ഭൂമി തരംമാറ്റൽ: ചെലവിട്ടത്​ 20.46 കോടി; കെട്ടിക്കിടക്കുന്നത്​ 2.75 ലക്ഷം അപേക്ഷ

Estimated read time 0 min read

കൊ​ച്ചി: ഭൂ​മി ത​രം​മാ​റ്റ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ 20.46 കോ​ടി രൂ​പ ചെ​വ​ഴി​ച്ചി​ട്ടും ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ൾ ഇ​പ്പോ​ഴും കെ​ട്ടി​ക്കി​ട​ക്കു​ന്നു. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം മു​ത​ലെ​ടു​ത്ത്​ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളും റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന്​ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന മാ​ഫി​യ വ​ൻ ചൂ​ഷ​ണ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. വി​ജി​ല​ൻ​സ്​ ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യി​ട്ടും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്​ പ്ര​കാ​രം ഭൂ​മി ത​രം​മാ​റ്റ​ത്തി​നാ​യി ഇ​തു​വ​രെ ല​ഭി​ച്ച 4,57,282 അ​പേ​ക്ഷ​ക​ളി​ൽ 1,82,109 എ​ണ്ണം മാ​ത്ര​മാ​ണ്​ തീ​ർ​പ്പാ​ക്കി​യ​ത്. ബാ​ക്കി 2,75,173 അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ക്കു​ന്ന ​അ​പേ​ക്ഷ​ക​ളി​ൽ അ​തി​വേ​ഗ തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക​യും മ​റ്റ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നാ​യി 20,46,05,842 രൂ​പ​യാ​ണ്​ ചെ​ല​വ​ഴി​ച്ച​ത്. പി.​എ​സ്.​സി വ​ഴി നി​യ​മി​ച്ച 181 ക്ല​ർ​ക്കു​മാ​ർ​ക്ക്​ ശ​മ്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി 5,61,10,000 രൂ​പ​യും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച 123 സ​ർ​വേ​യ​ർ​മാ​ർ​ക്കാ​യി 1,87,14,450 രൂ​പ​യും ചെ​ല​വി​ട്ട​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വാ​ഹ​ന വാ​ട​ക​യാ​യി 11,83,20,751 രൂ​പ​യും മ​റ്റ്​ സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ 1,14,60,641 രൂ​പ​യും ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.

ഭൂ​മി ത​രം​മാ​റ്റി​യ​തി​ന്​ ഫീ​സ്​ ഇ​ന​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ആ​യി​രം കോ​ടി​യി​ല​ധി​കം വ​രു​മാ​നം ല​ഭി​ക്കു​ക​യും​ചെ​യ്തു. എ​ന്നി​ട്ടും അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ്​ സ്വ​കാ​ര്യ മാ​ഫി​യ നാ​ടു​നീ​ളെ ബോ​ർ​ഡ്​ സ്ഥാ​പി​ച്ച്​ ഭൂ​മി ത​രം​മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​പേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ റ​വ​ന്യൂ വ​കു​പ്പി​ൽ ത​ങ്ങ​ൾ​ക്കു​ള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്​ വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​ന്ന​താ​യാ​ണ്​ വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്​ ഒ​ര​പേ​ക്ഷ​ക​നി​ൽ​നി​ന്ന്​ 25,000 മു​ത​ൽ ഒ​രു​ല​ക്ഷം വ​രെ ഫീ​സാ​യി വാ​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തും വി​ദേ​ശ​ത്തും ജോ​ലി ചെ​യ്യു​ന്ന​വ​രും മ​റ്റ്​ തി​ര​ക്കു​ക​ളു​ള്ള​വ​രു​മാ​ണ്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ന​ട​ക്കാ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ‘ഓ​പ​റേ​ഷ​ൻ ക​ൺ​വ​ർ​ഷ​ൻ’ എ​ന്ന പേ​രി​ൽ 27 റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു ഏ​ജ​ൻ​സി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ൽ​നി​ന്ന്​ മാ​ത്രം 700 അ​പേ​ക്ഷ​ക​ൾ ആ​ർ.​ഡി.​ഒ ഓ​ഫി​സു​ക​ളി​ൽ ല​ഭി​ച്ച​ത​ട​ക്കം ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യും പ​റ​യു​ന്നു. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ ചൂ​ഷ​ണ​വും ക്ര​മ​ക്കേ​ടും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ്​ റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. 

You May Also Like

More From Author