Ernakulam News
കനാലിന് തുല്യമായി റോഡ്; കൊച്ചിൻബാങ്ക്-മെഡിക്കൽ കോളജ് റോഡിൽ ദുരിത യാത്ര
എടത്തല: കൊച്ചിൻബാങ്ക്-മെഡിക്കൽ കോളജ് റോഡിൽ യാത്ര ദുരിതം തുടരുന്നു. ഒരു വർഷത്തിലധികമായി റോഡ് തകർന്നുകിടക്കുകയാണ്. കനാലിന് തുല്യമായ റോഡിൽ സഞ്ചരിക്കാൻ വഞ്ചിയിറക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡാണിത്. മഴ തുടങ്ങിയതോടെ റോഡിലെ കുഴികളിലും കിടങ്ങുകളിലും വെള്ളം നിറഞ്ഞ അവസ്ഥയാണ്. ജൽ ജീവൻ പദ്ധതിയുടെ പണികളാണ് റോഡിന് പാരയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഇതുവരെ പണി പൂർത്തിയാക്കി റോഡ് കൈമാറാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് പണികൾ ചെയ്യാനാകുന്നില്ല. പൈപ്പിട്ട ഭാഗങ്ങളിൽ മെറ്റലിട്ട്…
ദിശാബോർഡുകൾ തുരുമ്പെടുക്കുന്നു
മൂവാറ്റുപുഴ: നഗരത്തിലെ വിവിധ റോഡുകളിൽ സ്ഥാപിച്ച ദിശാ ബോർഡുകൾ തുരുമ്പെടുത്ത് നശിക്കുന്നു. വെള്ളൂർക്കുന്നം കവലയിലെ ബോർഡ് തുരുമ്പെടുത്ത് നിലം പൊത്തി മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥാപിച്ചിട്ടില്ല. എം.സി റോഡിലും കൊച്ചി -ധനുഷ്കോടി റോഡിലും ചെറുതും വലുതുമായ റോഡുകളിലുംവെച്ച ബോർഡുകളാണ് തുരുമ്പെടുത്ത് സ്ഥലപ്പേര് എഴുതിയ അക്ഷരങ്ങൾ മാഞ്ഞ നിലയിലായത്. ദിശ ബോർഡുകൾ വായിക്കുവാൻ കഴിയാത്തതു മൂലം നിലവിൽ വാഹനം നിർത്തി വഴിചോദിച്ചു വേണം യാത്ര തുടരാൻ. ഇത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. പ്രധാന കവലകളിലെ ദിശബോർഡുകൾ പോലും നവീകരിക്കാൻ അധികൃതർ…
ശമ്പളമുടക്കം പതിവ്; സമഗ്രശിക്ഷ ജീവനക്കാർ പ്രതിസന്ധിയിൽ
കൊച്ചി: ശമ്പളമുടക്കം പതിവായതോടെ സമഗ്രശിക്ഷ ജീവനക്കാർ പ്രതിസന്ധിയിൽ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ സമഗ്രശിക്ഷ കേരളയിലെ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പദ്ധതിക്ക് കീഴിലെ ജീവനക്കാർക്ക് ജൂണിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിസന്ധി രൂക്ഷമായത്. എല്ലാ മാസവും വൈകിയാണ് ശമ്പളമെത്തുന്നത്. ഏപ്രിലിലെ ശമ്പളം മേയ് 20നും മേയിലേത് ജൂൺ 15നുമാണ് ലഭിച്ചത്. കേന്ദ്രവിഹിതമായ 60 ശതമാനവും സംസ്ഥാന വിഹിതമായ 40 ശതമാനവും ഫണ്ടുപയോഗിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്രവിഹിതം ലഭിക്കാത്തതാണ്…
ടി.കെ. പരീക്കുട്ടി ഓർമയായിട്ട് അഞ്ചര പതിറ്റാണ്ട്
മട്ടാഞ്ചേരി: ഹിന്ദി, തമിഴ് സിനിമകളുടെ തനിയാവർത്തനങ്ങളായി നീങ്ങിയിരുന്ന മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട സിനിമ നിർമാതാവ് ടി.കെ. പരീക്കുട്ടി ഓർമയായിട്ട് ഇന്ന് 55 വർഷം. മലയാള സിനിമക്ക് സ്വന്തമായ മേൽവിലാസം ചാർത്തി, ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസ് 1954ൽ നിർമിച്ച നീലക്കുയിൽ എന്ന ചിത്രമാണ് തെന്നിന്ത്യയിലേക്ക് ആദ്യത്തെ ദേശീയ പുരസ്കാരം കൊണ്ടുവന്നത്. ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളി മെഡലാണ് സിനിമ നേടിയത്. പരാജയമാവുമോ എന്ന ഭീതിയിൽ പുത്തൻ ആശയങ്ങളും മലയാളത്തനിമയുള്ള സിനിമകളും പിടിക്കാൻ നിർമാതാക്കൾ തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് അക്കാലത്തെ…
പൊതുമരാമത്ത് മന്ത്രി കാണുമോ? നെല്ലാട്- കിഴക്കമ്പലം റോഡിലെ നടുവൊടിയും യാത്ര
കൊച്ചി: ഒന്നര പതിറ്റാണ്ട് കാത്തിരുന്നിട്ടും ശാപമോക്ഷമില്ലാതെ കിഴക്കമ്പലം-നെല്ലാട് റോഡ്. എറണാകുളം-തേക്കടി ഹൈവേയിൽ കിഴക്കമ്പലം മുതൽ നെല്ലാട് വരെയുളള 14 കിലോമീറ്റർ റോഡിനാണീ ദുർവിധി. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുറവിളി ഉയരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതിനായി ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറി. ശോച്യാവസ്ഥ കോടതിയും കയറി. ഫണ്ട് അനവദിച്ചെന്ന പ്രഖ്യാപനവും പലവട്ടം വന്നു. എന്നാൽ റോഡ് മാത്രം നന്നായില്ല. തീരാ ദുരിതം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുളളവർക്ക് ജില്ല ആസ്ഥാനത്തേക്കെത്തുന്നതിനുളള പ്രധാന വഴിയാണിത്. റോഡ് ശോച്യാവസ്ഥയുടെ ഇരകളാകുന്നത് ആയിരക്കണക്കിന് ജനങ്ങളാണ്. കുന്നത്തുനാട്…
എച്ച്.എം.ടി ജങ്ഷനിലെ ഗതാഗത പരിഷ്കരണം ആഗസ്റ്റ് നാലു മുതൽ
കളമശ്ശേരി: എച്ച്.എം.ടി ജങ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏ൪പ്പെടുത്തുന്ന ഗതാഗത പരിഷ്ക്കരണം ആഗസ്റ്റ് നാലു മുതൽ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. ഗതാഗതപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കൊപ്പം ജങ്ഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. എച്ച്.എം.ടി ജങ്ഷ൯ റൗണ്ടാക്കി മാറ്റാ൯ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി ആര്യാസ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി ജങ്ഷൻ വഴി ടി.വി.എസ് കവലയിലെത്തി എത്തി ദേശീയ പാതയിൽ പ്രവേശിക്കുന്ന തരത്തിലാണ് പരിഷ്കരണം നടപ്പാക്കുക. എറണാകുളത്ത്…
കനത്ത മഴ: അഞ്ച് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി
കൊച്ചി: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങൾ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി, റാസൽഖൈമ, മസ്കത്ത്, ദോഹ , ബഹറൈൻ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങൾ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങളും താമസിയാതെ തിരിക്കും.
വികസനം കാത്ത് താലൂക്ക് ഗവ. ഹോമിയോ ആശുപത്രി
മൂവാറ്റുപുഴ: അടിസ്ഥാന സൗകര്യ വികസനം കാത്ത് ജില്ലയിലെ ഏറ്റവും വലിയ ഹോമിയോ ആശുപത്രികളിൽ മൂവാറ്റുപുഴ താലൂക്ക് ഗവ. ഹോമിയോ ആശുപത്രി. ദിനേന നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ്. 1988 ൽ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നഗരസഭ എവറസ്റ്റ് കവലക്ക് സമീപം നിർമിച്ച ആശുപത്രിയിൽ നിലവിൽ ഡോക്ടർമാർക്ക്പോലും ഇരിക്കാൻ സ്ഥല സൗകര്യം ഇല്ല. വർഷകാലമെത്തിയാൽ ജീവനക്കാരുടെ ഉള്ളിൽ തീയാണ്. എപ്പോഴാണ് വെള്ളം കയറുന്നതെന്ന് അറിയില്ല. പാതിരാത്രിയിൽ വെള്ളം എത്തിയാൽ രോഗികളെ വീട്ടിൽ അയക്കണം.…
വേണം, എച്ച്1 എൻ1 ജാഗ്രത
കൊച്ചി: സാധാരണ വൈറൽ പനിയുടേതുപോലുള്ള ലക്ഷണങ്ങൾ, കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന അവസ്ഥ… എച്ച്1 എൻ1 വ്യാപനത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യപ്രവർത്തകർ. വായുവിലൂടെ പകരുന്ന എച്ച്1 എൻ1 നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകാറുണ്ടെങ്കിലും ചിലരിൽ ഗുരുതരമായി മാറുന്നുണ്ട്. സർക്കാറിന്റെ കണക്കുകൾ പ്രകാരം ജൂലൈയിൽ മാത്രം ഏഴ് കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾകൂടി വരുമ്പോൾ എണ്ണം ഇനിയും വർധിച്ചേക്കാം. ആലങ്ങാട്ട് നാലുവയസ്സുകാരന്റെ മരണത്തിലേക്ക് നയിച്ചതും എച്ച്1 എൻ1 ആണെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇൻഫ്ലുവെന്സ എ…
സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യേ…
കൊച്ചി: സർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സർവേ റിപ്പോർട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് സർവേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ തെരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലെ 37 ഓഫിസുകളിലെ 246 ജീവനക്കാരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. റിപ്പോർട്ട് കലക്ടർ എൻ.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു. ഓരോ ഓഫിസിലെയും ആകെ ജീവനക്കാരിൽ 20 ശതമാനത്തോളം പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 30 ശതമാനം ഗെസറ്റഡ് ഉദ്യോഗസ്ഥരും 70 ശതമാനം നോൺ ഗെസറ്റഡുമാണ്. ഓഫിസ് മേധാവികളെയും സർവേയിൽ…

