Ernakulam News
വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
പെരുമ്പാവൂര്‍: വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചയാള്‍ പിടിയിലായി. കൂവപ്പടി ചതുത്താല വീട്ടില്‍ വിജേഷിനെയാണ് (38) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൂവപ്പടി മൈലാച്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡ്രൈ ഡേയില്‍ വില്പന നടത്തുന്നതിനായി ബിവറേജസില്‍നിന്ന് വാങ്ങി സൂക്ഷിച്ച 12 ലിറ്റര്‍ മദ്യം എക്സൈസ് സംഘം പ്രതിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. 12 കുപ്പികളിലായി നിറച്ച ജവാന് മദ്യമാണ് പിടികൂടിയത്. കുറച്ച് നാളുകളായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നതായും മദ്യം ലഭിക്കാത്ത ദിവസങ്ങളില്‍…
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ
ആലുവ: ഈസ്റ്റ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. പൊലീസ് പിടികൂടിയ ഝാർഖണ്ഡ് ജെസ്പൂർ സ്വദേശി സുരേഷ് കുമാറിനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സിവിൽ പൊലീസ് ഓഫിസർ രാജേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് എഴോടെ ആലുവ പെരിയാർ നഗർ റെസിഡൻസിയിൽ ബഹളംവെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം അവിടെയെത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ ഇയാൾ അക്രമാസക്തനായി നിൽക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷ്…
പേര് വെട്ടിമാറ്റിയ സംഭവത്തിൽ അന്വേഷണം തുടങ്ങി; കോൺഗ്രസ് പ്രവർത്തകരുടെ പേര് ആറു ദിവസത്തിനകം ചേർക്കും
മൂവാറ്റുപുഴ: വോട്ടർ പട്ടികയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുടെ പേര് വെട്ടിമാറ്റിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആറ് ദിവസത്തിനകം പേര് ചേർക്കും. വാളകം പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന മുപ്പത്തിയെട്ടാം നമ്പർ ബൂത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ വ്യാപകമായി ഒഴിവാക്കിയതെന്ന പരാതിയിലാണ് കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിൽ എത്തി അന്വേഷണം നടത്തിയത്. താലൂക്ക് ഓഫിസിലെത്തിയ സംഘം പരിശോധന നടത്തി. പരാതിക്കാരെയും ബൂത്ത് ലവൽ ഓഫിസറെയും കണ്ട് വിവരങ്ങൾ ശേഖരിച്ചു. വോട്ടേഴ്സ് ലിസ്റ്റിന്റെ കരട് രൂപമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും…
കൗതുകമുണർത്തി കടലറിവ് കാഴ്ചകൾ
കൊച്ചി: കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ഓപൺ ഹൗസ് പ്രദർശനം. ഭീമൻ മത്സ്യമായ ഹംപ്ഹെഡ് റാസ്, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ അറിയാക്കാഴ്ചകൾ കാണാൻ ആയിരങ്ങളാണെത്തിയത്. 77ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സി.എം.എഫ്.ആർ.ഐ പൊതുജനങ്ങൾക്കായി തുറന്നിട്ടത്. സമുദ്രജലത്തിലെ താപനിലയും പി.എച്ച് മൂല്യവും അളക്കുന്ന സി.ടി.ഡി പ്രോബ് മെഷീൻ ചുറ്റികത്തലയൻ സ്രാവ് മുതൽ ഗിത്താർ മത്സ്യംവരെ മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, കാർഷിക…
എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈകോടതി
കൊച്ചി: എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈകോടതി. നഗരത്തിലെ വെള്ളക്കെട്ട് തടയാൻ മുല്ലശ്ശേരി കനാൽ പുനഃസ്ഥാപനമാണ് അടിയന്തരമായി വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. മേയ് 31 വരെ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും എത്രയുംവേഗം ജോലികൾ പൂർത്തിയാക്കാൻ നടപടിക്ക് കോടതി നിർദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഉത്തരവ്. മുല്ലശ്ശേരി കനാലിന്റെ പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ വരുന്ന വർഷകാലത്തും കെ.എസ്.ആർ.ടി.സി സ്റ്റാൻഡടക്കം വെള്ളത്തിലാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പേരണ്ടൂർ-തേവര കനാൽ അടക്കമുള്ളവ വൃത്തിയാക്കുകയും കനാലുകളിൽ…
എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
പള്ളുരുത്തി: എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡിൽ ഉള്ളാടംപറമ്പിൽ വിനീത് (31), ജനത ജങ്ഷനിൽ മുല്ലോത്തുകാട് വീട്ടിൽ ദർശൻ എം. രാജ് (28), എറണാട് റോഡ് കൃഷ്ണകൃപയിൽ അഭിമന്യു (29) എന്നിവരാണ് പിടിയിലായത്. കാറിൽ എം.ഡി.എം.എ സൂക്ഷിച്ച് കച്ചവടം ചെയ്തു വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി നമ്പ്യാപുരം റോഡിൽ കാറുമായി ഇടപാടുകാരെ കാത്തിരുന്ന സമയത്ത് പിന്തുടർന്നുവന്ന പൊലീസ് പിടികൂടുകയായിരുന്നു. 18.7 ഗ്രാം എം.ഡി.എം.എ കാറിൽനിന്ന് കണ്ടെടുത്തു. 2,75,000 രൂപ വില വരുന്ന ലഹരിമരുന്നാണ്…
ബജറ്റിൽ വ്യവസായ നഗരത്തിന് പ്രതീക്ഷ മാത്രം; നിരാശയേറെ
കൊച്ചി: വിപുലമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച വ്യവസായ നഗരത്തിന് കാര്യമായൊന്നും നൽകാതെ കേന്ദ്ര ബജറ്റ്. പൊതുമേഖല സ്ഥാപനങ്ങൾ മുതൽ മത്സ്യമേഖലയുടെ സംരക്ഷണംവരെ ഉൾപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും നിരാശയാണ് ഫലം. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നു. കൊച്ചി റിഫൈനറി, കപ്പൽശാല, എഫ്.എ.സി.ടി എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ജില്ല കൂടുതൽ പ്രതീക്ഷയർപ്പിച്ചിരുന്നത്. ബി.പി.സി.എൽ വിപുലീകരണ പദ്ധതി, എഫ്.എ.സി.ടിയുമായി ബന്ധപ്പെട്ട് പ്ലാൻറുകളുടെ നവീകരണം തുടങ്ങിയവയൊന്നും കേന്ദ്ര ബജറ്റിൽ പരാമർശിക്കപ്പെടുന്നില്ല. അതേസമയം, ടൂറിസം രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്ന…
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും പിഴയും
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും. അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാമാണ് (25) പ്രതി. 2021 ആഗസ്റ്റിലാണ് സംഭവം. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയായ 13കാരിയെയാണ് ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അമ്മയോടൊപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി. കുറുപ്പംപടി പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
മുക്കുപണ്ടം പണയംെവച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ
പട്ടിമറ്റം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മൂവാറ്റുപുഴ ആവോലി കുന്നുമേൽ എബി ജോസ് (26)നെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തതു. പഴന്തോട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്ക് പണ്ടത്തിൽ തീർത്ത വള പണയം വച്ച് 40,000 രൂപ തട്ടുകയായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായും പ്രതി സമ്മതിച്ചു. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ വി.കെ. നിസാർ, എൻ.കെ. ജേക്കബ്, എൻ.എം. ബിനു, എ.എസ്.ഐ വി.എസ്.അബൂബക്കർ, സീനിയർ സി.പി.ഒമാരായ കെ.ആർ. പ്രിയ,…
മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; നാലുപേർ പിടിയിൽ
കൊച്ചി: വീട് പണയത്തിനെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി മാരകായുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തി കാറും സ്വർണവും വിലകൂടിയ ഉപകരണങ്ങളും പണവുമുൾപ്പടെ കവർന്ന സംഭവത്തിൽ സ്ത്രീയുൾപ്പടെ നാലുപേർ പിടിയിൽ. കൊല്ലം കരുനാഗപ്പിള്ളി തോപ്പിൽ വീട് ജോൺ ബ്രിട്ടോ(40), തിരുവനന്തപുരം പോത്തൻകോട് ആണ്ടൂർകോണം സ്വദേശിയും നിലവിൽ ചിലവന്നൂർ ഭാഗത്ത് ഗ്യാലക്സി ക്ലിഫ്ഫോർഡ് ഫ്ലാറ്റിൽ താമസിക്കുന്ന ഷീല(47), കോട്ടയം കുറവിലങ്ങാട് ചീമ്പനാൽ വീട്ടിൽ ലിജോ തങ്കച്ചൻ, കുറവിലങ്ങാട് നമ്പ്യാരത്ത് വീട്ടിൽ ആൽബിൻ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്.…

