പെരുമ്പാവൂര്‍: വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചയാള്‍ പിടിയിലായി. കൂവപ്പടി ചതുത്താല വീട്ടില്‍ വിജേഷിനെയാണ് (38) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൂവപ്പടി മൈലാച്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡ്രൈ ഡേയില്‍ വില്പന നടത്തുന്നതിനായി ബിവറേജസില്‍നിന്ന് വാങ്ങി സൂക്ഷിച്ച 12 ലിറ്റര്‍ മദ്യം എക്സൈസ് സംഘം പ്രതിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു.
12 കുപ്പികളിലായി നിറച്ച ജവാന് മദ്യമാണ് പിടികൂടിയത്. കുറച്ച് നാളുകളായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നതായും മദ്യം ലഭിക്കാത്ത ദിവസങ്ങളില്‍ കൂടിയ വിലക്ക് വില്‍പ്പന നടത്തുകയാണ് പ്രതിയുടെ പതിവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.