പൊലീസ്​ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ

Estimated read time 0 min read

ആ​ലു​വ: ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ. പൊ​ലീ​സ് പി​ടി​കൂ​ടി​യ ഝാ​ർ​ഖ​ണ്ഡ് ജെ​സ്പൂ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് (42) കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ രാ​ജേ​ഷി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് എ​ഴോ​ടെ ആ​ലു​വ പെ​രി​യാ​ർ ന​ഗ​ർ റെ​സി​ഡ​ൻ​സി​യി​ൽ ബ​ഹ​ളം​വെ​ക്കു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തു​മ്പോ​ൾ ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ല്ലി​ന് ചെ​വി​യു​ടെ ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്റ്റേ​ഷ​നി​ലും ആ​ശു​പ​ത്രി​യി​ലും പ്ര​തി അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു.

You May Also Like

More From Author