മരട്: കുണ്ടന്നൂർ ജങ്ഷന് സമീപമുള്ള ഗ്രാൻഡ് മെഡോസ് ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയത് നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. വലിയ മോട്ടോർ ഉപയോഗിച്ചാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി മോട്ടോർ അടക്കം പിടിച്ചെടുത്തു.
ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ അറിയിച്ചു. മാലിന്യം തള്ളിയ ഗ്രാൻഡ് മെഡോസ് ഫ്ലാറ്റിന് നഗരസഭ ഒരുലക്ഷം രൂപ പിഴ ചുമത്തി.