പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും. അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാമാണ് (25) പ്രതി. 2021 ആഗസ്റ്റിലാണ് സംഭവം.
വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയായ 13കാരിയെയാണ് ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അമ്മയോടൊപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി. കുറുപ്പംപടി പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.