തൊട്ടിയാർ പദ്ധതി തിങ്കളാഴ്ച നാടിന്​ സമർപ്പിക്കും

Estimated read time 0 min read

കോ​ത​മം​ഗ​ലം: തൊ​ട്ടി​യാ​ർ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി തി​ങ്ക​ളാ​ഴ്ച ക​മീ​ഷ​ൻ ചെ​യ്യും. ദേ​വി​യാ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് 40 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഉ​ദ്ഘാ​ട​നം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ദ്ധ​തി നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും. വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി ജി​ല്ല​യി​ൽ ദേ​വി​യാ​റി​ന്‍റെ ഭാ​ഗ​മാ​യ വാ​ള​റ​ക്ക്​ സ​മീ​പം തൊ​ട്ടി​യാ​ർ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ത​ട​യ​ണ നി​ർ​മി​ച്ച് പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് നീ​ണ്ട​പാ​റ​യി​ൽ നി​ർ​മി​ച്ച നി​ല​യ​ത്തി​ൽ വെ​ള്ളം എ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം ന​ട​ത്തു​ക. ഉ​ൽ​പാ​ദ​ന​ശേ​ഷം വെ​ള്ളം പെ​രി​യാ​റി​ലേ​ക്ക് ത​ന്നെ​യാ​ണ്​ ഒ​ഴു​ക്കി​വി​ടു​ക. ലോ​വ​ർ പെ​രി​യാ​ർ പ​ദ്ധ​തി​യു​ടെ പ​ഴ​യ ലൈ​നി​ലേ​ക്ക് ബ​ന്ധി​പ്പി​ച്ച് ചാ​ല​ക്കു​ടി സ​ബ്സ്‌​റ്റേ​ഷ​ൻ വ​ഴി​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തു​ക. 2009ൽ 207 ​കോ​ടി​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ്​ ക​രാ​ർ റ​ദ്ദാ​ക്കി. തു​ട​ർ​ന്ന്, 2018ൽ ​എ​സ്‌​റ്റി​മേ​റ്റ് പു​തു​ക്കി 280 കോ​ടി​ക്ക് വീ​ണ്ടും ക​രാ​ർ ന​ൽ​കി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ക​മീ​ഷ​നി​ങ്ങി​ന്​ ഒ​രു​ങ്ങി​യ​ത്. തൊ​ട്ടി​യാ​ർ മു​ത​ൽ പ​ത്താം മൈ​ലി​നു​സ​മീ​പം വ​രെ പു​ഴ​യു​ടെ ഇ​രു​ക​ര​യി​ലു​മാ​യി 10 ഹെ​ക്ട​റോ​ളം ഭൂ​മി പ​ദ്ധ​തി​ക്കാ​യി വൈ​ദ്യു​തി വ​കു​പ്പ് ഏ​റ്റെ​ടു​ത്തു. ഇ​തോ​ടൊ​പ്പം വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ ഭൂ​മി​യും ല​ഭി​ച്ചു.

ദേ​വി​യാ​റി​ന് കു​റു​കെ 222 മീ​റ്റ​ർ നീ​ള​ത്തി​ലും 7.5 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള ത​ട​യ​ണ നി​ർ​മി​ച്ചി​ട്ടു​ണ്ട്. 60 മീ​റ്റ​ർ നീ​ള​മു​ള്ള ക​നാ​ൽ വ​ഴി ജ​ലം തി​രി​ച്ചു​വി​ട്ട് കു​തി​ര​കു​ത്തി മ​ല​യി​ലെ 2.60 മീ​റ്റ​ർ വ്യാ​സ​വും 199 മീ​റ്റ​ർ നീ​ള​വു​മു​ള്ള തു​ര​ങ്ക​ത്തി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന്​ 1252 മീ​റ്റ​ർ നീ​ള​മു​ള്ള പെ​ൻ​സ്റ്റോ​ക് (പൈ​പ്പ്) വ​ഴി പെ​രി​യാ​ർ ന​ദി​യു​ടെ വ​ല​തു​ക​ര​യി​ലെ വൈ​ദ്യു​തി​നി​ല​യ​ത്തി​ൽ എ​ത്തി​ച്ചാ​ണ്​ വൈ​ദ്യു​തോ​ൽ​പാ​ദ​നം ന​ട​ത്തു​ക. ഉ​ൽ​പാ​ദ​ന​ശേ​ഷ​മു​ള്ള ജ​ലം പെ​രി​യാ​റി​ലേ​ക്കു​ത​ന്നെ ഒ​ഴു​ക്കി​വി​ടും. പെ​രി​യാ​ർ ന​ദി​ക്ക് കു​റു​കെ നീ​ണ്ട​പാ​റ​ക്ക് സ​മീ​പ​ത്താ​യി ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് 110 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്. 10, 30 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള ഓ​രോ ജ​ന​റേ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ സ്ഥാ​പി​ത​ശേ​ഷി 40 മെ​ഗാ​വാ​ട്ടും വാ​ർ​ഷി​കോ​ൽ​പാ​ദ​നം 99 ദ​ശ​ല​ക്ഷം യൂ​നി​റ്റു​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് ദേ​വി​യാ​റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം പാ​ഴാ​കാ​തെ പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ് ബോ​ർ​ഡി​ന്‍റെ ല​ക്ഷ്യം. വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ​യി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കി​ല്ല എ​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം ന​ട​ക്കി​ല്ല.

You May Also Like

More From Author