Ernakulam News
എൻജിൻ നിലച്ചു; റോ റോ നിയന്ത്രണംവിട്ട് ഒഴുകി
വൈപ്പിൻ: വൈപ്പിൻ-ഫോർട്ട്കൊച്ചി റോ റോ സർവിസിലെ സേതു സാഗർ രണ്ട് എൻജിൻ തകരാറിലായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് ഒഴുകി. ഉടൻ ജങ്കാർ കരയിലെത്തിച്ച് തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എൻജിനിലേക്ക് വെള്ളം കയറുന്നതാണ് തകരാറിന് കാരണമായി പറയുന്നത്. തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുക്കും. റോ റോ സർവിസ് അടിക്കടി നിലക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. രാവിലെയും വൈകീട്ടും മറുകര പറ്റാന്‍ വാഹനങ്ങളും യാത്രക്കാരും ജങ്കാര്‍ ജെട്ടികളില്‍ മണിക്കൂറുകളോളമാണ് കാത്തുകിടക്കുന്നത്. ഇതിനിടയിൽ ഒരു റോ റോ മാത്രം സർവിസ് നടത്തുന്നത് യാത്രക്കാരെ…
പായലിനെ പിടികൂടാൻ വീഡ് ഹാർവെസ്റ്റർ ‘കായലിലിറങ്ങി’
കൊച്ചി: കനാലുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തിൽ മാറ്റാനുള്ള ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ കൊച്ചിയിലെ കായലുകളിലെത്തി. ജലാശയങ്ങളെ സംരക്ഷിക്കുകയും ജലജീവികളെ ഉപദ്രവിക്കാത്ത തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മെഷീന്റെ പ്രവർത്തനം കൊച്ചി വടുതല ടി.പി കനാലിൽ തിങ്കളാഴ്ച തുടങ്ങി. 4.82 കോടി രൂപ വിലയുള്ള ഹാർവെസ്റ്റർ സി.എസ്.എം.എൽ ആണ് കഴിഞ്ഞദിവസം കൊച്ചി കോർപറേഷന് കൈമാറിയത്. മെയിന്റനൻസിനും ഓപറേഷനുമായി 9.10 കോടിയും വകയിരുത്തിയാണ് മെഷീൻ കൈമാറിയത്. തോടുകളിൽ ഏറ്റവും കൂടുതൽ നേരിടുന്ന മലിനീകരണ പ്രശ്നത്തിന് മെഷീന്റെ വരവോടെ പരിഹാരം കാണാനാകുമെന്ന…
തകർന്നടിഞ്ഞ് മാനസിക, ശാരീരികാരോഗ്യം
കൊച്ചി: പലതരം മയക്കുമരുന്നുകളുടെ ഒഴുക്ക് ജില്ലയിലേക്ക് വർധിക്കുമ്പോൾ ശാരീരിക, മാനസീകാരോഗ്യം തകർക്കപ്പെട്ട് ലഹരിക്കടിപ്പെട്ടവർ. മയക്കുമരുന്ന് കിട്ടാതെ ഉറക്കമില്ലായ്മ മുതൽ മാനസിക വിഭ്രാന്തി വരെ അനുഭവിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതാണ് കാഴ്ച. കൗൺസലിങ് സെന്ററുകളിലെത്തുന്നവരിൽ വലിയൊരു ശതമാനം യുവജനങ്ങളാണെന്ന് മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. വിമുക്തി മിഷന് കീഴിലുള്ള ജില്ലയിലെ ഡീ അഡിക്ഷൻ സെന്ററിൽ സംസ്ഥാനത്താകെ 1,27,683 പേർ ഒ.പിയിലും 10,548 പേർ കിടത്തി ചികിത്സക്കും എത്തിയിട്ടുണ്ട്. ഇതിൽ വലിയൊരു ശതമാനം എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് വിമുക്തിയുടെ കൗൺസിലിങിന്…
വർഷങ്ങൾ നീണ്ട കാത്തിരിപ്പ്; മുറിക്കല്ല് ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി
മൂവാറ്റുപുഴ: കാത്തിരിപ്പിന് വിരാമം; മുറിക്കല്ല് ബൈപാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. എന്നാൽ, ട്രഷറി നിയന്ത്രണം തുടരുന്നതിനാൽ കുറച്ചുപേർക്ക് പണം നൽകാത്തതിനാൽ ഭൂമിയുടെ കൈമാറ്റം നടന്നിട്ടില്ല. ഇത് പൂർത്തിയാക്കി താമസിയാതെ ഭൂമി കെ.ആർ.എഫ്.ഇക്ക് വിട്ടുകൊടുക്കാനാണ് റവന്യൂ വകുപ്പ് നീക്കം നടത്തുന്നത്. കടാതിയിൽ നിന്ന് ആരംഭിച്ച് 130 ൽ എം.സി.റോഡുമായി സ ന്ധിക്കുന്ന മൂന്ന് കിലോമീറ്റർ ബൈപാസിനായി 80 പേരിൽ നിന്ന് രണ്ട് ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. മുഴുവൻ പേരുടെയും ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. എന്നാൽ,…
മട്ടാഞ്ചേരി മെട്രോ വാട്ടർ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു
മട്ടാഞ്ചേരി: മട്ടാഞ്ചേരി ജലമെട്രോ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു. കോടതി ഇടപെടലിനെ തുടർന്ന് സെപ്റ്റംബർ മാസം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ജെട്ടി ഡിസംബറിൽ പുർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. ആദ്യ നിർമാണ പട്ടികയിൽ ഇടം പിടിച്ച മെട്രോ ജെട്ടി നിർമാണം കരാറുകാരന്റെ നടപടികളെ തുടർന്ന് അനന്തമായി നീണ്ടു. നാട്ടുകാർ സമരങ്ങൾ നടത്തി മടുത്തതോടെ കോടതിയെ സമീപിച്ചു. തുടർന്നാണ് ജെട്ടി നിർമാണം വേഗത്തിലായത്. എന്നാൽ സെപ്റ്റംബറിൽ പൂർത്തീകരിക്കാനാകുമെന്ന പ്രഖ്യാപനം വീണ്ടും പാളി. പുതുവത്സര സമ്മാനമായി ജെട്ടി…
പിന്നണി ഗായകനും നടനുമായ സീറോ ബാബു ഓർമയായിട്ട് നാലുവർഷം
മട്ടാഞ്ചേരി: കൊച്ചിയുടെ പ്രിയ ഗായകരിൽ ഒരാളായിരുന്ന സീറോ ബാബു എന്ന പിന്നണി ഗായകൻ കെ. ജെ. മുഹമ്മദ് ബാബു വിടവാങ്ങിയിട്ട് നാല് വർഷം. സംഗീതവും അഭിനയവും ഒരു പോലെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ബാബുവിന് നാട്ടുകാർ സീറോ എന്നു പേരിട്ടെങ്കിലും സംഗീത പ്രേമികൾക്കിടയിൽ ബാബു ഹീറോ തന്നെയായിരുന്നു. ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാൻ ഒരു മോട്ടോർ കാർ എന്ന പ്രശസ്തമായ പാട്ടാണ് മുഹമ്മദ് ബാബുവിനെ സീറോ ബാബു ആക്കിയത്. പി.ജെ. ആൻറണിയുടെ ദൈവവും മനുഷ്യനും…
മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് മുകളിൽ ഡ്രോൺ പറത്തിയ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് (സിനഗോഗ്) മുകളിൽ ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരണം നടത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന് (48), കിഴക്കമ്പലം സ്വദേശി ജിതിന് രാജേന്ദ്രന് (34) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ്യാര്ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന് കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ…
സ്ലാബുകളുടെ അടിഭാഗം ദ്രവിച്ചു; അപകട ഭീഷണിയിൽ കരയാംമട്ടം പാലം
പറവൂർ: കാലപഴക്കംക്കൊണ്ട് പ്രധാന സ്ലാബുകളുടെ അടിഭാഗം ദ്രവിച്ച് ജീർണിച്ച് അപകട നിലയിലാണ് കരയാംമട്ടം പാലം. മുനമ്പം കവല -കുഞ്ഞിത്തൈ പൊതുമരാമത്ത് റോഡിൽ കുഞ്ഞിത്തൈയ്യിലെ പ്രധാന ഗതാഗത മാർഗമായ ഈ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പത്തുവർഷമായി പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കമ്പികൾ പുറത്തുകാണാവുന്ന നിലയിലായിട്ടെന്ന് പുഴയിൽ കൂടി വഞ്ചി മാർഗം പോകുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിന്റെ കൈവരികളും ദ്രവിച്ച് കോൺക്രീറ്റ് അടർന്നു പോയി കമ്പികൾ മാത്രമായ സ്ഥിതിയിലാണ്. പാലത്തിന് മുകളിൽ അരികിലായി ഒരു ആൽമരം വളർന്ന് വലുതായി അതിന്റെ…
മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളൽ; മൂന്ന് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളിയ മൂന്ന് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ. നഗരത്തിലെ എവറസ്റ്റ് ജങ്ഷനിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽനിന്നാണ് ചാക്കിൽ ശേഖരിച്ച മാലിന്യം കച്ചേരിത്താഴം പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളിയത്. സംഭവം സമീപത്തുള്ള നഗരസഭ ഓഫിസിലുണ്ടായവരുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം മാലിന്യം തള്ളിയ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എവറസ്റ്റ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ മാലിന്യമാണെന്ന് കണ്ടെത്തിയത്. ആക്രി പെറുക്കി ജീവിക്കുന്ന മൂന്ന്…
നഗരസഭ സ്റ്റേഡിയം ടർഫാക്കി മാറ്റുന്നത് ദുരിതമാകുമെന്ന് ആക്ഷേപം
ആലുവ: നഗരസഭ സ്റ്റേഡിയം ആർട്ടിഫിഷൽ ടർഫാക്കി മാറ്റുന്നത് കായിക താരങ്ങൾക്ക് ദുരിതമാകുമെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച നഗരസഭ തീരുമാനം വ്യക്തതയില്ലാത്തതാണെന്ന് കായിക പ്രേമികളും യുവജന സംഘടനകളും ആരോപിക്കുന്നു. നിലവിൽ വളർന്നുവരുന്ന യുവതലമുറ മുതൽ പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും കായിക വിനോദത്തിനുവേണ്ടി ആശ്രയിക്കുന്നത് നഗരസഭ സ്റ്റേഡിയത്തെയാണ്. ജില്ല, ഉപജില്ല ഫുട്ബാൾ മത്സരങ്ങൾ മുതൽ വിവിധ വിദ്യാലയങ്ങളുടെ സ്പോർട്സ് മീറ്റ് ഉൾപ്പെടെ നടക്കുന്നതും ഇവിടെയാണ്. സ്റ്റേഡിയത്തെ ടർഫാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട്, യുവജന വിദ്യാർഥി സംഘടനകൾ, ക്ലബ് ഭാരവാഹികൾ എന്നിവരെ…

