എട്ടെടുക്കാൻ എം80 ഇല്ല; ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന്​ എം80 പടിയിറങ്ങി

Estimated read time 0 min read

കാ​ക്ക​നാ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന ലൈ​ൻ​സ​ൻ​സ് എ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എം80 ​യു​ഗം അ​വ​സാ​നി​ച്ചു. ഇ​നി ലൈ​സ​ൻ​സ് ടെ​സ്റ്റി​ന് കാ​ൽ​പാ​ദം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഗി​യ​ർ സം​വി​ധാ​ന​മു​ള്ള ഇ​രു​ച​ക്ര​വാ​ഹ​നം​ത​ന്നെ വേ​ണം. ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ പു​തി​യ ടെ​സ്റ്റ് പ​രി​ഷ്കാ​രം നി​ല​വി​ൽ​വ​രും. നി​ല​വി​ൽ പ​ല ഡ്രൈ​വി​ങ് സ്കൂ​ളു​ക​ളും ടെ​സ്റ്റി​നാ​യി ഹാ​ൻ​ഡ്​​ലി​ൽ ഗി​യ​ർ​മാ​റ്റ​ൽ സം​വി​ധാ​ന​മു​ള്ള എം80​ക​ൾ‌ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. 75 സി.​സി മാ​ത്രം എ​ൻ​ജി​ൻ ക​പ്പാ​സി​റ്റി​യു​ള്ള എം80 ​പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ടെ​സ്റ്റി​ല്‍ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ ടെ​സ്റ്റ് പാ​സാ​യി ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​വ​ർ പി​ന്നീ​ട് നി​ര​ത്തി​ൽ ഗു​രു​ത​ര സു​ര​ക്ഷ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് ക​ണ്ടാ​ണ് ന​ട​പ​ടി. 1998 മു​ത​ൽ ഇ​രു​ച​ക്ര​വാ​ഹ​ന ലൈ​സ​ൻ​സി​ന് ‘എ​ട്ട്’ എ​ടു​ക്കാ​ൻ ഡൈ​വി​ങ് സ്കൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എം80 ​വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. കാ​ക്ക​നാ​ട് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടെ​സ്റ്റി​ൽ എം80​യി​ൽ ചൊ​വ്വാ​ഴ്ച എ​ട്ടെ​ടു​ത്ത​ത് 80 പേ​രാ​ണ്. ഇ​തി​ൽ 51 പേ​ർ വി​ജ​യി​ച്ചു. പ​രാ​ജ​യ​പ്പെ​ട്ട 29 പേ​ർ അ​ട​ക്കം ഇ​നി​യു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ കാ​ലി​ൽ ഗി​യ​ർ മാ​റ്റു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​കും ടെ​സ്റ്റ് ന​ട​ത്തു​ക.

You May Also Like

More From Author