ഓൺലൈൻ തട്ടിപ്പ്​; കോലഞ്ചേരി സ്വദേശിക്ക് 40 ലക്ഷം നഷ്ടമായി

Estimated read time 0 min read

കോ​ല​ഞ്ചേ​രി: വ്യാ​ജ ഓ​ൺ​ലൈ​ൻ ഓ​ഹ​രി ആ​പ്പ്​ വ​ഴി ഷെ​യ​ർ ട്രേ​ഡി​ങ്ങ് ന​ട​ത്തി​യ കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​ക്ക് 39,70,000 രൂ​പ ന​ഷ്ട​മാ​യി. കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലെ താ​മ​സ​ക്കാ​രി​യാ​ണ്​ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഓ​ഹ​രി ട്രേ​ഡി​ങ് ന​ട​ത്തു​ന്ന ഐ.​ഐ.​എ​ഫ്.​എ​ൽ ആ​പ്പി​ന്റെ സ​മാ​ന മാ​തൃ​ക സൃ​ഷ്ടി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. യു​വ​തി വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത​താ​ണ് ത​ട്ടി​പ്പ് സം​ഘം ഇ​വ​രെ വ​ല​യി​ൽ വീ​ഴ്ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ഷെ​യ​ർ ട്രേ​ഡി​ങ്ങി​ന്റെ യ​ഥാ​ർ​ഥ ആ​പ്പി​ന്റെ അ​തേ പേ​രി​ൽ ക​ണ്ട സൈ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​രു​ടെ മൊ​ബൈ​ലി​ൽ വി​ളി​ച്ചാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. ചെ​റി​യ തു​ക മു​ട​ക്കി​യാ​ൽ ല​ഭി​ക്കു​ന്ന വ​ലി​യ ലാ​ഭം പ​റ​ഞ്ഞ് 25000 രൂ​പ നി​ക്ഷേ​പി​ക്കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ആ​പ്പി​ന്റെ മൊ​ബൈ​ൽ ലി​ങ്കും അ​യ​ച്ച് ന​ൽ​കി. ലി​ങ്കി​ൽ നി​ന്നും ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് 25000 നി​ക്ഷേ​പി​ച്ച് ട്രേ​ഡി​ങ്ങ് തു​ട​ങ്ങി. ആ​ദ്യ ഘ​ട്ട​ത്തി​ൽ പ്ര​തി​ദി​നം മു​ട​ക്കി​യ പ​ണ​ത്തി​ന്റെ പ​തി​ന്മ​ട​ങ്ങ് ലാ​ഭം ല​ഭി​ച്ച​താ​യി കാ​ണി​ച്ച​തോ​ടെ നി​ക്ഷ​പ​ത്തു​ക കൂ​ട്ടി.

ഇ​ത്ത​ര​ത്തി​ൽ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ന​ട​ത്തി​യ ത​ട്ടി​പ്പി​നൊ​ടു​വി​ലാ​ണ് 39,70,000 രൂ​പ നി​ക്ഷേ​പി​ച്ച​ത്. ഈ ​തു​ക​യു​ടെ ലാ​ഭം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​രെ ബ​ന്ധ​പ്പാ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തു​ള്ള യ​ഥാ​ർ​ഥ ട്രേ​ഡി​ങ് ഓ​ഫി​സി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട കാ​ര്യം യു​വ​തി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ ആ​പ്പ്​ വ​ഴി​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ റൂ​റ​ൽ എ​സ്.​പി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​ത്ത​ൻ​കു​രി​ശ് ഡി​വൈ.​എ​സ്.​പി വി.​ടി. ഷാ​ജ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ൽ​ക്ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

You May Also Like

More From Author