കളമശ്ശേരി: ദേശീയപാതയിൽ ഒന്നിനുപിറകെ മറ്റൊന്നായി വാഹനങ്ങളുടെ കൂട്ടയിടി. നാല് വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം.
എറണാകുളം ഭാഗത്തേക്കുള്ള പാതയിലൂടെ വാഹനങ്ങൾ നിരനിയയായി പോകുന്നതിടെ ഒരു വാഹനം ബ്രേക്കിട്ടു. അതോടെ ഒരു ലോറി, അതിന് പിന്നിൽ സിവേജ് ടാങ്കർ, പിന്നാലെ ടിപ്പർലോറി.
ഇതിനിടെ ഒരു കാറും പിന്നിൽ പിന്നിലായി ഇടിച്ചു. അപകടത്തിൽ കാർ നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് പാഞ്ഞ് കയറി ഇടിച്ചു. ആർക്കും പരിക്കില്ല. കാർ പൂർണമായും തകർന്നു.