Ernakulam News
പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു
പള്ളിക്കര: പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചു വീടുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. പറക്കോട്, പുത്തൻ പള്ളി മേഖലയിലാണ് രോഗം പടരുന്നത്. പറക്കോട് ആശേരിമൂല റോഡിലുള്ള മൂന്ന് വീട്ടുകാർ ഒരേ കിണറിൽ നിന്നാണ് കുടിവെള്ളം എടുക്കുന്നത്. ഈ മൂന്ന് വീട്ടിലും മഞ്ഞപ്പിത്തമുണ്ട്. പരിസരത്തെ മറ്റൊരു വീട്ടിലുമുണ്ട്. പുത്തൻ പള്ളിയിൽ മഞ്ഞപ്പിത്തം കണ്ടെത്തിയ വീട്ടിൽ കഴിഞ്ഞ ദിവസം സൽക്കാരം നടന്നിരുന്നു. അവിടെ നിന്നാണോ പടർന്നത് എന്നാണ് സംശയം. ഇതേ തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്. ചർദ്ദിയും…
ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും ഷോപ്പുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും നിരോധിത പുകയില, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. കാക്കനാട് ജങ്ഷനിലെ ഹോട്ടൽ പാരഡൈസ്, മീഡിയ അക്കാദമിക്ക് സമീപത്തെ പാർക്ക് റെസിഡൻസി ബാർ ഹോട്ടൽ എന്നിവിടങ്ങളിൽനിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ മുഴുവൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭ അങ്കണത്തിൽ എത്തിച്ചു. ഹോട്ടലിന്റെ പേരടക്കം ഇവ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തശേഷം കുഴിച്ചുമൂടി. രണ്ട് ഹോട്ടലുകൾക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ…
റോഡിനിരുവശവും അനധികൃത പാർക്കിങ്
കാക്കനാട്: തൃക്കാക്കരയിലെ തിരക്കേറിയ റോഡുകളിൽ അനധികൃത പാർക്കിങ്കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുരിതമാകുന്നു. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ സഹകരണ ആശുപത്രിക്ക് സമീപവും, സീപോർട്ട് റോഡിലെ ഇരുവശത്തുമാണ് അനധികൃത പാർക്കിങ് മൂലം യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്നത്. കാക്കനാട് മുനിസിപ്പല്‍ സ്റ്റാന്‍ഡ് മുതല്‍ ജില്ല പഞ്ചായത്ത് ഓഫിസിന്റെ പടിഞ്ഞാറെ കവാടം വരെ നിരവധി വാഹനങ്ങളാണ് സീപോര്‍ട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കാക്കനാട് നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നതില്‍ ഏറെയും. കൂടാതെ പാർക്കിങ്…
റോഡിന്റെ വീതി കുറച്ച് നവീകരണം
ഫോർട്ട്കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നവീകരണത്തെ തുടർന്ന് റോഡിന് വീതി കുറഞ്ഞതായി നാട്ടുകാരുടെ പരാതി. ഫോർട്ട്കൊച്ചി റോ റോ ജെട്ടി മുതൽ ആസ്പിൻ വാൾ കവല വരെയുള്ള റോഡിന്റെ നിർമാണത്തിലാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. നിലവിൽ റോ റോ വെസലിലേക്ക് കയറാനുള്ള ഊഴം കാത്ത് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ റോഡരികിലാണ് കാത്തുകിടക്കുന്നത്. ഇങ്ങനെ ടേൺ കാത്ത് കിടക്കുന്ന വാഹനങ്ങൾ കാരണം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന് പ്രയാസം നേരിട്ടു വരികയാണ്. ഇതുമൂലം സ്ഥിരമായി വലിയ ഗതാഗതക്കുരുക്കം…
കായൽ കാഴ്ചകളിലേക്ക് ഉല്ലാസയാത്ര ഒരുക്കി ’ഇന്ദ്ര’
കൊച്ചി: കൊച്ചിയുടെ കായൽ കാഴ്ചകളിലേക്ക് ഉല്ലാസ യാത്ര ഒരുക്കി ജലഗതാഗത വകുപ്പിന്റെ ‘ഇന്ദ്ര’ ബോട്ട് സർവീസ്. എറണാകുളം ബോട്ട് ജെട്ടിയിൽ സർവീസ് നടത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ സൗരോർജ ബോട്ടായ ഇന്ദ്ര കൊച്ചിയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഉല്ലാസയാത്ര ബോട്ടാണെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ശീതീകരിച്ച താഴത്തെ നിലയിൽ ഇരുന്നും, മുകളിൽ നിന്നും രണ്ട് മണിക്കൂറോളം കായൽ കാഴ്ചകൾ ആസ്വദിക്കാം. അഞ്ചു മുതൽ 12 വയസ്സ് വരെയുള്ളവർക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് നിരക്ക്.…
തകരാറിലായ റോ റോ;ഒരാഴ്ചക്കകം നേരെയാക്കാൻ നിർദേശം
കൊച്ചി: കൊച്ചി അഴിമുഖത്തെ ഫോർട്ട്കൊച്ചി-വൈപ്പിൻ തീരങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്നതിനിടെ തകരാറിലായ റോ റോ സർവിസുകളിലൊന്നായ സേതുസാഗർ രണ്ട് ഒരാഴ്ചക്കകം അറ്റകുറ്റപണി പൂർത്തിയാക്കാൻ നിർദേശം നൽകി കോർപറേഷൻ അധികൃതർ. കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യാൻ മേയർ എം. അനിൽകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെ.എസ്.ഐ.എന്‍.സിക്കും ഷിപ്പ് യാര്‍ഡിനും നിർദേശം നൽകിയത്. റോ റോ സര്‍വിന്റെ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ പരിശോധനക്ക് വിധേയമാക്കുമെന്ന് മേയർ അറിയിച്ചു. മൂന്നാമത്തെ റോറോ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ തൊട്ടടുത്ത ദിവസം…
തൊട്ടിയാർ പദ്ധതി തിങ്കളാഴ്ച നാടിന് സമർപ്പിക്കും
കോതമംഗലം: തൊട്ടിയാർ ചെറുകിട ജലവൈദ്യുതി പദ്ധതി തിങ്കളാഴ്ച കമീഷൻ ചെയ്യും. ദേവിയാറിലെ വെള്ളം ഉപയോഗിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ച് 15 വർഷത്തിനുശേഷമാണ് ഉദ്ഘാടനം. തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലയിൽ ദേവിയാറിന്റെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാർ പദ്ധതി പ്രദേശത്ത് തടയണ നിർമിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയിൽ നിർമിച്ച നിലയത്തിൽ വെള്ളം എത്തിച്ചാണ് വൈദ്യുതി…
കുറിച്ചിലക്കോട് കവല നവീകരണം; പുറമ്പോക്ക് ഒഴിപ്പിക്കാന്‍ തീരുമാനം
പെരുമ്പാവൂര്‍: കുറിച്ചിലക്കോട്-കുറുപ്പുംപടി റോഡില്‍ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം ഒഴിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് കുറിച്ചിലക്കോട് സെന്റ് ആന്റണീസ് ദേവാലയാങ്കണത്തില്‍ ചേര്‍ന്ന കുറിച്ചിലക്കോട് ജങ്ഷന് നവീകരണ സമിതി യോഗത്തില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു. തുടരെയുണ്ടാകുന്ന അപകടങ്ങളെത്തുടര്‍ന്നാണ് ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ജങ്ഷന് വിപുലീകരണത്തിന് കര്‍മസമിതി രൂപവത്കരിച്ചത്. കീഴില്ലത്ത് തുടങ്ങി കുറിച്ചിലക്കോട് അവസാനിക്കുന്ന പഴയ രാജപാതക്ക് 12 മീ. വീതിയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1982 മീ. എട്ട് മീ. വീതിയില്‍ പി.ഡബ്ല്യു.ഡി പുനര്‍നിര്‍മിച്ചെങ്കിലും പലഭാഗങ്ങളിലും ഏഴുമുതല്‍ 12…
റോഡ് നിർമാണത്തിന്റെ പേരിൽ സ്ഥലം കൈയേറിയെന്ന് പരാതി
പെരുമ്പാവൂര്‍: റോഡ് നിർമാണത്തിന്റെ പേരിൽ പൊതുമരാമത്ത് വിഭാഗം സ്ഥലം കൈയേറിയതായി പരാതി. പായിപ്ര-രായമംഗലം പഞ്ചായത്തുകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കീഴില്ലം-മാനാറി റോഡിന്റെ വടക്കുഭാഗത്താണ് സ്ഥല ഉടമകളുടെ അനുവാദമില്ലാതെ പി.ഡബ്ല്യു.ഡി കുറുപ്പംപടി എ.ഇ.ഒയും കരാറുകാരനും ചേര്‍ന്ന് കൈയേറിയതായി പരാതി ഉയർന്നത്. കഴിഞ്ഞ 18ന് രാത്രി 9.30ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയെന്നും സമീപത്തെ പ്ലൈവുഡ് കമ്പനി ഉടമയെ സഹായിക്കാനാണ് മണ്ണെടുത്തതെന്നും നാട്ടുകാരില്‍ ഒരാള്‍ പൊതുമരാമത്ത് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ക്കും പൊലീസിനും നല്കിയ പരാതിയില്‍ പറയുന്നു. റോഡിന്റെ വശത്തെ കരിങ്കല്‍…
കോൺഗ്രസിന്റെ എ.സി.പി ഓഫിസ് മാർച്ചിൽ സംഘർഷം
മട്ടാഞ്ചേരി: ചികിത്സയിലിരുന്ന കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ കയറി ആക്രമിച്ച ഏരിയ സെക്രട്ടറി ഉൾെപ്പടെയുള്ള സി.പി.എം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കോൺഗ്രസ് പ്രവർത്തകർ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ചക്കാമാടം കവലയിൽനിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്തു. മാർച്ച് എ.സി.പി ഓഫിസിനുസമീപം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തിനും തള്ളലിനും ഇടയാക്കി. ഇതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.…

