Ernakulam News
കഞ്ചാവ് വിൽപന; ആറുപേർ പിടിയിൽ
ആലുവ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന യുവതി ഉൾപ്പെടെ ആറുപേരെ ആറര കിലോ കഞ്ചാവുമായി പിടികൂടി. തൃശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28), എടത്തല കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുധി സാബു (24), എടത്തല കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത് സാബു (22) കുന്നംകുളം കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ (24)…
ജനറൽ ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിന് പുസ്തകങ്ങളുണ്ടാകും
കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറിയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ബുക് സ്റ്റാൻഡർ: ലൈബ്രറി ആൻഡ് റീഡിങ് കോർണർ’ വ്യാഴാഴ്ച പൊതുജനങ്ങൾക്കായി സമർപ്പിക്കും. ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമാ കെയർ ബ്ലോക്ക് എന്നിവിടങ്ങളിലാണ് പദ്ധതി ഒരുക്കുന്നത്. പബ്ലിക് ലൈബ്രറിക്ക് വേണ്ടി സെക്രട്ടറി കെ.പി. അജിത് കുമാറാണ് നിർദേശം സമർപിച്ചത്.…
മണ്ണിടിച്ചിൽ ഭീഷണി; കോർമല, മുതുകല്ല് നിവാസികൾ മാറിത്താമസിക്കണം
മൂവാറ്റുപുഴ: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നഗരത്തിലെ വെള്ളൂർക്കുന്നം കോർമലയിലും, ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് കോളനിയിലും താമസിക്കുന്ന കുടുംബങ്ങളോട് മാറി താമസിക്കാനാവശ്യപ്പട്ട് റവന്യൂ വകുപ്പ് നോട്ടിസ് നൽകി. കോർ മലയിലെ അഞ്ച് കുടുംബങ്ങളോടും മുതുകല്ലിലെ 15 കുടുംബങ്ങളോടും താൽക്കാലികമായി മാറി താമസിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റവന്യു വിഭാഗം നടപടി ആരംഭിച്ചുകഴിഞ്ഞു. അതേസമയം നോട്ടിസ് കിട്ടിയെങ്കിലും പല കുടുംബങ്ങളും മാറാൻ തയാറായിട്ടില്ല. 2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് നഗര മധ്യത്തിലെ…
ചെയര്‍മാനും സെക്രട്ടറിയും നിരന്തരം അപമാനിക്കുന്നു; സ്ഥലംമാറ്റത്തിന് അപേക്ഷിച്ച് 60 ഉദ്യോഗസ്ഥര്‍
മൂവാറ്റുപുഴ: നഗരസഭ ചെയർമാനും സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മൂവാറ്റുപുഴ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. മുനിസിപ്പൽ ഉദ്യോഗസ്ഥരോടുള്ള സെക്രട്ടറിയുടെയും ചെയർമാന്റെയും മോശം പെരുമാറ്റം അവസാനിപ്പിക്കുക, ശുചീകരണ തൊഴിലാളികളോടുള്ള തെറ്റായ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യോഗം ബഹിഷ്കരിച്ചത്. നഗരസഭ ഓഫിസില്‍ നിന്ന് 60 ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിക്കുകയാണ്. നല്ലരീതിയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ ചെയര്‍മാനും സെക്രട്ടറിയും നിരന്തരം അപമാനിക്കുന്നതിനാലാണ് ഇത്രയധികംപേർ സ്ഥലംമാറ്റ അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ഇവർ ആരോപിച്ചു. ശുചീകരണ തൊഴിലാളികളെ…
എലിപ്പനി ബാധിച്ച് നഗരസഭ ജീവനക്കാരൻ മരിച്ചു
ആലുവ: ആലുവ നഗരസഭ താൽക്കാലിക ജീവനക്കാരൻ എലിപ്പനി ബാധിച്ച് മരിച്ചു. ആലുവ മാധവപുരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ. കണ്ണനാണ് (43) മരിച്ചത്. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: സുജാത. മക്കൾ ആതിര, കാവ്യ.
എട്ടെടുക്കാൻ എം80 ഇല്ല; ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് എം80 പടിയിറങ്ങി
കാക്കനാട്: ഇരുചക്രവാഹന ലൈൻസൻസ് എടുക്കാൻ ഉപയോഗിക്കുന്ന എം80 യുഗം അവസാനിച്ചു. ഇനി ലൈസൻസ് ടെസ്റ്റിന് കാൽപാദം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സംവിധാനമുള്ള ഇരുചക്രവാഹനംതന്നെ വേണം. ആഗസ്റ്റ് ഒന്നുമുതൽ പുതിയ ടെസ്റ്റ് പരിഷ്കാരം നിലവിൽവരും. നിലവിൽ പല ഡ്രൈവിങ് സ്കൂളുകളും ടെസ്റ്റിനായി ഹാൻഡ്ലിൽ ഗിയർമാറ്റൽ സംവിധാനമുള്ള എം80കൾ ഉപയോഗിക്കുന്നുണ്ട്. 75 സി.സി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം80 പുതിയ പരിഷ്കാരങ്ങൾ എത്തിയതോടെ ടെസ്റ്റില്‍ ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തിൽ ഗുരുതര…
മണപ്പുറത്തും ക്ഷേത്രത്തിന്റെ മേൽക്കൂരയിലും വെള്ളം കയറി
ആലുവ: നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഒഴുക്കും ശക്തമായി. തിങ്കളാഴ്ച അർധരാത്രിയിലാണ് വെള്ളം കൂടിയത്. ഇതേതുടർന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളംകയറി. ചൊവ്വാഴ്ച പുലർച്ചയോടെ മണപ്പുറം ക്ഷേത്രത്തിലും വെള്ളംകയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. ദിവസങ്ങളായി തീരത്തോട് തൊട്ടുനിൽക്കുന്ന അവസ്ഥയിലായിരുന്നു പുഴ. തിങ്കളാഴ്ച വൈകീട്ട് മുതൽ പുഴയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നു. ആലുവ ജലശുദ്ധീകരണ ശാലയിൽ ജലനിരപ്പ് അറിയാൻ സ്ഥാപിച്ച സ്കെയിലിൽ തിങ്കളാഴ്ച രാത്രിമുതൽ പതിവിൽ കൂടുതൽ അളവാണ് കാണിച്ചത്.…
കോതമംഗലത്തും കനത്ത നാശം
കോതമംഗലം: മഴ തകർത്തുപെയ്തതോടെ കോതമംഗലം താലൂക്കിലും കനത്ത നാശം. 118 വീടുകളിൽ വെള്ളം കയറി. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറിനടിയിലൂടെ ആനയുടെ ജഡം ഒഴുകിപ്പോയി. കോതമംഗലം നഗരത്തിലും തൃക്കാരിയൂരിലും കുടമുണ്ടയിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാഥമിക വിലയിരുത്തലിൽ 15 ലക്ഷം രൂപയുടെ കൃഷിനാശമുണ്ട്. നഗരസഭയിലെ ജവഹർ നഗർ -32, കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ, ഉരുളൻതണ്ണി, അട്ടിക്കളം -65, നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ -15, പല്ലാരിമംഗലം -മൂന്ന്, പോത്താനിക്കാട് -മൂന്ന് എന്നിങ്ങനെയാണ്…
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ
കൊച്ചി: ചേരാനല്ലൂരിലെ കെ.എസ്.എഫ്.ഇയിൽ പലതവണയായി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ. മഞ്ഞുമ്മൽ സ്വദേശിയായ മനക്കപറമ്പിൽ വീട്ടിൽ രേഖ (45), തൃപ്പൂണിത്തുറ തെക്കുംഭാഗം ഗണേഷ് ഭവനിൽ ജയ് ഗണേഷ് (42) എന്നിവരാണ് ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്. നേരത്തേ സ്വർണപ്പണിക്കാരനും നിലവിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സ്വർണത്തിന്റെ നിലവാരം പരിശോധിക്കുന്നയാളുമാണ് ജയ് ഗണേഷ്. പലതവണയായി 600 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ചെന്നൈയിൽ അസ്സൽ സ്വർണം എന്ന് തോന്നിപ്പിക്കുന്ന ചെമ്പ് വളകൾ…
പട്ടയ വിതരണം; നേര്യമംഗലം വില്ലേജിലെ സർവേ നടപടിക്ക് തുടക്കം
കോതമംഗലം: താലൂക്കിലെ പട്ടയ വിതരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ പട്ടയം നൽകാനുള്ള വില്ലേജുകളിൽ ഒന്നായ നേര്യമംഗലം വില്ലേജിലെ സർവേ നടപടികൾക്ക് തുടക്കമായി. മണിമരുതുംചാൽ എൽ.പി സ്കൂളിന്റെ സമീപത്തുനിന്ന് ആരംഭിച്ച സർവേ നടപടികൾ ആന്റണി ജോൺ എം.എൽ.എ തുടക്കം കുറിച്ചു. നേര്യമംഗലം ഉൾപ്പെടെ താലൂക്കിലെ വിവിധ വില്ലേജുകളിൽ 5000ത്തിലേറെ പട്ടയം നൽകാനുള്ള നടപടിക്കാണ് ഇപ്പോൾ തുടക്കമായത്. നേര്യമംഗലത്ത് മാത്രമായി 1500ലേറെ കൈവശക്കാർ പട്ടയത്തിനായി കാത്തുനിൽക്കുന്നുണ്ട്. പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം.എൽ.എ അഭ്യർഥിച്ചു. ഗ്രാമപഞ്ചായത്ത്…

