Category: Crime News
വിവാഹവാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ തിരൂർ സ്വദേശി പിടിയിൽ
കാക്കനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ കേസിലെ പ്രതി തിരൂർ സ്വദേശ പള്ളിയാലിൽ സബീർ (33) പിടിയിൽ. ആലപ്പുഴ സ്വദേശിനിയുമായി സൗഹൃദത്തിലായ ഇയാൾ 2019 മുതൽ വിവാഹ വാഗ്ദാനം നൽകി [more…]
പെരുമ്പാവൂര്‍ മേഖലയിൽമയക്കുമരുന്ന് വിൽപനവ്യാപിച്ചതായി ജനകീയ കമ്മിറ്റി
പെരുമ്പാവൂര്‍: മേഖലയില്‍ മയക്കുമരുന്ന് വില്പന ആശങ്കക്കിടയാക്കുന്ന തരത്തില്‍ വ്യാപിച്ചതായി രാഷ്ട്രീയ പാർട്ടി പ്രധിനിധികള്‍. എക്സൈസിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടന്ന ജനകീയ കമ്മിറ്റിയിലാണ് അഭിപ്രായമുയര്‍ന്നത്. എക്സൈസ് വേണ്ടത്ര പരിശോധന നടത്തുന്നുണ്ടൊ എന്നത് സംശയമാണെന്ന് സി.പി.എം ഏരിയ [more…]
അങ്കമാലിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് ഒളിവിൽ
അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്റെ ഭാര്യ ലളിതയെയാണ് (62) [more…]
പണമിടപാട് സ്ഥാപന ഏജന്റുമാരെന്ന വ്യാജേന പണംതട്ടുന്ന സംഘം വ്യാപകം
ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വൈപ്പിനിൽ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്. അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു [more…]
ബിസിനസില്‍ പങ്കാളിത്ത വാഗ്ദാനം: സി.പി.ഐ മുൻ ജില്ല സെക്രട്ടറി 45 ലക്ഷം വാങ്ങിയെന്ന് പരാതി
കൊച്ചി: പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സി.പി.ഐ മുൻ എറണാകുളം ജില്ല സെക്രട്ടറി പി. രാജു 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്റെ പരാതി. സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിനുകീഴിലെ ഹോർട്ടികോർപ്പിന് തമിഴ്നാട്, കർണാടക [more…]
കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരംകുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ കാപ്പചുമത്തി ഒരുവർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ [more…]
കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ ( ബിലാൽ-30), ചൂണ്ടി പുറത്തുംമുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് [more…]
വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു; മൃതദേഹം കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ
മൂവാറ്റുപുഴ: വീടിന് തീ പിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു. മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച [more…]
മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
കിഴക്കമ്പലം: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽനിന്നാണ് ഇയാളെ പിടികൂടിയത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ [more…]
തൃക്കളത്തൂരിൽ വീണ്ടും അപകടം; കാർ ഓടയിൽ വീണ് രണ്ടുപേർക്ക് പരിക്ക്
മൂവാറ്റുപുഴ: എം.സി റോഡിൽ വീണ്ടും അപകടം. കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. തൃക്കളത്തൂർ കാവുംപടിയിൽ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കരിങ്കുന്നം പൂത്തക്കാട്ട് ഗ്രേസി (47), കിടങ്ങൂർ സ്വദേശിനി എൽസമ്മ മത്തായി [more…]