കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ അവലുക്കുന്ന് സ്വദേശിയായ രജേഷ് ബാബുവിനെയാണ് (48) അറസ്റ്റ് ചെയ്തത്.
പൊലീസ് പട്രോളിങിനിടെ കുരിശുപ്പള്ളി റോഡിൽ മോഷണമുതലുമായി നാട്ടുകാർ ഒരാളെ തടഞ്ഞുവെച്ചത് അറിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പക്കൽ നിന്നും പുരാവസ്തുക്കളും ടാപ്പ്, ഫാൻ തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. പ്രതിക്കെതിരെ തോപ്പുംപടി, പറവൂർ സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്. കോടതി റിമാൻഡ് ചെയ്തു.