Ernakulam News
പാറക്കടവിൽ ചുഴലിക്കാറ്റിൽ വ്യാപക നാശം; മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു
അങ്കമാലി: തിങ്കളാഴ്ച ഉച്ചക്കുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പാറക്കടവ് പഞ്ചായത്തിലെ 12ാം വാർഡ് തിടുക്കേലി പ്രദേശത്ത് വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം. ആളപായമില്ല. മഴയോടൊപ്പം 200 മീറ്റർ ചുറ്റളവിൽ ഉച്ചക്ക് 12.30ഓടെ ഉഗ്രശബ്ദത്തിൽ ആഞ്ഞു വീശിയ മിന്നൽ ചുഴലിയാണ് പ്രദേശമാകെ നാശം വിതച്ചത്. പാടത്തി വീട്ടിൽ ഉണ്ണിയുടെ ഓട് മേഞ്ഞ വീടിലേക്ക് മരം വീണ് മേൽക്കൂര പൂർണമായും തകർന്നു. സമീപത്തെ മഹാഗണിയും, പ്ലാവുമാണ് വീടിന് മുകളിൽ പതിച്ചത്. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതാണ്…
വരാറായോ കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത?
കൊച്ചി: ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാത. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നാലുവരിപ്പാതയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓണത്തിന് മുമ്പ് ചേരുന്ന കിഫ്ബി ഡയറക്ടർ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. കാർഷിക-വ്യവസായിക മേഖലകളുടെ സംഗമ ഭൂമിയായ കുന്നത്തുനാടിനും മൂവാറ്റുപുഴ അടക്കമുളള ജില്ലയുടെ കിഴക്കൻ മേഖലയുടെയും മുഖഛായ മാറ്റുന്ന രീതിയിലാണ് രൂപരേഖ. പാത യാഥാർഥ്യമായാൽ വികസന രംഗത്ത് കുതിച്ചുചാട്ടത്തോടൊപ്പം ജില്ല ആസ്ഥാനത്തേക്കും എറണാകുളം നഗരത്തിലേക്കുമെത്താൻ ഏറെ സമയ…
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം; സംസ്കരിക്കാന് ആര്.ഡി.എഫ് പ്ലാന്റ് ?
കൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ശുചിത്വമിഷനുമായി ചേര്ന്ന് ആര്.ഡി.എഫ് (റഫ്യൂസ് ഡിറൈവഡ് ഫ്യുവൽ) പ്ലാന്റ് സ്ഥാപിക്കുന്നത് പരിഗണിക്കാന് കോര്പറേഷന്. കൗണ്സിലില് മേയര് എം. അനില്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയില് പ്രവൃത്തി പരിചയമുളള ഏജന്സിയെ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മേയര് പറഞ്ഞു. പുനരുപയോഗിക്കാന് കഴിയാത്ത മാലിന്യങ്ങള് സംസ്കരിച്ച് ഇന്ധനമാക്കാന് കഴിയുന്നതാണ് ആര്.ഡി.എഫ് പ്ലാന്റുകള്. ഡിവിഷന് തലത്തില് പ്ലാസ്റ്റിക് മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിന് മറുപടിയായാണ് മേയര് ഇക്കാര്യം അറിയിച്ചത്. പരാതികളുള്ള ഡിവിഷനുകളില് പ്ലാസ്റ്റിക് മാലിന്യ…
മാലിന്യവാഹിനിയായി തുടരണോ, അണക്കോലിത്തുറ
പെരുമ്പാവൂര്: മാലിന്യം തള്ളി ഉപയോഗശൂന്യമാക്കിയ അണക്കോലിത്തുറ ശൂചീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. ഒക്കല്, കൂവപ്പടി പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിച്ച് ഒഴുകുന്ന തുറയിലേക്ക് സമീപത്തെ റൈസ് മില്ലുകളില് നിന്നും ഫാമുകളില് നിന്നും വന്തോതില് മലിന ജലം ഒഴുക്കിയതിന്റെ ഫലമായാണ് ഉപയോഗശുന്യമായി മാറിയത്. കാലങ്ങളായി പ്രദേശത്തെ ജനങ്ങള് കൂടിവെള്ള ആവശ്യത്തിനും അലക്കാനും കുളിക്കാനും ആശ്രയിച്ചിരുന്ന തുറ ഇന്ന് മാലിന്യവാഹിനിയായി മാറി. 10 വര്ഷം മുമ്പ് വരെ ഒക്കല് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്തിരുന്നത് ഇവിടെ സ്ഥാപിച്ച പമ്പ് ഹൗസ്…
അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞു; ’68ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഓർമയിൽ നാട്ടുകാർ
മൂവാറ്റുപുഴ: അരനൂറ്റാണ്ട് മുമ്പുള്ള ചുവരെഴുത്ത് തെളിഞ്ഞുവന്നത് ഗതകാല സ്മരണകൾ ഉയർത്തി. 1968ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഓർമകൾ ഉയർത്തിയാണ് എവറസ്റ്റ് കവലക്ക് സമീപം എഴുതിയ പഴയ ചുവരെഴുത്ത് തെളിഞ്ഞത്. മൂവാറ്റുപുഴ നഗരസഭ നാലാം വാർഡിൽ നിന്ന് മത്സരിച്ച പി.വി. സെയ്ത് മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം എഴുതിയതാണ് കഴിഞ്ഞ ദിവസം തെളിഞ്ഞുവന്നത്. പഴയ കെട്ടിടത്തിൽ പിന്നീട് അടിച്ച പെയിന്റ് പൊളിഞ്ഞതോടെയാണ് അഞ്ചര പതിറ്റാണ്ടിന് മുമ്പുള്ള ചുവരെഴുത്ത് പുറത്തായത്. അക്കാലത്തെ പ്രധാന പ്രചാരണമായിരുന്നു ചുവരെഴുത്തുകൾ. അക്കാലത്ത് 13 വാർഡുകളുണ്ടായിരുന്നു നഗരസഭയിൽ. വ്യാപാര…
കുലുങ്ങാതെ അധികൃതർ; ആലുവ-മൂന്നാർ റോഡിൽ നടുവൊടിഞ്ഞ് ജനം
ആലുവ: തകർന്നുകിടക്കുന്ന ആലുവ-മൂന്നാർ റോഡിലൂടെയുള്ള യാത്ര ഭീതിജനകമായി മാറുന്നു. ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം വരെ തകരാൻ ഇനി റോഡ് ബാക്കിയില്ല. ജനകീയ റോഡ് സുരക്ഷ സമിതിയുടേയും രാഷ്ട്രീയ പാർട്ടികളുടെയുമടക്കം നിരവധി പ്രതിഷേധ സമരങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു. പ്രതിഷേധം കൊണ്ടൊന്നും ഞങ്ങൾ കണ്ണ് തുറക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത്, വാട്ടർ അതോറിറ്റി അധികൃതർ. ജനങ്ങളുടെ ശക്തമായ പ്രതിഷേധം വരുമ്പോൾ മാത്രം മെറ്റൽ പൊടിയും കുറച്ചു മെറ്റലും അടങ്ങിയ മിശ്രിതം കുഴിയിൽ തൂകി പോവുകയാണ്. മഴ മാറി കനത്ത വെയിലാകുമ്പോൾ…
ബിഗ് ബെൻഹൗസിലെ താമസക്കാരുടെ ദുരിതത്തിന് അറുതിയാകുന്നു
മട്ടാഞ്ചേരി: നഗരസഭയും സർക്കാറും കൈയൊഴിഞ്ഞെങ്കിലും കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളുടെ ദുരിത ജീവിതത്തിന് അറുതിയാകുന്നു. വ്യവസായിയായ എ.എം. നൗഷാദിന്റെ ഇടപെടലിലാണ് ആറു കുടുംബങ്ങൾക്ക് ഭവനം ഒരുങ്ങുന്നത്. 2021 ഒക്ടോബർ 15നാണ് കനത്ത കാറ്റിലും മഴയിലും ബിഗ് ബെൻ ഹൗസിന്റെ ചുവരിൽ വിള്ളൽ വീണത്. അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന ആറു കുടുംബങ്ങൾ മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ മൂന്ന് വർഷമായി കഴിയുന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് നഗരസഭ ഇടപെട്ട് ഇവരെ മാറ്റി താമസിപ്പിച്ചതോടെ മൂന്നു വർഷമായി ഇവർ…
സി.എസ്.എം.എല്ലിന് അലംഭാവമെന്ന്; തെരുവുവിളക്കുകൾ തെളിക്കാനാവുന്നില്ലെന്ന് കൗൺസിലർമാർ
മട്ടാഞ്ചേരി: കൊച്ചി നഗരത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന ചുമതല കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെ ഏൽപിച്ചതോടെ നഗരത്തിൽ തെരുവു വിളക്കുകൾ തെളിയാത്ത സ്ഥിതിയായെന്ന് നഗരസഭ കൗൺസിലർമാരുടെ പരാതി. പോസ്റ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന സി.എസ്.എം.എൽ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഡിവിഷനിൽ തെരുവു വിളക്ക് തെളിക്കാൻ ഇവരുടെ മുമ്പിൽ പോയി കാത്തുനിൽക്കേണ്ട അവസ്ഥയാണെന്നും ആറാം ഡിവിഷൻ കൗൺസിലറും മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ എം.എച്ച്.എം. അഷറഫ് ആരോപിച്ചു. ഡിവിഷനുകളിൽ കൗൺസിലർമാരുമായി ചർച്ച ചെയ്യാതെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
ആ ചിത്രശലഭം പിച്ചിച്ചീന്തപ്പെട്ടിട്ട് ഒരു വർഷം
ആലുവ: വീട്ടിലും സ്കൂളിലും സന്തോഷത്തോടെ പറന്ന് നടന്നിരുന്ന ആ ചിത്രശലഭം ഓർമയായിട്ട് ഒരു വർഷം. 2023 ജൂലൈ 28 ന് വൈകീട്ടാണ് ചൂർണിക്കര പഞ്ചായത്തിലെ ഗാരേജിനുസമീപം വാടകക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരിയായ മകളെ അസ്ഫാഖ് ആലമെന്നയാൾ പിച്ചിച്ചീന്തിയത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയാണ് ബസിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന്, ആലുവ മാർക്കറ്റിന്റെ പിറകുവശത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പെരിയാറിന്റെ തീരത്ത് മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസിന്റെ മികച്ച അന്വേഷണത്തെ…
അനധികൃത ശീതളപാനീയക്കമ്പനി കുടിവെള്ളം മുട്ടിക്കുന്നുവെന്ന്
പെരുമ്പാവൂര്: വാഴക്കുളം പഞ്ചായത്തിലെ കുതിരപറമ്പില് അനധികൃതമായി പ്രവര്ത്തിക്കുന്ന ശീതളപാനീയക്കമ്പനി നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നതായി ആരോപണം. ആറാം വാര്ഡില് മൂന്ന് വര്ഷം മുമ്പ് തുടങ്ങിയ കമ്പനിയിലെ മലിനജലം പ്രദേശത്തെ കിണറുകളിലേക്ക് വ്യാപിക്കുകയാണെന്ന് നാട്ടുകാര് പഞ്ചായത്തില് നല്കിയ പരാതിയില് പറയുന്നു. നിറം ചേര്ത്ത ശീതളപാനീയങ്ങള് തയാറാക്കുന്ന ഇവിടെ അപാകതയുള്ളതും ബാക്കി വരുന്നതുമായ ദ്രാവകം മാലിന്യക്കുഴിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. വെള്ളം ഉപയോഗിക്കാനാകാത്തതുകൊണ്ട് നിരവധി വീടുകളിലെ കിണറുകള് ഉപയോഗശൂന്യമണ്. പ്രശ്നം പലവട്ടം കമ്പനി ഉടമയെ ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിയില് ആരോപിക്കുന്നു.

