ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Estimated read time 0 min read

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഷോ​പ്പു​ക​ളി​ലും ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും നി​രോ​ധി​ത പു​ക​യി​ല, പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​നാ​ട് ജ​ങ്ഷ​നി​ലെ ഹോ​ട്ട​ൽ പാ​ര​ഡൈ​സ്, മീ​ഡി​യ അ​ക്കാ​ദ​മി​ക്ക്​ സ​മീ​പ​ത്തെ പാ​ർ​ക്ക് റെ​സി​ഡ​ൻ​സി ബാ​ർ ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മു​ഴു​വ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചു. ഹോ​ട്ട​ലി​ന്റെ പേ​ര​ട​ക്കം ഇ​വ പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ശേ​ഷം കു​ഴി​ച്ചു​മൂ​ടി. ര​ണ്ട് ഹോ​ട്ട​ലു​ക​ൾ​ക്കും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ ഷോ​പ്പി​നും ആ​രോ​ഗ്യ വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി.

100 കി​ലോ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പി​ടി​കൂ​ടി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​സി​ജു, മ​ധു​കു​മാ​ർ, അ​ബ്ദു​ൽ സ​ത്താ​ർ, എ​സ്. സ​ബീ​ന, എ​സ്.​ജെ. ഷം​ല, ജെ​ന്നി ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​കി​യ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഉ​ണ്ണി കാ​ക്ക​നാ​ട് അ​റി​യി​ച്ചു.

You May Also Like

More From Author