മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; നാലുപേർ പിടിയിൽ

Estimated read time 0 min read

കൊ​ച്ചി: വീ​ട് പ​ണ​യ​ത്തി​നെ​ടു​ത്ത് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വൈ​റ്റി​ല ആ​മ്പേ​ലി​പ്പാ​ടം റോ​ഡി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മാ​ര​കാ​യു​ധ​ങ്ങ​ൾ​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റും സ്വ​ർ​ണ​വും വി​ല​കൂ​ടി​യ ഉ​പ​ക​ര​ണ​ങ്ങ​ളും പ​ണ​വു​മു​ൾ​പ്പ​ടെ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ്ത്രീ​യു​ൾ​പ്പ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ.

കൊ​ല്ലം ക​രു​നാ​ഗ​പ്പി​ള്ളി തോ​പ്പി​ൽ വീ​ട് ജോ​ൺ ബ്രി​ട്ടോ(40), തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് ആ​ണ്ടൂ​ർ​കോ​ണം സ്വ​ദേ​ശി​യും നി​ല​വി​ൽ ചി​ല​വ​ന്നൂ​ർ ഭാ​ഗ​ത്ത് ഗ്യാ​ല​ക്സി ക്ലി​ഫ്ഫോ​ർ​ഡ് ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഷീ​ല(47), കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് ചീ​മ്പ​നാ​ൽ വീ​ട്ടി​ൽ ലി​ജോ ത​ങ്ക​ച്ച​ൻ, കു​റ​വി​ല​ങ്ങാ​ട് ന​മ്പ്യാ​ര​ത്ത് വീ​ട്ടി​ൽ ആ​ൽ​ബി​ൻ എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ കാ​ർ, ലാ​പ്പ്ടോ​പ്പ്, 12 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഏ​ഴ് പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ല, ഒ​രു പ​വ​ന്‍റെ മോ​തി​രം , 16350 രൂ​പ അ​ട​ങ്ങി​യ പ​ഴ്സ്, ഒ​പ്പി​ട്ട ചെ​ക്ക് ബു​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് ക​വ​ർ​ന്ന​ത്. കൂ​ടാ​തെ ചെ​ക്കു​ക​ൾ കൈ​മാ​റി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി 695000 രൂ​പ​യും അ​പ​ഹ​രി​ച്ചു. പ്ര​തി​ക​ളി​ൽ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ൽ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. 

You May Also Like

More From Author