കൊച്ചി: കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര ഒരുക്കി ജലഗതാഗത വകുപ്പിന്റെ ‘ഇന്ദ്ര’ ബോട്ട് സർവീസ്. എറണാകുളം ബോട്ട് ജെട്ടിയിൽ സർവീസ് നടത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ സൗരോർജ ബോട്ടായ ഇന്ദ്ര കൊച്ചിയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഉല്ലാസയാത്ര ബോട്ടാണെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.
ശീതീകരിച്ച താഴത്തെ നിലയിൽ ഇരുന്നും, മുകളിൽ നിന്നും രണ്ട് മണിക്കൂറോളം കായൽ കാഴ്ചകൾ ആസ്വദിക്കാം. അഞ്ചു മുതൽ 12 വയസ്സ് വരെയുള്ളവർക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് നിരക്ക്. മീറ്റിങുകൾ, പാർട്ടികൾ, ഗെറ്റ് റ്റുഗദറുകൾ എന്നിവക്കും ബോട്ട് ലഭ്യമാണ്. മറൈൻ ഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം ഇന്റർനാഷനൽ കണ്ടെയ്നർ ടെർമിനൽ, ഗുണ്ടു ദ്വീപ്, വൈപ്പിൻ ദ്വീപ്, ചൈനീസ് ഫിഷിങ് നെറ്റ്, അഴിമുഖം, ഫോർട്ടുകൊച്ചി ബീച്ച്, ഡോൾഫിൻ പോയിന്റ്, ആസ്പിൻവാൾ, വെല്ലിങ്ടൺ ഐലന്റ്, ഷിപ്യാർഡ് വഴി രണ്ട് മണിക്കൂർ കൊണ്ട് എറണാകുളത്ത് മടങ്ങിയെത്തും.
ദിവസവും രാവിലെ 11നും വൈകിട്ട് നാലിനുമാണ് സർവീസ്. മുൻകൂട്ടി അറിയിക്കുന്നവർക്ക് കുടുംബശ്രീയുടെ ഭക്ഷണവും പ്രത്യേക നിരക്കിൽ ലഭ്യമാണ്. ബുക്കിങിനും കൂടുതൽ വിവരങ്ങൾക്കും: 9400050351.