പൊലീസിൽ പരാതി നൽകി. ഇയാൾക്ക് കാവല്‍ നായെ വളർത്താൻ ലൈസൻസ് ഉണ്ടായിരുന്നില്ല. നായക്ക് പ്രതിരോധ വാക്സിനുകൾ എടുത്തിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മൃഗഡോക്ടർ റിപ്പോർട്ട് നൽകിയ തുടർന്നാണ് നഗരസഭ പൊലീസിന് പരാതി നൽകിയത്.