Ernakulam News
വിമാനത്തിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യാത്രക്കാരൻ മരിച്ചു
നെടുമ്പാശ്ശേരി: വിമാനത്തിനകത്തുവച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹറൈനിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രി ബില്ലടക്കാൻ പണമില്ല; സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ യുവാവ് ഹൈകോടതിയിൽ
കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണ് മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് വിട്ടുകിട്ടാൻ യുവാവിന്റെ ഹരജി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയവേ മരണപ്പെട്ടതിനാൽ ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ഹരജി നൽകിയിരിക്കുന്നത്. ഇരുവരും സ്വവർഗപങ്കാളികളാണ്. ഹരജി ചൊവ്വാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ലിവ് ഇൻ റിലേഷനിൽ ആറുവർഷമായി ഒന്നിച്ച് താമസിച്ചിരുന്ന തന്റെ പങ്കാളിക്ക് ഫെബ്രുവരി മൂന്നിന് പുലർച്ച ഫ്ലാറ്റിൽനിന്ന് താഴെ വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റെന്നും…
മാസപ്പടി വിവാദം: സി.എം.ആർ.എൽ ഓഫിസിൽ എസ്.എഫ്.ഐ.ഒ റെയ്ഡ്
ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനി 1.72 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന റിപ്പോർട്ടിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചാം ദിവസം കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്റെ ആലുവയിലെ കോർപറേറ്റ് ഓഫിസിൽ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തി. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) നടത്തിയ റെയ്ഡിൽ ഇ.ഡി സംഘവും ഉൾപ്പെട്ടതായാണ് സൂചന. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുണ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ ഒമ്പതിന് പരിശോധനക്കെത്തിയത്.…
ഡാറ്റാ സയന്സിലെ സഹകരണത്തിന് യു.കെയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സും കുസാറ്റും ധാരണയായി
കൊച്ചി: ഡേറ്റാ സയന്സ് മേഖലയില് സഹകരണം വര്ധിപ്പിക്കുന്നതിനായി യു.കെയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സും(ഐ.ഒ.എ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും(കുസാറ്റ്) ധാരാണാപത്രം ഒപ്പുവച്ചു. ഡാറ്റാ സയന്സിലെയും അനലിറ്റിക്സിലെയും ഓഫറുകള് അപ്പ്ഗ്രേഡ് ചെയ്ത് ഐ.ഒ.എയുടെ വിദ്യാഭ്യാസ അക്രഡിറ്റേഷന് മാനദണ്ഡങ്ങള് പാലിക്കാന് ഈ ധാരണാപത്രത്തിലൂടെ കുസാറ്റിന് സാധിക്കും. ഡേറ്റാ സയന്സ് ആന്ഡ് അനലിറ്റിക്സിന്റെ യു.കെയിലെയും ആഗോളതലത്തിലെയും പ്രൊഫഷണല് ബോഡിയാണ് ഐ.ഒ.എ. ഈ വിഷയങ്ങളില് ബോധവല്ക്കരണവും അറിവും നല്കാനും പുതുമകള് ആവിഷ്കരിക്കുന്നതിനുമായി ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് ഇത്. ഐ.ഒ.എയുമായുള്ള സഹകരണം ഡിഡിയു കൗശല്…
സ്തനാർബുദ നിർണയ പദ്ധതിയുമായി രാജഗിരി ആശുപത്രി
ആലുവ: അർബുദ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രി ഒരുക്കുന്ന സ്തനാർബുദ നിർണയ പദ്ധതിക്ക് തുടക്കമായി. അർബുദ ചികിത്സയിലെ അസമത്വം ഒഴിവാക്കാം എന്ന സന്ദേശം ഉൾക്കൊണ്ടാണ് ‘അമ്മയോടൊപ്പം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നടി അപർണ ബാലമുരളി പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രിയും കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ ചെലവിൽ ചികിത്സിക്കാനുള്ള അവസരം ഉറപ്പാക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക്, രാജഗിരി ആശുപത്രി…
മാർത്താണ്ഡവർമ സമാന്തര പാലം; ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി
ആലുവ: മാർത്താണ്ഡവർമ പാലത്തിന് സമാന്തര പാലം നിർമിക്കുന്ന കാര്യം ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗതാഗതക്കുരുക്കിനെക്കുറിച്ച് അൻവർ സാദത്ത് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. നെടുമ്പാശ്ശേരി എയർപോർട്ടിന്റെ പ്രാധാന്യം കണക്കിലെടുത്താൽ കുണ്ടന്നൂർ ബൈപാസ് വന്നാലും ദേശീയപാത ആലുവ ഭാഗത്തെ ഗതാഗതക്കുരുക്കിന് അവസാനമുണ്ടാകില്ല. ദേശീയപാത അധികാരികളുമായി ചർച്ച ചെയ്യാമെന്നും മറ്റ് സാധ്യതയും പരിശോധിക്കാമെന്നും മന്ത്രി മറുപടി നൽകി.
മികച്ച നിലവാരത്തിൽ മാറാടി സ്മാർട്ട് വില്ലേജ് ഓഫിസ്
മൂവാറ്റുപുഴ: ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മാറാടി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആകെ 44 ലക്ഷം രൂപ ചെലവിൽ മികച്ച നിലവാരത്തിലാണ് മാറാടി സ്മാർട് വില്ലേജ് ഓഫിസ് ഒരുക്കിയിരിക്കുന്നത്. പ്രാദേശികമായി സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി (ഓൺലൈനായി പങ്കെടുത്തു.ജില്ലാ കളക്ടർ എൻ.എസ്.കെ . ഉമേഷ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മാറാടി…
നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകൾ ഹൈകോടതിയിൽ
കൊച്ചി: തങ്ങൾക്കെതിരെ ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിന്റെ ഉടമകൾ ഹൈകോടതിയെ സമീപിച്ചു. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ സമർപ്പിച്ച ഹരജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പരിഗണിക്കും. സാങ്കൽപികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ഹരജിക്കാരുടെ വാദം. കമ്പനിയുടെ പ്രവർത്തനം എന്താണെന്ന് മനസ്സിലാക്കാതെയാണ് ആരോപണം. നിക്ഷേപം…
ഇന്ന് ലോക അർബുദ ദിനം; കൊച്ചിൻ കാൻസർ സെന്റർ പ്രവർത്തനസജ്ജമാകാൻ കടമ്പകളേറെ
കൊച്ചി: ജില്ലയുടെ സ്വപ്നപദ്ധതിയായ കൊച്ചിൻ കാൻസർ സെന്റർ പ്രവർത്തനസജ്ജമാകാൻ കടമ്പകളേറെ. 2014 ആഗസ്റ്റ് 18ന് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് നിർമാണം അന്തിമഘട്ടത്തിലെത്തിയെങ്കിലും പൂർണതോതിൽ പ്രയോജനം ലഭിക്കണമെങ്കിൽ കാത്തിരിക്കണം. അർബുദബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിലെ മെല്ലെപ്പോക്ക് സാധാരണക്കാരായ രോഗികൾക്ക് തിരിച്ചടിയാണ്. ഡയറക്ടറില്ലാതെ രണ്ട് വർഷം കാൻസർ സെന്ററിനായി നിർമാണം നടക്കുന്ന കഴിഞ്ഞ രണ്ട് വർഷവും ഇവിടെ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മുമ്പ് ഉണ്ടായിരുന്ന ഡയറക്ടറെ മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. നിലവിൽ സൂപ്രണ്ടിനാണ് ഡയറക്ടറുടെ ചുമതല.…
കുമ്പളങ്ങി-പെരുമ്പടപ്പ് റോഡിന് ഇരുവശവുമുള്ള അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി
കൊച്ചി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ കുമ്പളങ്ങി മുതൽ എഴുപുന്ന പാലം വരെയുള്ള കുമ്പളങ്ങി-പെരുമ്പടപ്പ് റോഡിന് ഇരുവശവുമുള്ള അനധികൃത കൈയേറ്റം ഒഴിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ അവലോകനയോഗത്തിലാണ് നിർദേശം. വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയിലെ വിവിധ പാലങ്ങളുടെ അടിയിൽ വ്യാപകമായി ചെടികൾ വളരുന്നതിനാൽ പാലങ്ങൾക്ക് വിള്ളലുകളും തകരാറുകളും ഉണ്ടാകുന്നത് ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണം. ഓംബുഡ്സ്മാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നായരമ്പലം വില്ലേജിലെ ഭൂമി അളന്ന് നൽകണം. ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടി മുതൽ ചുങ്കം പാലം…

