പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ കുതിരപറമ്പില് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശീതളപാനീയക്കമ്പനി നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നതായി ആരോപണം. ആറാം വാര്‍ഡില്‍ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനിയിലെ മലിനജലം പ്രദേശത്തെ കിണറുകളിലേക്ക് വ്യാപിക്കുകയാണെന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ നല്കിയ പരാതിയില്‍ പറയുന്നു. നിറം ചേര്‍ത്ത ശീതളപാനീയങ്ങള്‍ തയാറാക്കുന്ന ഇവിടെ അപാകതയുള്ളതും ബാക്കി വരുന്നതുമായ ദ്രാവകം മാലിന്യക്കുഴിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. വെള്ളം ഉപയോഗിക്കാനാകാത്തതുകൊണ്ട് നിരവധി വീടുകളിലെ കിണറുകള്‍ ഉപയോഗശൂന്യമണ്. പ്രശ്നം പലവട്ടം കമ്പനി ഉടമയെ ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
അനധികൃത ശീതളപാനീയക്കമ്പനി കുടിവെള്ളം മുട്ടിക്കുന്നുവെന്ന്

Estimated read time
0 min read