Ernakulam News
അനധികൃത പലിശ ഇടപാട്; മൂന്നുപേർ പിടിയിൽ
കൊച്ചി: സിറ്റി ഡാൻസാഫ് സംഘവും സെൻട്രൽ പൊലീസും ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ പിടിയിലായി. തൃശൂർ ഒല്ലൂർ അക്കര വീട്ടിൽ ആൻറോൻ ജെ. അക്കര (27), പറവൂർ വരാപ്പുഴ ഔത്തലിപ്പറമ്പ് അജ്നാസ് (30), തൊടുപുഴ ഉടുമ്പന്നൂർ കളപ്പുരക്കൽ ഷാനു (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എയർപിസ്റ്റളും വയർലെസും കണ്ടെടുത്തു. ഉയർന്ന പലിശ നിരക്കിൽ പണം കടം കൊടുക്കുന്ന സംഘങ്ങളാണ് ഇവരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണം തിരികെ നൽകാൻ സാധിക്കാത്തവരെ…
ഓഹരി വ്യാപാരത്തിന്റെ മറവിൽ 25 കോടി തട്ടി; പ്രതി അറസ്റ്റിൽ
കൊച്ചി: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നൂറിലധികം പേരിൽ നിന്നായി 25 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ പുതിയ തെരുവ് 9ഇ ഗ്രാന്റ് സ്റ്റാൻഡ് അസറ്റ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സുനീഷ് നമ്പ്യാരെ (44) ആണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂനിറ്റ് അറസ്റ്റ് ചെയ്തത്. നാം ഇൻഡക്സ് ഡെറിവേറ്റിവ്സ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത ശേഷം 25 മുതൽ 30 ശതമാനം വരെ വാർഷിക ലാഭം വാഗ്ദാനം ചെയ്ത്…
നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; അടിയില്‍പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: വീടിന് മുന്നിൽ ട്രാവലർ പാർക്ക് ചെയ്തശേഷം നടക്കുകയായിരുന്ന യുവാവ്, മുന്നോട്ട് നീങ്ങിയ അതേ വാഹനത്തിനടിയിൽപെട്ട് മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദുവാണ് (25) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. വീടിന് സമീപം നിർത്തിയിട്ടശേഷം നടക്കുന്നതിനിടെയാണ് ട്രാവലർ മുന്നോട്ടുനീങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. റോഡിലേക്ക് നീങ്ങാതിരിക്കാൻ ട്രാവലറിനുള്ളിൽ കയറാൻ ശ്രമിക്കവേ പിടിവിട്ട് അടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കിടങ്ങിലെ കെട്ടിൽ ഇടിച്ച് ട്രാവലർ നിന്നതോടെ നന്ദു അതിനടിയിൽ കുടുങ്ങുകയും ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയുമായിരുന്നു. അപകടം നേരില്‍ക്കണ്ട പ്രദേശവാസികള്‍…
മഴ തുടങ്ങി; മാർക്കറ്റ് റോഡിലെ വെള്ളക്കെട്ടും
ആലുവ: മാർക്കറ്റ് റോഡിലെ വെള്ളക്കെട്ടിന് ശമനമില്ല. വർഷങ്ങളായി തുടരുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. ഇതുമൂലം വ്യാപാരികളും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. കാന നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. ബുധനാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് മാർക്കറ്റ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. ചെറുമഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. നഗരത്തിൽനിന്ന് പെരിയാറിലേക്ക് മഴവെള്ളം ഒഴുക്കാനുള്ള വലിയ കാന തൊട്ടടുത്തായിരുന്നിട്ടും ഇവിടെനിന്ന് വെള്ളം ഒഴുകിപ്പോകാൻ മണിക്കൂറുകൾ വേണ്ടിവരാറുണ്ട്. റോഡിൽനിന്ന് കാനയിലേക്ക് വെള്ളം ഒഴുകാൻ ആവശ്യത്തിന് വഴികളില്ലാത്തതാണ് നിലവിലെ പ്രതിസന്ധി. കാനക്കകത്ത് മാലിന്യം നിറഞ്ഞുകിടക്കുന്നതും ജലം ഒഴുകുന്നതിന്…
പശുവിന്റെ ഫോട്ടോയിലെ വ്യത്യാസം: ക്ലെയിം നിഷേധിച്ചതിന് നഷ്ടപരിഹാരം
കോതമംഗലം: പശുവിന്റെ ഫോട്ടോകളിലെ വ്യത്യാസം പറഞ്ഞ് ക്ഷീര കർഷകന് ഇൻഷുറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉപഭോക്തൃ കോടതി വിധി. കോതമംഗലം ഇഞ്ചൂർ നിവാസി വേണുരാജൻ നായരാണ് പരാതിക്കാരൻ. 2021 മാർച്ചിൽ വാരപ്പെട്ടി ഗവ. മൃഗാശുപത്രിയിൽ ഗോസമൃദ്ധി 2020-21 എന്ന പദ്ധതിയിൽ ചേർന്ന് തന്റെ പശുവിനെ ഇൻഷുർ ചെയ്തു. ഇതിന്റെ ഭാഗമായി കോതമംഗലത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 16,664 രൂപ അടക്കുകയും ചെയ്തു. കുറച്ച് മാസങ്ങൾക്കുശേഷം പശു രോഗബാധ മൂലം വീണുപോയി.…
കൂട്ടിലടച്ച ഒരു നായ്ക്ക് കൂടി പേ ലക്ഷണം
മൂവാറ്റുപുഴ: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പിടികൂടി കൂട്ടിലടച്ച ഒരു നായ്ക്ക് പേവിഷബാധയുടെ ലക്ഷണം. ഇതിനെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റി. നഗരസഭ ചൊവ്വാഴ്ച പിടികൂടി ഷെൽട്ടറിൽ അടച്ച 14 നായ്ക്കളിൽ ഒന്നിന്നാണ് ലക്ഷണങ്ങൾ കണ്ടത്. ബുധനാഴ്ച രാവിലെ നഗരസഭയുടെ മത്സ്യമാർക്കറ്റിൽ തയാറാക്കിയ ഷെൽട്ടർ ഹോമിൽ അസ്വാഭാവികമായ പെരുമാറ്റം കണ്ടതിനെത്തുടർന്നാണ് നായെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റിയത്. ബുധനാഴ്ച കൂടുതൽ നായ്ക്കളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച നഗരത്തിലെ നാല് വാർഡുകളിൽ തെരുവുനായ് ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റതിനെത്തുടർന്നാണ്…
നാടിനെ ആശങ്കയിലാക്കി മഞ്ഞപ്പിത്തം പടരുന്നു
കൊച്ചി: ജില്ലയെ ആശങ്കയിലാക്കി മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. പെരുമ്പാവൂർ വേങ്ങൂരിൽ വലിയ തോതിൽ രോഗം റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിക്കുകയാണ്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗകാരണമെന്ന് വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി മേഖലകളിലും വ്യാപകമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത ചൂടിൽ ശുദ്ധജല ലഭ്യത കുറഞ്ഞതോടെയാണ് രോഗം പടർന്നുപിടിക്കാനിടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വയറിളക്കരോഗങ്ങളും ഹെപ്പറ്റൈറ്റിസ് എയുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തത്. മേയ് ഒന്ന് മുതൽ…
അങ്കമാലിയിൽ വാഹനമിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ചെറിയവാപ്പാലശ്ശേരിക്ക് സമീപം യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രി 9.50ഓടെ ചെറിയവാപ്പാലശ്ശേരിയിലെ അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലപ്പുഴ സ്വദേശിയാണെന്നാണ് സൂചന. ചുവന്ന വലിയ കള്ളി ഷർട്ടും മുണ്ടുമാണ് വേഷം. മീശയോട് ചേർത്ത വട്ടത്താടിയുണ്ട്. അങ്കമാലി ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. നെടുമ്പാശ്ശേരി പൊലീസ് മൃതദേഹം എറണാകുളം…
കാനയിലേക്ക് വാഹനം മറിഞ്ഞ് അപകടം: റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്ക് പരിക്ക്
കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് ഒരു മരണം. റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ബിജുവും സൂസനും നടൻ മാത്യുവിന്റെ മാതാപിതാക്കളാണ്. ബിജുവിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് മരിച്ച ബീന. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം…
മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്
പെരുമ്പാവൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന വേങ്ങൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയില്‍. ദിവസംതോറും രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാളുന്നതായി നാട്ടുകാര്‍. ഇതിനകം 200നടുത്ത് പേർക്കള രോഗം ബാധിച്ചിട്ടുണ്ട്. മലിനജലത്തില്‍നിന്ന് പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗബാധയാണ് പടര്‍ന്നുപിടിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ചികിത്സയിലിരുന്ന വക്കുവള്ളി കണിയാറ്റുപീടിക പരുന്താടുംകുഴി വീട്ടില്‍ ജോളി രാജു (51) ഒരാഴ്ച മുമ്പ് മരിച്ചു. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗ കാരണമെന്ന് ചിറയിലെയും വീടുകളിലെയും വെള്ളം പരിശോധിച്ച് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ…

