Ernakulam News
പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക്നേരെ വധഭീഷണി
ആലുവ: മത്സ്യവിൽപന സ്റ്റാളിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ വധഭീഷണി. കീഴ്മാട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീഷണിയും കൈയേറ്റ ശ്രമവുമുണ്ടായത്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച ഹെൽത്തി കേരള പരിശോധന ദിവസമായിരുന്നു. ഇതിന്റെ ഭാഗമായി കീഴ്മാട് പഞ്ചായത്ത് അതിർത്തിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എം. സക്കീർ, എസ്.എസ്. രേഖ, കെ.ബി. സബന എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഭാഗമായി വാർഡ് 16ൽ എഫ് ആൻഡ്…
കേന്ദ്ര ബജറ്റ്; നിരാശയിൽ ജില്ല
കൊച്ചി: ജില്ലയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്. വ്യവസായ മേഖല, കൊച്ചി മെട്രോ, ആരോഗ്യരംഗം, ടൂറിസം മേഖല എന്നിവയുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളെയൊന്നും പരാമർശിച്ചിട്ടില്ല. ഇക്കുറിയും കൊച്ചി മെട്രോയെ അവഗണിച്ചു. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലായിരുന്നു മെട്രോ. 1957 കോടിയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ്. ഇതിൽ 338.78 കോടിയാണ് കേന്ദ്രവിഹിതം. 2022ലെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ…
നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്ന അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവ: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ് ലാമിനെയാണ് (27) ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിൻ്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിൻ്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ…
മലങ്കര സഭ തർക്കം; സർക്കാർ ഖജനാവിന് ബാധ്യതയായി കോടതിവിധി നടത്തിപ്പ്
കൊച്ചി: മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും കോടതി വിധി നടത്തിപ്പും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വേളയിൽ സർക്കാർ ഖജനാവിന് ബാധ്യതയാകുന്നു. നേരത്തേ സഭ തർക്കത്തിന്റെ പേരിലെ ക്രമസമാധാനപാലനമായിരുന്നു സർക്കാറുകൾക്ക് ബാധ്യതയെങ്കിൽ ഇപ്പോൾ കോടതിവിധി നടത്തിപ്പിനാണ് ഖജനാവിൽനിന്ന് കോടികൾ ചോരുന്നത്. വിധി നടത്തിപ്പിനായി തർക്കസ്ഥലങ്ങളിൽ പൊലീസ് സന്നാഹമൊരുക്കുന്നതും അനുബന്ധകാര്യങ്ങളുമാണ് സർക്കാറിന് ഭീമമായ ബാധ്യത വരുത്തുന്നത്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ഇതിനകം 62 പള്ളികളിലാണ് വിധി നടപ്പാക്കിയത്. മിക്കയിടത്തും ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും സംഘർഷത്തിനും…
സി.പി.എമ്മിലെ കത്ത് വിവാദം; നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന് താക്കീത്
കോതമംഗലം: സി.പി.എമ്മിലെ കത്ത് വിവാദത്തിൽ ഏരിയ കമ്മിറ്റി അംഗവും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റുമായ പി.എം. മജീദിന് പാർട്ടിയുടെ താക്കീത്. ഒന്നര വർഷത്തിന് ശേഷമാണ് പാർട്ടി ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷൻ കഴിഞ്ഞദിവസം ലോക്കൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റിയും നെല്ലിക്കുഴി ബ്ലോക്ക് ഡിവിഷൻ അംഗം എം.എ. മുഹമ്മദും പ്രസിഡന്റിനെതിരെ ഏരിയ കമ്മിറ്റിക്ക് നൽകിയ പരാതി ചർച്ചക്കെടുക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെയും ജില്ല കമ്മിറ്റി അംഗത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന –…
മേക്കാലടിയിലെ വിവാദ പശക്കമ്പനി; സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമാണമെന്ന് പരാതി
കാലടി: ജനവാസ മേഖലയായ മേക്കാലടിയില്‍ മാരക പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പശക്കമ്പനി നിർമാണം സ്റ്റോപ്പ് മെമ്മോ ലംഘിച്ചും തുടരുന്നതായി പരാതി. പാടശേഖരത്തോട് ചേര്‍ന്ന് ഫോര്‍മാലിന്‍ യൂറിയ പശക്കമ്പനിയുടെ നിർമാണമാണ് നടക്കുന്നത്. കമ്പനിക്കെതിരായ സമരം ശക്തമാക്കുമെന്ന് പൗരസമിതി മുന്നറിയിപ്പ് നൽകി. മാരക വിഷപദാർഥങ്ങള്‍ അടങ്ങിയ ഫോര്‍മാലിന്‍ സംയുക്ത പശ നിർമാണ കമ്പനിക്ക് തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും സ്റ്റോപ്പ് മെമ്മോ നല്‍കിയതാണെന്ന് പൗര സമിതി ഭാരവാഹികൾ പറയുന്നു. അന്തരീക്ഷം വലിയ രീതിയില്‍ മലിനപ്പെടുത്തുകയും…
കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ കൊച്ചി
കൊച്ചി: ചൊവ്വാഴ്ച മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് വ്യവസായ, മെട്രോ നഗരമായ കൊച്ചിയും എറണാകുളം ജില്ലയും. കൊച്ചി മെട്രോ, റെയിൽവേ, ടൂറിസം, വ്യവസായം, ആരോഗ്യം തുടങ്ങിയ പല മേഖലകളിൽ കേന്ദ്രത്തിന്റെ കൈത്താങ്ങ് ഇത്തവണയെങ്കിലും ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ജില്ല. മെട്രോയെ ഓർക്കുമോ ഇത്തവണയെങ്കിലും കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയെക്കുറിച്ച് ഒരക്ഷരംപോലും പരാമർശിച്ചിരുന്നില്ല. ഇത്തവണ അത് ആവർത്തിക്കില്ല എന്നാണ് നഗരവാസികളുടെയും ബന്ധപ്പെട്ടവരുടെയും പ്രതീക്ഷ. നിലവിൽ രണ്ടാം ഘട്ടമായ…
ഫോട്ടോ ഷൂട്ടിനെത്തിയ നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: മുളന്തുരുത്തി ഫോട്ടോ ഷൂട്ടിനെത്തിയ നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഒരാളെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കലവത്ത് അരീസ് ബാബു (32)നെയാണ് പിടികൂടിയത്. ഞായറാഴ്ച പകൽ 2ന് എടയ്ക്കാട്ടു വയൽ ഒലിപ്പുറത്ത് തലയോലപറമ്പ് സ്വദേശികളായ അരുൺ വിജയൻ, ഭാര്യ അശ്വതി രാജ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സഹോദരങ്ങളായ ആമ്പല്ലൂർ കലവത്ത് ഹാഷിം ബാബു (34) അരീസ് ബാബു (32) എന്നിവർ ചേർന്നാണ് ദമ്പതികളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്. ദമ്പതികൾ ഒലിപ്പുറം റോഡരികിൽ കാർ പാർക്ക് ചെയ്ത…
13 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഉടമയെ കബളിപ്പിച്ച് 13 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. എരുമേലി കനകപ്പലം മണ്ണിൽ ഹൗസിൽ സുമിത് എബ്രഹാം ചെറിയാൻ (29) നെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃപ്പൂണിത്തുറ വാലുമ്മേൽ റോഡ് വലിയകുളങ്ങര വീട്ടിൽ പോൾ ജെയിംസിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ജൂൺ 11ന് രാവിലെ വീട്ടുടമസ്ഥനെ ജോലി സ്ഥലത്താക്കിയ ശേഷം തിരിച്ച് വീട്ടിലെത്തിയ സുമിത് അലമാരിയിൽ സൂക്ഷിച്ചിരുന്ന…
21കാരി തൂങ്ങി മരിച്ചു, മനംനൊന്ത് എക്സറേ മുറിയിൽ ഭർത്താവും ജീവനൊടുക്കി
ആലങ്ങാട്: ഭാര്യ തൂങ്ങി മരിച്ചതിൽ മനംനൊന്ത് ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒന്നര വയസ്സും 28 ദിവസവും പ്രായമായ മക്കളുണ്ട്. ഇമ്മാനുവൽ അയൽവാസികളുമായി വഴക്കുണ്ടായിരുന്നു. ഇതേച്ചൊല്ലി മരിയ റോസും ഇമ്മാനുവലും തമ്മിലും വഴക്കുണ്ടായി. ശനിയാഴ്ച വൈകുന്നേരം മുറിയിൽ കയറി മരിയ റോസ് തൂങ്ങു മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട ഇമ്മാനുവൽ ഭാര്യയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും 11.30ഓടെ മരിച്ചു. ഇതിൽ മനംനൊന്ത്…

