Ernakulam News
ചെറിയൊരു തീപ്പൊരി മതി കത്തിപ്പടരാന്
കൊച്ചി: താപനില ഉയർന്നതോടെ പൊള്ളുന്ന ചൂടിൽ തീപിടിത്തം വ്യാപകമായിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ പത്തിലധികം തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജില്ലയിൽ സമീപ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിയിലാണ്. ഇവിടുത്തെ ഉയർന്ന താപനില 40 ഡിഗ്രിയും കടന്നിരിക്കുകയാണ്. അലക്ഷ്യമായി മാലിന്യത്തിനും പുല്ലിനുമൊക്കെ തീയിടുന്നതടക്കം ശ്രദ്ധയില്ലായ്മയാണ് തീപിടിത്തത്തിന് പ്രധാനമായും വഴിവെക്കുന്നത്. മാലിന്യം കത്തിച്ചതിൽനിന്ന് പടർന്ന തീ നഗരത്തിലെ വർക്ഷോപ്പിലേക്ക് വ്യാപിച്ച് 17 ഓട്ടോറിക്ഷകളും ഉപകരണങ്ങളും കത്തിനശിച്ച സംഭവം ഏതാനും ദിവസങ്ങൾക്ക് മുമ്പാണുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.…
ധനസഹായ പദ്ധതി നിലച്ചു; വൃക്കരോഗികൾ ദുരിതത്തിൽ
മരട്: നഗരസഭയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നിലച്ചതോടെ ദുരിതത്തിലായി മരടിലെ വൃക്കരോഗികൾ. 2012 ൽ അഡ്വ. ടി.കെ. ദേവരാജൻ ചെയർമാനായിരുന്നപ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായി തുടങ്ങിയ പദ്ധതി നിലച്ചിട്ട് മൂന്ന് വർഷമായി. കുണ്ടന്നൂരിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് മരടിലെ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതിയാണിത്. നഗരസഭ മൂന്ന് ലക്ഷത്തിലധികം രൂപ കൊടുക്കാനുള്ളത് കൊണ്ടാണ് ആശുപത്രി ഇത് നിർത്തിവെച്ചത്. 26 രോഗികൾ സ്ഥിരമായി ഡയാലിസ് ചെയ്തിരുന്നു. 1,000 രൂപ വീതം മാസം പരമാവധി 4,000…
ചെങ്ങമനാട് ദാസൻ നായർക്ക് കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരം
അങ്കമാലി: വാദ്യകലാരത്നം കിടങ്ങൂർ വേണു സ്മാരക വാദ്യകലാനിധി പുരസ്കാരത്തിന് പ്രശസ്ത വാദ്യകലാകാരനും ഇലത്താളം വിദഗ്ധനുമായ ചെങ്ങമനാട് ദാസൻ നായർ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അരനൂറ്റാണ്ടിലധികമായി വാദ്യകലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മികവുറ്റ സേവനമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്. നാലര പതിറ്റാണ്ടുകാലം വാദ്യകലാരംഗത്ത് തിളങ്ങിനിന്ന ഇലത്താളം പ്രമാണി കിടങ്ങൂർ വേണുവിന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. വെള്ളിയാഴ്ച വൈകീട്ട് ആറിന് അങ്കമാലി കിടങ്ങൂർ കുളപ്പുരക്കാവ് കുംഭഭരണി മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന കിടങ്ങൂർ വേണു അനുസ്മരണ സമ്മേളനത്തിൽ…
അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർത്ത് ‘സ്നേഹിത’
കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി മാറി ‘സ്നേഹിത’. രണ്ടു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് രണ്ടായിരത്തോളം കേസുകൾ. കുടുംബശ്രീ മിഷന് കീഴിൽ സംസ്ഥാനത്താദ്യമായി ‘സ്നേഹിത’ ജെൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ച ജില്ലകളിലൊന്ന് എറണാകുളമായിരുന്നു. രൂപീകൃതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് ഇവർ കാഴ്ച വെക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം ജില്ലയിൽ ‘സ്നേഹിത’ കൈകാര്യം ചെയ്തത് സ്ത്രീകളും കുട്ടികളും വിവിധ തരത്തിൽ ഇരകളാക്കപ്പെട്ട 1724 കേസുകളാണ്. ഇതിൽ 435 കേസുകൾ നേരിട്ടും…
വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവർന്നു
ആലുവ: കുട്ടമശ്ശേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കുട്ടമശ്ശേരി ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട് കുത്തിത്തുറന്നാണ് 18 പവനും 12500 രൂപയും കവർന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ വീട് കുത്തി തുറക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വീടിന്റെ പിന്നിലെ ഗ്രില്ലും കതകും കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. വൈകീട്ടോടെ വീട്ടുകാർ മൂവാറ്റുപുഴയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തുമ്പോഴാണ് സംഭവമറിഞ്ഞത്. സി.സി.ടി.വിയിൽ നിന്നാണ് മോഷണ വിവരങ്ങൾ ലഭിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യം…
ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അനുമതി നൽകും -മന്ത്രി കെ.ബി. ഗണേഷ് കുമാർ
ആലുവ: ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദം നൽകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നവീകരിച്ച ആലുവ കെ.എസ്.ആടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ നിക്ഷേപം ഉണ്ടായാലേ നാട്ടിൽ തൊഴിൽ അവസരമുണ്ടാകൂ. എന്നാൽ, ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ജോലിയും ശമ്പളവും നഷ്ടപ്പെടുന്ന പ്രശ്നമില്ല. കേരളത്തിൽ നാൽപതിനായിരത്തോളം പ്രൈവറ്റ് ബസുകൾ സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും ഏഴായിരത്തോളമായി കുറഞ്ഞു. പ്രൈവറ്റ് ബസുകളോടൊപ്പം കെ.എസ്.ആർ.ടി.സി ബസുകൾ മത്സരിച്ച് ഓടിച്ചതാണ് ഇതിന് കാരണമെന്നും…
പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഇന്ന് തുടക്കം; ഗതാഗതക്കുരുക്കിൽ ആശങ്ക
ആലുവ: ദേശീയപാതയിലെ പാലങ്ങളുടെ അറ്റകുറ്റപ്പണി ശനിയാഴ്ച ആരംഭിക്കും. ഇതോടെ ആലുവ ഭാഗത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും. മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ പാലം, ആലുവ ബൈപാസ് മേൽപാലം എന്നിവ ബലപ്പെടുത്താനുള്ള നിർമാണമാണ് നടക്കുന്നത്. എന്നാൽ, ഗതാഗത തടസ്സം ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ എടുക്കുന്നുണ്ട്. അതിനാൽ തന്നെ മൂന്ന് ഘട്ടമായിട്ടായിരിക്കും മൂന്ന് പാലങ്ങളിലെയും പണികൾ. മേൽപാലത്തിന്റെ കിഴക്കുവശത്തെ ട്രാക്കിൽ പില്ലറിലെ സ്പ്രിങ്ങിന് തകരാറുണ്ട്. ഈ പ്രശ്നമാണ് ആദ്യം പരിഹരിക്കുക. ഇതിന് മാത്രം രണ്ട് ദിവസത്തോളം വരുമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രി എട്ടിന്…
സെക്രട്ടറി അവതരിപ്പിച്ച കോർപറേഷൻ ബജറ്റിന് വോട്ടെടുപ്പിലൂടെ അംഗീകാരം
കൊച്ചി: കോർപറേഷന്റെ ചരിത്രത്തിലാദ്യമായി സെക്രട്ടറി അവതരിപ്പിച്ച 2024-25 ബജറ്റിന് വോട്ടെടുപ്പിലൂടെ അംഗീകാരമായി. 74 അംഗങ്ങളുള്ള കൗൺസിലിൽ 39 പേർ ബജറ്റ് അംഗീകരിച്ചെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ച് മുദ്രാവാക്യങ്ങളുമായി സഭ വിട്ടിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഉയർന്ന ചോദ്യങ്ങൾക്ക് സെക്രട്ടറി വി. ചെൽസാസിനി മറുപടി നൽകി. ബി.ജെ.പി അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു വോട്ടെടുപ്പ്. എന്നാൽ ബി.ജെ.പി വോട്ടിങ് ആവശ്യപ്പെട്ടത് നിർഭാഗ്യകരമാണെന്നും തനിക്ക് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നും മേയർ പറഞ്ഞു. മുനിസിപ്പൽ…
ബഹളമയം കോർപ്പറേഷൻ ബജറ്റ് യോഗം; പ്രതിപക്ഷത്തിന്റെ അധിക്ഷേപ പരാമർശത്തിൽ കലങ്ങിമറിഞ്ഞ് ചർച്ച
കൊച്ചി: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർക്കുണ്ടായ വീഴ്ചയെ കുറിച്ച് പറയുന്നതിനിടെ പ്രതിപക്ഷാംഗത്തിന്റെ അധിക്ഷേപ പരാമർശം ബജറ്റ് ചർച്ചായോഗത്തിൽ ഏറെ നേരം ബഹളത്തിനിടയാക്കി. ഡെപ്യൂട്ടി മേയർ ഫിനാൻസ് കമ്മിറ്റി വിളിക്കാത്തതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനിടെയാണ് യു.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി കൂടിയായ എം.ജി അരിസ്റ്റോട്ടിലിൽനിന്ന് വിവാദ പരാമർശമുണ്ടായത്. ഡെപ്യൂട്ടി മേയർ വ്യക്തിപരമായ കാരണത്താലാണ് യോഗം ചേരാതിരുന്നതെങ്കിൽ ലീവെടുക്കണമായിരുന്നു എന്നുപറഞ്ഞ അരിസ്റ്റോട്ടിൽ ‘വീട്ടിൽ ചാള വല്ലതും വെട്ടാനുണ്ടോ’ എന്നു ചോദിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇതോടെ എല്ലാവരും ചേർന്ന് പ്രതിപക്ഷത്തിനും…
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്; ഉദ്ഘാടനം നാളെ
ആലുവ: ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് ഒരുങ്ങി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടെ ബസ് ടെർമിനൽ ആൻഡ് പാസഞ്ചർ അമിനിറ്റി സെന്ററിന്റെ നിർമാണം പൂർത്തീകരിച്ചത്. 30155 ചതുരശ്ര അടിയിൽ രണ്ടുനിലയിലായാണ് ടെർമിനൽ നിർമാണം. 18 ബസ് ബേകളടക്കം 30 ബസുകൾ പാർക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ് ഏരിയയും പുതിയ ബസ് സ്റ്റേഷനിലുണ്ട്. മലിന ജലം ശുദ്ധീകരിക്കാൻ…

