പശുവിന്‍റെ ഫോട്ടോയിലെ വ്യത്യാസം: ക്ലെയിം നിഷേധിച്ചതിന്​ നഷ്ടപരിഹാരം

Estimated read time 1 min read

കോ​ത​മം​ഗ​ലം: പ​ശു​വി​ന്‍റെ ഫോ​ട്ടോ​ക​ളി​ലെ വ്യ​ത്യാ​സം പ​റ​ഞ്ഞ് ക്ഷീ​ര ക​ർ​ഷ​ക​ന് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി നി​ര​സി​ച്ച ക്ലെ​യി​മും ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വും ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി. കോ​ത​മം​ഗ​ലം ഇ​ഞ്ചൂ​ർ നി​വാ​സി വേ​ണു​രാ​ജ​ൻ നാ​യ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ.

2021 മാ​ർ​ച്ചി​ൽ വാ​ര​പ്പെ​ട്ടി ഗ​വ. മൃ​ഗാ​ശു​പ​ത്രി​യി​ൽ ഗോ​സ​മൃ​ദ്ധി 2020-21 എ​ന്ന പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന് ത​ന്‍റെ പ​ശു​വി​നെ ഇ​ൻ​ഷു​ർ ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ല​ത്തു​ള്ള സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ 16,664 രൂ​പ അ​ട​ക്കു​ക​യും ചെ​യ്തു. കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പ​ശു രോ​ഗ​ബാ​ധ മൂ​ലം വീ​ണു​പോ​യി. തു​ട​ർ​ന്ന് ഉ​ട​മ വാ​ര​പ്പെ​ട്ടി ഗ​വ. മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​റോ​ബി​ൻ ജെ.​പോ​ളി​നെ പ​ശു​വി​ന്‍റെ രോ​ഗ​വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യും പ​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സി​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ന്യൂ ​ഇ​ന്ത്യ അ​ഷു​റ​ൻ​സ് ക​മ്പ​നി​യെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​രു​ടെ പാ​ന​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, കോ​വി​ഡ് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ ല​ഭ്യ​മാ​ക്കാ​നാ​വി​ല്ലെ​ന്നും പ​ശു​വി​നെ തൊ​ഴു​ത്തി​ൽ​നി​ന്ന്​ നീ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. പ​ശു​വി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് രേ​ഖ​ക​ൾ സ​ഹി​തം അ​യ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ രേ​ഖ​ക​ളും എ​ത്തി​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യി​മി​നാ​യി പ​രാ​തി​ക്കാ​ര​ൻ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യെ സ​മീ​പി​ച്ച​പ്പോ​ൾ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

60,000 രൂ​പ​ക്കാ​ണ് പ​ശു​വി​നെ ഇ​ൻ​ഷു​ർ ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും പി.​ടി.​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന പ​ശു​വാ​യ​തി​നാ​ൽ തു​ക​യു​ടെ 75 ശ​ത​മാ​ന​ത്തോ​ളം മാ​ത്ര​മേ ഉ​ട​മ​ക്ക് ല​ഭി​ക്കു​ക​യു​ള്ളൂ. ഈ ​തു​ക​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​ൻ​ഷു​ർ ചെ​യ്യു​ന്ന വേ​ള​യി​ൽ എ​ടു​ത്ത ഫോ​ട്ടോ​യും പ​ശു വീ​ണു​പോ​യ​പ്പോ​ൾ എ​ടു​ത്ത ഫോ​ട്ടോ​യും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് ക്ലെ​യിം നി​ര​സി​ച്ച​ത്. ഇ​തി​നെ​തി​രെ ഡി​സം​ബ​ർ 15ന് ​വേ​ണു ജി​ല്ല ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. ഈ ​കേ​സി​ലാ​ണ്​ 45,000 രൂ​പ ക്ലെ​യി​മും 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വാ​യി 10,000 രൂ​പ​യും ന​ൽ​കാ​ൻ വി​ധി​ച്ച​ത്.

You May Also Like

More From Author