മജിസ്​​ട്രേറ്റിനോട് മോശം പെരുമാറ്റം: 28 അഭിഭാഷകർ സൗജന്യ നിയമ സേവനം ​ചെയ്യണമെന്ന്​​ ഹൈകോടതി

Estimated read time 0 min read

കൊ​ച്ചി: കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കോ​ട്ട​യം ബാ​റി​ലെ 28 അ​ഭി​ഭാ​ഷ​ക​ർ ആ​റു​മാ​സം സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് ഹൈ​കോ​ട​തി. സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​ർ​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ ​ജ​സ്റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​ർ, ജ​സ്റ്റി​സ് സി. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. മ​ജി​സ്ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ​തു കൊ​ണ്ട് പ്ര​ശ്നം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ന് ത​യാ​റാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി വ​ഴി നി​യ​മ​സ​ഹാ​യം ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. ഇ​ത് ഇ​വ​രു​ടെ പ്രാ​ക്ടീ​സി​ന് ത​ട​സ്സ​മാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ർ വ​നി​താ മ​ജി​സ്ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

ഇ​തേ​തു​ട​ർ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു കേ​സി​ൽ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ർ മ​ജി​സ്ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

You May Also Like

More From Author