Ernakulam News
മൂവാറ്റുപുഴ-തേനി ഹൈവേ; അപാകതക്ക് പരിഹാരമില്ല
മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി ഹൈവേയിലെ നവീകരണം പൂർത്തിയായ മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെയുള്ള ഭാഗത്തെ നിർമാണപ്രവർത്തനങ്ങളിലെ അപാകത പരിഹരിക്കാൻ സാധ്യതയില്ല. നിർമാണത്തിനുപിന്നാലെ അപകടം തുടർക്കഥയായി മാറിയ 18 കി.മീ. ദൂരത്തെ അപാകത പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേർന്ന യോഗത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറയുന്നു. കെ.എസ്.ടി.പി നിർമിച്ച റോഡിൽ അപകടം നിത്യസംഭവമായതോടെ കഴിഞ്ഞ താലൂക്ക് സഭ യോഗത്തിൽ ജനപ്രതിനിധികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് കെ.എസ്.ടി.പി അധികൃതർ ജനപ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ച് വിശദീകരണം നൽകണമെന്ന്…
കൂട്ട മൊബൈൽ ഫോൺ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു
കൊച്ചി: അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ കൂട്ട മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ മുംബൈയിൽനിന്ന് പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. താനെ സ്വദേശി സണ്ണിഭോല യാദവ് (27), ഉത്തർപ്രദേശ് സ്വദേശി ശ്യാം ബരൻവാൽ (32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെത്തിച്ചത്. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ ഡൽഹിയിൽനിന്ന് പിടിയിലായ അതീഖുറഹ്മാൻ (38), വാസിം അഹമ്മദ് (31) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ഇവരെ വിശദ ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇരുസംഘങ്ങളും തമ്മിൽ പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം.…
വെള്ളത്തിൽ മുങ്ങിയ കാറിന്റെ ഇൻഷുറൻസ് തുക നൽകിയില്ല; ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ കോടതി
കൊച്ചി: ബംപർ ടു ബംപർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെത്തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് തുക നൽകിയില്ലെന്ന പരാതിയിൽ സർവിസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതിച്ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. സായി സർവിസസ് ഇടപ്പള്ളി, മാരുതി ഇൻഷുറൻസ് എന്നിവർക്കെതിരെ എറണാകുളം സ്വദേശി പി.ടി. ഷാജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മാരുതി ബലേനോ ആൽഫാ പെട്രോൾ കാറിന് ബംപർ ടു ബംപർ ഇൻഷുറൻസ് കവറേജിനായി 10,620…
21ാം വട്ടവും കോതമംഗലം
കോതമംഗലം: ജില്ല സ്കൂൾ കായികമേളയിൽ തുടർച്ചയായ 21ാം വട്ടവും അജയ്യരായി കോതമംഗലം കിരീടത്തിൽ മുത്തമിട്ടു. മാര്‍ബേസിലിന്റെയും സെന്റ് സ്റ്റീഫന്‍സ് സ്കൂളിന്റെയും കരുത്തിലാണ് കോതമംഗലം ഉപജില്ലയുടെ കിരീട നേട്ടം. ആദ്യ ദിനം മുതല്‍ മുന്നിലെത്തിയ ആതിഥേയർക്ക് പക്ഷേ മുൻവർഷത്തെ മികവ് നിലനിർത്താനായില്ല. 44 സ്വര്‍ണവും, 38 വെള്ളിയും, 17 വെങ്കലവുമടക്കം 368 പോയന്റാണ് ചാമ്പ്യന്മാർ നേടിയത്. ആകെ മെഡലിലും പോയന്റിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവുണ്ടായി. 16 സ്വര്‍ണവും, 15 വെള്ളിയും, 14 വെങ്കലവുമടക്കം 162 പോയന്റോടെ അങ്കമാലി ഉപജില്ലക്കാണ് രണ്ടാം…
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം: പിന്നിൽ മൂന്നംഗ സംഘം
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കരിത്തല റോഡിലെ ഡ്രീം റെസിഡൻസി ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനു പിന്നിൽ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം. കൊല്ലം പൂവൻപുഴ കാവനാട് ഉറുമാലൂർ വീട്ടിൽ രശ്മി (46), ആലപ്പുഴ കോമളപുരം നികർത്തിൽ വീട്ടിൽ വിമൽ (35), ലോഡ്ജ് നടത്തിപ്പുകാരൻ തോപ്പുംപടി മുണ്ടംവേലി മുക്കോമുറി വീട്ടിൽ മാർട്ടിൻ (മിഖായേൽ) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയുടെ വലയിലുള്ള പെൺകുട്ടികളുടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് ആവശ്യപ്രകാരം ലോഡ്ജിലെ 103ാം നമ്പർ മുറിയിലേക്ക് ഓൺലൈൻ ടാക്സിവഴി എത്തിക്കുന്നതാണ്…
റോ റോ വെസൽ യാർഡിലേക്ക് മാറ്റി; ഇനി എന്ന് ഇറങ്ങുമെന്ന ചോദ്യവുമായി നാട്ടുകാർ
ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്തെ ഫോർട്ട്കൊച്ചി-വൈപ്പിൻ തീരങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന രണ്ട് റോ-റോ വെസലുകളിൽ ഒന്നായ സേതുസാഗർ രണ്ട് അറ്റകുറ്റപ്പണിക്കായി യാർഡിലേക്ക് മാറ്റി. ഈ വെസൽ ഇനി എന്ന് സർവിസിനിറങ്ങുമെന്ന് ഒരു വ്യക്തതയുമില്ലാത്തതിനാൽ ഇരുകരക്കാരും ആശങ്കയിലാണ്. സേതുസാഗർ ഒന്ന് മാത്രമാണ് ഇപ്പോൾ അഴിമുഖത്ത് സർവിസ് നടത്തുന്നത്. കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതോടെ ആളുകൾ നഗരത്തിലെത്താൻ റോ റോ സർവിസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഒരു റോ റോ മാത്രം സർവിസ് നടത്തുന്നതോടെ യാത്രാദുരിതം പതിമടങ്ങായി വർധിച്ചു. മണിക്കൂറുകൾ…
സ്കൂൾ കായിക മേള;കിരീടമുറപ്പിച്ച് ആതിഥേയർ
കോതമംഗലം: ജില്ല സ്കൂള്‍ മീറ്റിന്റെ രണ്ടാംദിനത്തിലും അജയ്യരായി കോതമംഗലം ഉപജില്ല. രണ്ടാംദിനം 12 സ്വര്‍ണംകൂടി നേടിയ ആതിഥേയരായ കോതമംഗലം, 231 പോയന്റ് നേടി കിരീടം ഉറപ്പിച്ചു. ആകെ 26 സ്വര്‍ണവും 30 വെള്ളിയും 12 വെങ്കലവും ഇതുവരെ നേടി. 10 സ്വര്‍ണവും ഒമ്പതുവീതം വെള്ളിയും വെങ്കലവുമായി രണ്ടാം സ്ഥാനത്തുള്ള അങ്കമാലി 86 പോയന്റുമായി ഏറെ പിന്നിലാണ്. 50 പോയന്റുള്ള പെരുമ്പാവൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമായി ആലുവ (37) നാലാം സ്ഥാനത്തും…
ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; വല്ലം ജങ്ഷൻ ഇരുട്ടിൽ
പെരുമ്പാവൂർ: തെരുവുവിളക്കുകൾ തകരാറിലായതോടെ രാത്രി വല്ലം ജങ്ഷൻ കൂരിരുട്ടിൽ. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ പൂര്‍ണമായും പ്രവർത്തനരഹിതമാണ്. സാങ്കേതിക തകരാർമൂലം ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് ആഴ്ചകളായെന്ന് വ്യാപാരികൾ പറയുന്നു. ഇരുട്ടിയാൽ ജങ്ഷനിലൂടെ പോകുന്ന വഴിയാത്രക്കാരും വാഹനങ്ങളും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. കാലടി പാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള സ്ഥലമാണ് എം.സി റോഡിലെ വല്ലം ജങ്ഷൻ. 24 മണിക്കൂറും ദീര്‍ഘദൂര ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നതുകൊണ്ട് രാത്രി വെളിച്ചമില്ലാത്തത് പ്രധാന പ്രശ്നമാണ്. വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ രണ്ട്…
തുറക്കുമോ? ഈ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ്
മൂവാറ്റുപുഴ: കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ് ഇനിയും തുറന്നില്ല. കെട്ടിട നമ്പർ ഇട്ടു നൽകാൻ ആവശ്യമായ സൈറ്റ് പ്ലാൻ പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗം ഇതുവരെ നൽകിയിട്ടില്ല. പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 20 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കല്ലൂർക്കാട് വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ് നിർമിച്ചത്. നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം ഉപയോഗിക്കാൻ…
വിഭാഗീയത രൂക്ഷം; സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു
പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു. ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി. ബ്രാഞ്ച് കമ്മിറ്റി അംഗമായ പി. തമ്പിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് ലോക്കൽ സമ്മേളനത്തിൽ ചർച്ചയായി. ചില നേതാക്കളുടെ ഭീഷണിയും വ്യക്തിഹത്യയുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ ചില നേതാക്കളുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ചർച്ചയായതോടെയാണ് തർക്കവും ബഹളവും ഉടലെടുത്തത്. ഔദ്യോഗികപക്ഷം ഇതിനെ പ്രതിരോധിക്കാൻ…

