Ernakulam News
തട്ടിക്കൊണ്ടു പോയി പണവും മൊബൈൽ ഫോണും കവർന്ന കേസ്: പ്രധാന പ്രതി അറസ്റ്റിൽ
ആലുവ: അന്തർ സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. മലപ്പുറം അലിപ്പറമ്പ കൂട്ടുവിലാക്കൽ അജ്മൽ റഷീദിനെയാണ് (26) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ്, വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ്സൺ, പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് രണ്ടിന് രാത്രി 10…
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
പെരുമ്പാവൂര്‍: പാണിയേലി- കുറുപ്പംപടി റോഡില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊച്ചുപുരയ്ക്കല്‍ കടവ് ഈശ്വരന്‍കുടി വീട്ടില്‍ ജോര്‍ജ് മത്തായിക്കാണ് (സലി- 52) പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കുത്തുങ്കല്‍ പളളിക്ക് മുമ്പുളള ഭാഗത്ത് റോഡിന് കുറുകെ ഓടിയ പന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ജോര്‍ജിന്റെ കൈകാലുകള്‍ പൊട്ടി. ബൈക്കിനും കേടുപറ്റി. കുറുപ്പംപടിയില്‍ ആശുപത്രിപ്പടിയില്‍ മാംസ വ്യാപാരിയാണ് ജോര്‍ജ്. ദിവസവും പതിവായി പുലർച്ചെ ടൗണിലേക്ക് ബൈക്കിലാണ് പോകുന്നത്.വന്യമൃഗ ശല്യമുളളതിനാല്‍ മുമ്പത്തേതിനേക്കാള്‍ വൈകിയാണ് കുറച്ചുകാലമായി…
കോർപറേഷൻ കൗൺസിൽ അഴിമതിക്കാരനെ സംരക്ഷിക്കുന്നു -പ്രതിപക്ഷം
കൊച്ചി: മാലിന്യ ശേഖരത്തിന് യൂസര്‍ഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയ ജീവനക്കാരനെ കോർപറേഷൻ സംരക്ഷിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിജിലൻസ് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർ സി.എ. പ്രസന്നനെ പ്രധാനപ്പെട്ട തസ്തികയിൽ നിയമിച്ചത് അഴിമതിക്കാരൻ ഇടതുപക്ഷ സംഘടനയിലുള്ള ആളായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു. ഇയാളെ കൊച്ചി കോർപ്പറേഷന് പുറത്തുള്ള തദ്ദേശ സ്ഥാപനത്തിൽ നിയമിക്കണമെന്ന സെക്രട്ടറിയുടെ നിർദേശവും അംഗീകരിച്ചില്ലെന്നും പ്രതിപക്ഷം…
ചൂരക്കാട് സ്ഫോടനം: കരയോഗം ഭാരവാഹികൾ അറസ്റ്റിൽ
തൃപ്പൂണിത്തുറ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ചൂരക്കാട് അനധികൃത പടക്ക സംഭരണ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെതുടർന്ന് ഒളിവിൽ പോയ കരയോഗം ഭാരവാഹികളെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പിടികൂടി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയോടനുബന്ധിച്ച് ഞായറാഴ്ച വെടിക്കെട്ട് നടത്തിയ തെക്കുപുറം കരയോഗം ഭാരവാഹികളും കൂടെയുണ്ടായവരുമായ ഒമ്പതു പേരാണ് അറസ്റ്റിലായത്. കരയോഗം പ്രസിഡന്റ് ഉദയംപേരൂർ പുത്തൻപുരയിൽ അനിൽ കുമാർ (64), സെക്രട്ടറി മേക്കര ചാലിയാത്ത് സന്തോഷ് (49), ട്രഷറർ തെക്കുംഭാഗം രേവതിയിൽ കൃഷ്ണൻകുട്ടി നായർ (70), അംഗങ്ങളായ ചൂരക്കാട് ലക്ഷ്മി ഹൗസിൽ സുനിൽ (46),…
ചിൽഡ്രൻസ് സയൻസ് പാർക്ക് തടാകം മലിനീകരണം; കമ്പനികൾക്കെതിരെ നഗരസഭ പൊലീസിൽ
കളമശ്ശേരി: കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകത്തിലേക്ക് മാലിന്യം ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകി. കിൻഫ്രയിലെ ഗോൾഡ് സൂക്ക് പാർക്കിൽ പ്രവർത്തിക്കുന്ന 34 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടാണ് കളമശ്ശേരി നഗരസഭ പരാതി നൽകിയത്. ഒരു മാസം മുമ്പാണ് സയൻസ് പാർക്കിന്റെ കൂടെ ഉടമസ്ഥതയിലുളള തടാകത്തിലേക്ക് ഗോൾഡ് സൂക്ക് പാർക്കിൽനിന്ന് കാന കീറി രാസമാലിന്യവും സെപ്റ്റിക് മാലിന്യവും അടങ്ങിയ മലിനജലം ഒഴുക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ കഴിഞ്ഞ 25 ന്…
മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ
മൂവാറ്റുപുഴ: മാലിന്യവാഹിനിയായി മാറിയ മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ. മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകുമെന്ന് ചെയർമാൻ പി.പി. എല്‍ദോസ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് പുഴയിൽ മാലിന്യ തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡിന് രൂപംനൽകാൻ തീരുമാനിച്ചത്. പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജനകീയ പങ്കാളിത്തത്തോടെ പ്രത്യേക വിഭാഗം രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കും. മാലിന്യ മുക്ത മൂവാറ്റുപുഴ എന്ന ലക്ഷ്യം കൈവരിക്കാൻ വിപുല പദ്ധതിക്ക് ശില്പശാല രൂപംനൽകി. കക്കൂസ് മാലിന്യം…
പത്തുവയസ്സുകാരന് പീഡനം: പ്രതിക്ക് 72 വർഷം കഠിന തടവ്
കൊച്ചി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 72 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ സ്വദേശി കെ.എ. അഖിലിനെയാണ് (31) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. സ്കൂൾ വാനിെൻറ ഡ്രൈവറായിരുന്നു പ്രതി. പോക്സോ വകുപ്പനുസരിച്ചുള്ള മൂന്ന് കുറ്റങ്ങളിൽ 20 വർഷം വീതം കഠിനതടവാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള വകുപ്പുകളിൽ രണ്ടുവർഷവും പത്തുവർഷവും അടക്കമാണ് 72 വർഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ…
ഈടാക്കിയത് 495.02 കോടി പിഴ; ക്വാറികളിൽ നിയമ ലംഘനങ്ങളുടെ ഖനനം
കൊച്ചി: സംസ്ഥാനത്തെ ക്വാറികളിൽ നിയമലംഘനം വ്യാപകമെന്ന് തെളിയിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ കണക്കുകൾ. ഏഴ് വർഷത്തിനിടെ ക്വാറികളിലെ നിയമലംഘനത്തിന് 495.02 കോടി രൂപയാണ് പിഴയീടാക്കിയത്. 2020 മുതൽ 2023 വരെ മൂന്നുവർഷം പിഴത്തുകയിൽ വൻ വർധനയാണ് ഉണ്ടായത്. 2020-21 വർഷത്തിൽ 67.11 കോടിയായിരുന്ന പിഴ 2021-22 ആയപ്പോൾ 80.40 കോടിയായി. 2022-23ൽ ഇരട്ടിയും കടന്ന് 173.50 കോടിയായി. പിഴത്തുക ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽനിന്നാണ് -98.09 കോടി. അനുവദനീയമായതിൽ കൂടുതലുള്ള ഖനനം, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനം,…
മൂത്തകുന്നം ഗവ. എൽ.പി സ്കൂളിനായി സ്ഥലം ഏറ്റെടുക്കും
പറവൂർ: ദേശീയപാത 66 നിർമാണത്തിന് സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മൂത്തകുന്നം ഗവ. എൽ.പി സ്കൂളിന്ന് പുതിയ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ സ്ഥലം വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീരുമാനമായത്. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കും. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) പ്രകാരം സ്കൂൾ പ്രവർത്തിക്കാൻ കുറഞ്ഞത് 98 സെന്റ് സ്ഥലം ആവശ്യമാണ്. സ്കൂളിനായി മടപ്ലാതുരുത്തിൽ 34 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കെ.ഇ.ആർ പ്രകാരമുള്ള സ്ഥലം…
മെട്രോ കാക്കനാട്ടേക്ക്; പണിയിൽ കുടുങ്ങി പാലാരിവട്ടം
കൊച്ചി: മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്ക ജോലികൾ പുരോഗമിക്കുന്നതിനിടെ പാലാരിവട്ടം മുതൽ കാക്കനാട് വരെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. പാലാരിവട്ടം ബൈപാസ് കഴിഞ്ഞ് കാക്കനാട് ഭാഗത്തേക്കുള്ള സിവിൽ ലൈൻ റോഡിൽ ചിറ്റേത്തുകര വരെയാണ് റോഡ് വീതികൂട്ടലും ടാറിടലും നടക്കുന്നത്. ഒരു വശത്താണ് ജോലി നടക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്വതവേ വീതി കുറഞ്ഞ റോഡിൽ കുരുക്ക് രൂക്ഷമായി. വൈകീട്ടും രാവിലെയുമുള്ള തിരക്കേറിയ നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര ഈ ഭാഗത്ത് ഏറെ നേരം കുരുങ്ങിക്കിടക്കുന്നതു കാണാം. കാക്കനാട് റൂട്ടിൽ…

