Ernakulam News
മരട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിൽ
മരട്: മാങ്കായിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിൽ. കാലവർഷം ശക്തിപ്പെട്ടതോടെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. സ്കൂൾ അധികൃതരുടെ നിരന്തര സമ്മർദത്തെ തുടർന്ന് നഗരസഭ കെട്ടിടത്തിന്റെ മേൽക്കൂരക്ക് മുകളിൽ വിരിക്കാൻ ടാർപോളിൻ വാങ്ങി നൽകിയെങ്കിലും വലിച്ചുകെട്ടാൻ അധ്യാപകർ മുകളിൽ കയറേണ്ടി വന്നു. നിലവിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് അധ്യയനം നടത്തുന്നത്. ക്ലാസ് മുറിയിലെ സീലിങ്ങുകൾ പലതും നിലംപതിക്കാറായി. ക്ലാസ് മുറികളിൽ പ്രവേശിക്കുന്ന മരപ്പട്ടികൾ മലമൂത്ര വിസർജനം ചെയ്ത് മുറികൾ വൃത്തികേടാക്കിയിരിക്കുകയാണ്. നഗരസഭയുടെ അനാസ്ഥയെ തുടർന്നാണ് സ്കൂൾ കെട്ടിടം…
വിൻഡോസ് തകരാർ: നെടുമ്പാശേരിയിൽ ഇന്ന് അഞ്ച് വിമാനങ്ങൾ റദ്ദാക്കി
നെടുമ്പാശേരി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ഇന്നും വിമാനസർവീസുകളെ ബാധിച്ചു. നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ ഇന്ന് റദ്ദാക്കി. എല്ലാം ഇൻഡിഗോ വിമാനങ്ങളാണ്. മുംബൈ, ബംഗളരുവഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കി. വിമാന കമ്പനികളുടെ ഓണ്ലൈന് ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇന്, ബോര്ഡിങ് പാസ് ഉൾപ്പെടെയുള്ള സേവനങ്ങള് അവതാളത്തിലായതാണ് റദ്ദാക്കാൻ കാരണം. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ പ്രമുഖ എയർലൈനുകളെല്ലാംതന്നെ വിൻഡോസ് തകരാർ തകരാർ തങ്ങളെ…
എച്ച്1 എൻ1 പനി: എൽ.കെ.ജി വിദ്യാർഥി മരിച്ചു
ആലങ്ങാട് (കൊച്ചി): എച്ച്1 എൻ1 പനി ബാധിച്ച് നാല് വയസ്സുകാരൻ മരിച്ചു. ഒളനാട് കുരിയപറമ്പ് റോഡിൽ ഇളവംതുരുത്തിൽ ലിബു-നയന ദമ്പതികളുടെ മകൻ ലിയോണാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8.30ന് മരിച്ചു. പാനായിക്കുളം ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്. 12നാണ് അവസാനമായി ക്ലാസിൽ എത്തിയത്. അന്നുമുതൽ പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പള്ളിപ്പുറത്തെ അമ്മയുടെ വീട്ടിൽപോയ ലിയോൺ തിങ്കളാഴ്ചയാണ് ഒളനാട്ടെ വീട്ടിൽ തിരിച്ചെത്തിയത്. പനി ശക്തമായതിനെത്തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ…
മെട്രോ ലൈനിൽ ടാർപോളിൻ ഷീറ്റ് പറന്നുവീണു; സർവിസ് തടസ്സപ്പെട്ടു
കൊച്ചി: ശക്തമായ കാറ്റിലും മഴയിലും ടാർപോളിൻ ഷീറ്റ് പറന്ന് കൊച്ചി മെട്രോ റെയിൽ ട്രാക്കിൽ വീണു. ഇതേതുടർന്ന് കുറച്ചുനേരത്തേക്ക് മെട്രോ സർവിസ് തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.57ന് എറണാകുളം സൗത്ത്, കടവന്ത്ര സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിലാണ് കറുത്ത ഷീറ്റ് പറന്നുവീണത്. വിവരമറിഞ്ഞയുടൻ മെട്രോ ലൈനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് ഓപറേഷൻസ് വിഭാഗം ട്രാക്കിൽനിന്ന് ഇത് എടുത്തുമാറ്റി. കാൽ മണിക്കൂറാണ് സർവിസ് നിർത്തിവെച്ചത്. 10.13ന് സർവിസ് പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതേതുടർന്ന് എല്ലാ ട്രെയിനുകളും 15 മിനിറ്റ് വൈകിയാണ് ഓടിയത്.…
വൈദ്യുതി പോസ്റ്റുകൾക്ക് പകരം തെങ്ങ്
എടവനക്കാട്: വൈദ്യുതി പോസ്റ്റുകളില്ലാതെ കടന്നുപോകുന്ന വൈദ്യുതി കേബിൾ അപകട ഭീഷണി ഉയർത്തുന്നു. എടവനക്കാട് പഞ്ചായത്തിലെ വാർഡ് 13ലെ എട്ടു കുടുംബങ്ങളാണ് അപകട ഭീഷണി നേരിടുന്നത്. ടൗട്ടെ ചുഴലിക്കാറ്റിൽ പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയത് മുതൽ തുടങ്ങിയതാണ് ഇരുന്നൂറോളം കുടുംബങ്ങളുടെ ദുരിതം. മൂന്നര വർഷമായി 400 മീറ്ററിലധികം നീളത്തിൽ തെങ്ങിൽ ചേർത്തുകെട്ടിയ സർവിസ് വയറിലൂടെയാണ് എട്ടു കുടുംബങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നത്. വലിയ കാറ്റും മഴയുമുണ്ടാകുമ്പോൾ ഭീതിയോടെയാണ് ഇവിടത്തുകാർ കഴിയുന്നത്. പോസ്റ്റുകൾ ഒടിഞ്ഞതിനാൽ വഴിവിളക്കുമില്ല. നിരവധി തവണ കെ.എസ്.ഇ.ബിയിൽ പരാതി…
ഇന്ത്യൻ ചെമ്മീന് യു.എസ് നിരോധനം; പ്രതിഷേധം ശക്തം
മട്ടാഞ്ചേരി: ഇന്ത്യൻ ചെമ്മീന് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ മത്സ്യ ബന്ധന മേഖലയിൽ വൻ പ്രതിഷേധം. കടലാമകളെ സംരക്ഷിക്കാൻ നടപടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. ഇതോടെ ചെമ്മീന് വില ഇടിഞ്ഞിരിക്കയാണ്. വലിയ നാരൻ ചെമ്മീൻ മുതൽ ചെറിയ തെള്ളിക്ക് വരെ വില കുറഞ്ഞുവരികയാണ്. ജപ്പാനും നിരോധത്തിനുള്ള നീക്കത്തിലാണെന്നാണ് അറിയുന്നത്. ഇതിന് പ്രതിവിധിയെന്നോണം കടലാമ സംരക്ഷണത്തിനായി ടി.ഇ.ഡി ഉപകരണം മത്സ്യ ബന്ധനവലകളിൽ ഘടിപ്പിക്കണമെന്നാണ് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ശസ്ത്രജ്ഞർ നൽകുന്ന നിർദേശം. ഇത് ഘടിപ്പിക്കുന്ന വലയിൽ കുടുങ്ങിയാൽ…
അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം; പ്രതി പിടിയിൽ
കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ അവലുക്കുന്ന് സ്വദേശിയായ രജേഷ് ബാബുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. പൊലീസ് പട്രോളിങിനിടെ കുരിശുപ്പള്ളി റോഡിൽ മോഷണമുതലുമായി നാട്ടുകാർ ഒരാളെ തടഞ്ഞുവെച്ചത് അറിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പക്കൽ നിന്നും പുരാവസ്തുക്കളും ടാപ്പ്, ഫാൻ തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. പ്രതിക്കെതിരെ തോപ്പുംപടി, പറവൂർ സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്. കോടതി റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ എഴുപുന്ന അയ്യനാട്ടുപറമ്പ് വീട്ടിൽ അജേഷ് നടേശൻ (40 ) പിടിയിലായി. ചേർത്തല ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
തോട്ടം ലയങ്ങളുടെ നവീകരണം; ഉടമകൾക്കെതിരെ കർശന നടപടിക്ക്
കൊച്ചി: തോട്ടം ലയങ്ങളുടെ നവീകരണത്തിൽ കർശന നടപടിക്കൊരുങ്ങി തൊഴിൽ വകുപ്പ്. ലയങ്ങളിൽ തൊഴിലാളികൾക്ക് ഭീതി കൂടാതെ കഴിയാൻ സാഹചര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തുന്ന തോട്ടം ഉടമകൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അടിയന്തര ഇടപെടലുമായി തൊഴിൽ വകുപ്പ് രംഗത്തെത്തിയത്. സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ അടുത്തിടെ തോട്ടങ്ങളിൽ നടത്തിയ പരിശോധനയിൽ ലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു. ലയങ്ങളുടെ ശോച്യാവസ്ഥയും ചികിത്സാസൗകര്യങ്ങളുടെ കുറവും മറ്റു തൊഴിൽ…
ഭൂമി തരംമാറ്റൽ: ചെലവിട്ടത് 20.46 കോടി; കെട്ടിക്കിടക്കുന്നത് 2.75 ലക്ഷം അപേക്ഷ
കൊച്ചി: ഭൂമി തരംമാറ്റൽ നടപടികൾ പൂർത്തീകരിക്കുന്നതിന് സർക്കാർ 20.46 കോടി രൂപ ചെവഴിച്ചിട്ടും രണ്ടേമുക്കാൽ ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു. സർക്കാർ നടപടികളിലെ കാലതാമസം മുതലെടുത്ത് സ്വകാര്യ ഏജൻസികളും റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന മാഫിയ വൻ ചൂഷണമാണ് നടത്തുന്നത്. വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയുണ്ടായിട്ടില്ല. റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം ഭൂമി തരംമാറ്റത്തിനായി ഇതുവരെ ലഭിച്ച 4,57,282 അപേക്ഷകളിൽ 1,82,109 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ബാക്കി 2,75,173 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഓൺലൈൻ…

